വരുന്നത് അതിശക്തമഴ, പുതിയ കാലാവസ്ഥ പ്രവചനം ശ്രദ്ധിക്കുക! കേരളത്തിൽ വീണ്ടും ഓറഞ്ച് അലർട്ട്, 2 ജില്ലകളിൽ, അറിയാം

By Web Team  |  First Published Nov 20, 2023, 7:57 PM IST

22 -ാം തിയതി 2 ജില്ലകളിലും 23 -ാം തിയതി ഒരു ജില്ലയിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്


തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നുവെന്ന് കാലാവസ്ഥ പ്രവചനം. കോമോറിൻ മേഖലക്ക് മുകളിലായി ഒരു ചക്രവാതചുഴിയും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതചുഴിയും സ്ഥിതി ചെയ്യുന്നതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ ദിവസങ്ങൾക്ക് ശേഷം ഓറഞ്ച് അലർട്ട് അടക്കം പ്രഖ്യാപിച്ചിരിക്കുകയാണ്. 22 -ാം തിയതി 2 ജില്ലകളിലും 23 -ാം തിയതി ഒരു ജില്ലയിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 21 -24 വരെയുള്ള തീയതികളിൽ കേരളത്തിലാകെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും നവംബർ 22, 23 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്.

ഇതാ മികച്ച അവസരം, കരിയര്‍ തുടങ്ങാം, മാസം അഞ്ചക്ക തുക പോക്കറ്റിൽ! അവസരം അസാപ് വഴി, ഒഴിവുകളും വിവരങ്ങളും അറിയാം

Latest Videos

അടുത്ത 5 ദിവസത്തെ ഓറഞ്ച് അലർട്ട്, യെല്ലോ അലർട്ട് വിവരങ്ങൾ ചുവടെ

ഓറഞ്ച് അലർട്ട്

22-11-2023  : പത്തനംതിട്ട, ഇടുക്കി 
23-11-2023  : ഇടുക്കി 
ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു . ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മഞ്ഞ അലർട്ട്

21-11-2023 : എറണാകുളം, ഇടുക്കി,  പാലക്കാട്, മലപ്പുറം
22-11-2023 : തിരുവനന്തപുരം, മലപ്പുറം 
23-11-2023 : പത്തനംതിട്ട, എറണാകുളം, മലപ്പുറം
24-11-2023 : പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ചക്രവാതചുഴി അറിയിപ്പ്

കോമോറിൻ മേഖലക്ക് മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. മറ്റൊരു ചക്രവാതചുഴി തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ  മിതമായ/  ഇടത്തരം  മഴ സാധ്യത. നവംബർ 21 -24 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും നവംബർ 22& 23 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!