കലോത്സവ മാന്വവൽ വീണ്ടും പരിഷ്കരിക്കും; അടുത്ത തവണ കൂടുതൽ പാരമ്പര്യ കലകൾ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി

By Web Desk  |  First Published Jan 9, 2025, 3:02 PM IST

അടുത്ത കലോത്സവത്തിൽ കൂടുതൽ പാരമ്പര്യ കലകൾ ഉൾപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കലോത്സവ മാന്വൽ പരിഷ്കരിക്കുമെന്നും സാംസ്കാരിക സ്കോളര്‍ഷിപ്പ് തുക വര്‍ധിപ്പിക്കുമെന്നും മന്ത്രി.


തിരുവനന്തപുരം: അടുത്ത കലോത്സവത്തിൽ കൂടുതൽ പാരമ്പര്യ കലകൾ ഉൾപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താക്കുറിപ്പിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കലകൾ പഠിപ്പിക്കാനും അവതരിപ്പിക്കാനും ധാരാളം പണം വിദ്യാർത്ഥികൾക്ക് ചിലവാകുന്നുണ്ട്.

അത് മൂലം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രയാസം ഉണ്ടാകുന്നുണ്ട്. ഇക്കാര്യത്തിൽ എന്ത് നടപടിയാണ് കൈക്കൊള്ളേണ്ടത് എന്ന് പരിശോധിക്കും. ഇക്കാര്യം പരിശോധിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂൾ, സബ് ജില്ലാ, ജില്ലാതല മത്സരങ്ങൾക്ക് ഏകീകൃത ഘടനയും സുതാര്യതയും ഉറപ്പു വരുത്താൻ കലോത്സവ മാന്വൽ വീണ്ടും പരിഷ്കരിക്കുന്ന കാര്യം പരിശോധിക്കും. സ്കൂൾ, സബ് ജില്ലാ, ജില്ലാതല മത്സരങ്ങളുമായി ബന്ധപ്പെട്ട് ചില പരാതികൾ ഉയർന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

Latest Videos

ഇക്കാര്യങ്ങൾ കൂടി പരിഗണിച്ചാവും പരിഷ്കരണങ്ങളെന്നും മന്ത്രി പറഞ്ഞു. കലോത്സവത്തിൽ മത്സരാർത്ഥികൾക്കുള്ള ഒറ്റത്തവണ സാംസ്കാരിക സ്കോളർഷിപ്പ് അടുത്തവർഷം മുതൽ1000 രൂപയിൽ നിന്ന് 1500 രൂപയാക്കും. കേരള സ്കൂൾ കലോത്സവം വൻ വിജയമാക്കാൻ പ്രയത്നിച്ച എല്ലാവർക്കും മന്ത്രി വി ശിവൻകുട്ടി നന്ദി അറിയിച്ചു.

പരാതിക്കാരിക്ക് വേണ്ടത് പബ്ലിസിറ്റിയെന്ന് ബോബി ചെമ്മണ്ണൂര്‍; ചെയ്തത് ഗുരുതര കുറ്റമെന്ന് പ്രോസിക്യൂഷൻ, കോടതി

തിരുപ്പതി ദുരന്തം; തിരക്കിൽപ്പെട്ട് മരിച്ച ആറുപേരിൽ പാലക്കാട് സ്വദേശിനിയും; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം

 

click me!