കലോത്സവ വേദിയിൽ വിധി നിർണയത്തിനെതിരെ പ്രതിഷേധം, മാപ്പിളപ്പാട്ടിനെക്കുറിച്ച് അറിയാത്തവർ പാനലിലെന്ന് വിമർശനം

By Web Desk  |  First Published Jan 6, 2025, 5:03 PM IST

' മാപ്പിളപ്പാട്ടിനെ കുറിച്ച് അറിയാത്തവരാണ് പാനലിലുണ്ടായിരുന്നു. കൂടുതൽ വിദ്യാർത്ഥികൾക്ക് ബി ഗ്രേഡ് നൽകിയത് അപ്പീലുകളുടെ എണ്ണം വർധിപ്പിക്കാനെന്നാണ് ആരോപണം.


തിരുവനന്തപുരം : കലോത്സവ മത്സര വേദിയിൽ വിധി നിർണയത്തിനെതിരെ പ്രതിഷേധം. മാപ്പിളപ്പാട്ട് ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ വിധി നിർണയം കൃത്യമല്ലെന്ന് രക്ഷിതാക്കളും അധ്യാപകരും ആരോപിച്ചു. ഇതുവരെ സംസ്ഥാന തലത്തിൽ  വിധികർത്താക്കളായി ഇരുന്ന ആരും പാനലിൽ ഉണ്ടായിരുന്നില്ല. മാപ്പിളപ്പാട്ടിനെ കുറിച്ച് അറിയാത്തവരാണ് പാനലിലുണ്ടായിരുന്നത്. കൂടുതൽ വിദ്യാർത്ഥികൾക്ക് ബി ഗ്രേഡ് നൽകിയത് അപ്പീലുകളുടെ എണ്ണം വർധിപ്പിക്കാനാണെന്നും പ്രതിഷേധക്കാർ ആരോപണം. അപ്പീലിന് 5000 രൂപ നൽകണം. ഈ തുകക്ക് വേണ്ടിയാണ് കൂടുതൽ കുട്ടികൾക്ക് ബി ഗ്രേഡ് നൽകിയതെന്നും ആരോപിച്ചു. പ്രതിഷേധത്തിന് വിലക്ക് നിലനിൽക്കവേ തന്നെയാണ് വിധികർത്താക്കൾക്കെതിരെ അധ്യാപകരും രക്ഷിതാക്കളും പരസ്യമായി രംഗത്തെത്തിയത്.   

നാവിൽ കൊതിയൂറുന്ന പഴയിടത്തിന്‍റെ പായസം, ടേസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രിയുമെത്തി; ഭക്ഷണപന്തലിൽ വൻ തിരക്ക്

Latest Videos

നടുക്കം, വേദന, കണ്ണീർ... ഒടുവിൽ അതീജീവനം; ശ്രിയയുടെ ചുവടിൽ ഹൃദയം തേങ്ങി ആസ്വാദകർ, ചുരൽ മലയുടെ കഥ

എൻഎം വിജയൻ തയ്യാറാക്കിയ 4 മരണക്കുറിപ്പുകൾ പുറത്ത്, സുധാകരനുളള പ്രത്യേക കത്തിൽ പണം വാങ്ങിയ നേതാക്കളുടെ പേരുകൾ

 

 

 

 

 

click me!