നിയമ ലംഘനങ്ങൾ നടന്നുവെന്ന് ബോധ്യപ്പെട്ടാൽ അത് തുറന്ന് പറയാനും എല്ലാവർക്കും അവകാശമുണ്ട്.
തിരുവനന്തപുരം: കേരള സ്റ്റോറി സിനിമ വിവാദത്തിൽല പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സിനിമ കണ്ടിട്ടില്ലെന്ന് ഗവർണർ വെളിപ്പെടുത്തി. യഥാർഥ സംഭവമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അവകാശപ്പെടുന്നുണ്ടെങ്കിൽ അന്വേഷിക്കേണ്ടത് സർക്കാരാണ്. എല്ലാവർക്കും അഭിപ്രായങ്ങൾ പറയാൻ അവകാശമുണ്ട്. നിയമ ലംഘനങ്ങൾ നടന്നുവെന്ന് ബോധ്യപ്പെട്ടാൽ അത് തുറന്ന് പറയാനും എല്ലാവർക്കും അവകാശമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ആരോപണ പ്രത്യാരോപണങ്ങൾ നടത്തുന്നതിന് പകരം അന്വേഷിക്കുകയാണ് വേണ്ടത്. തെറ്റുകൾ നടന്നിട്ടുണ്ടെങ്കിൽ നടപടി എടുക്കണം. തെറ്റുകൾ ആവർത്തിക്കപ്പെടരുതെന്നും ഗവർണർ വ്യക്തമാക്കി.
അതേ സമയം, ദ കേരള സ്റ്റോറി തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടകത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോൺഗ്രസിന്റേത്. തീവ്രവാദത്തെ പിന്തുണക്കുന്നവരുമായി പിൻവാതിൽ ചർച്ച നടത്തുന്നവരാണ് കോൺഗ്രസുകാരെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കർണാടക അസംബ്ലി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി പ്രചാരണ ആയുധമാക്കി കേരള സ്റ്റോറി സിനിമയെ ഉപയോഗിക്കുന്നുണ്ട്. കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒരു ഘട്ടത്തിൽ തൊട്ടടുത്ത് കേരളമാണെന്ന് പ്രസംഗിച്ചത് വൻ വിവാദമായിരുന്നു. അമിത് മാളവ്യ അടക്കം ബിജെപിയുടെ മറ്റ് നേതാക്കളും കേരളാ സ്റ്റോറി സിനിമയെ അനുകൂലിച്ചും പ്രശംസിച്ചും രംഗത്ത് വന്നിരുന്നു.
സിനിമയുടെ പ്രദർശനം സ്റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയ കേരളാ ഹൈക്കോടതി ഹർജിക്കാരുടെ ആവശ്യം തളളി. വിവാദപരാർമശമുളള ടീസർ പിൻവലിക്കുന്നതായി നിർമാണ കമ്പനി തന്നെ അറിയിച്ച സാഹചര്യത്തിൽ പ്രദർശന വിലക്ക് വേണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്. ഇത് ചരിത്ര സിനിമയല്ല. സാങ്കൽപികമാണ്. സിനിമ ഇസ്ലാം മതത്തിനെതിരെയല്ല. തീവ്രവാദ സംഘടനയായ ഐഎസിന്റെ പ്രവർത്തനങ്ങളെയാണ് ചിത്രത്തിൽ കാണിക്കുന്നതെന്നും കോടതി പരാമർശിച്ചു. ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.
വന്ദേ ഭാരതിന് കല്ലെറിഞ്ഞതാര്? അന്വേഷണം ഊർജിതമാക്കി പൊലീസും റെയിൽവേ പൊലീസും