കടലാക്രമണത്തിൽ ജാഗ്രത; നാളെ കേരളത്തിൽ വേനൽ മഴ സാധ്യതയെന്നും കാലാവസ്ഥ പ്രവചനം, അറിയിപ്പ് 4 ജില്ലകളിൽ

By Web Team  |  First Published Mar 31, 2024, 10:31 PM IST

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നാളെ മഴ സാധ്യതയുള്ളത്.


തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വേനൽ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഏറ്റവും ഒടുവിലായുള്ള അറിയിപ്പ് പ്രകാരം നാളെ 4 ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നാളെ മഴ സാധ്യതയുള്ളത്. അതേസമയം തന്നെ നാളെ കേരള തീരത്ത് ശക്തമായ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇത് പ്രകാരം ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം പുതുക്കിയിട്ടുണ്ട്.

ജാഗ്രത, കടലാക്രമണത്തിൽ പുതിയ അറിയിപ്പ്, കേരളത്തിലെ 'കള്ളക്കടല്‍' പ്രതിഭാസം തുടരും; നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

Latest Videos

പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

കേരള തീരത്തും  തെക്കൻ തമിഴ്‌നാട് തീരത്തും നാളെ (01-04-2024) രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.*
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!