Malayalam News Highlight: 130 മരണം, ഇനിയും 211 പേരെ കാണാനില്ലെന്ന് ബന്ധുക്കൾ നൽകിയ കണക്ക്
Jul 31, 2024, 1:14 AM IST
വയനാട്ടിൽ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ പലയിടത്തായി കുടുങ്ങിക്കടന്നവരെ രക്ഷിച്ചതായി ഫയര്‍ ഫോഴ്സ് അറിയിച്ചു. ഉരുൾപൊട്ടലിൻ്റെ പ്രഭവകേന്ദ്രമായ മുണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളിൽ നിന്നാണ് ആളുകളെ രക്ഷിച്ചത്. ഈ മേഖലയിൽ ഉണ്ടായിരുന്ന മൃതദേഹങ്ങളെല്ലാം താഴെയെത്തിച്ചു. പിന്നീട് മേപ്പാടി ആശുപത്രിയിലേക്ക് മാറ്റി. മേഖലയിലെ രക്ഷാപ്രവര്‍ത്തനം ഇന്നത്തേക്ക് നിര്‍ത്തി. നാളെ രാവിലെ ഏഴ് മണിയോടെ തെരച്ചിൽ പുനരാരംഭിക്കും
12:04 AM
മുണ്ടക്കൈയിൽ 130 മൃതദേഹങ്ങൾ കണ്ടെത്തു
മുണ്ടക്കൈയിൽ 130 മൃതദേഹങ്ങൾ കണ്ടെത്തുവെന്നാണ് സര്‍ക്കാര്‍ സ്ഥിരീകരിക്കുന്നത്. അതേസമയം, ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 211 പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്.
11:52 PM
വിംസ് ആശുപത്രിയിൽ 17 വെന്റിലേറ്റർ ആരോഗ്യ വകുപ്പ് എത്തിച്ചു നൽകി
കോഴിക്കോട് ബീച്ച് ആശുപത്രി, വൈത്തിരി താലൂക് ആശുപത്രി, മാനന്തവാടി മെഡിക്കൽ കോളേജ് എന്നിവടങ്ങളിൽ നിന്നാണ് വെന്റിലേറ്റർ എത്തിച്ചത്
11:00 PM
രക്ഷാപ്രവര്‍ത്തനം ഇന്നത്തേക്ക് നിര്‍ത്തി. നാളെ രാവിലെ ഏഴ് മണിയോടെ തെരച്ചിൽ പുനരാരംഭിക്കും
വയനാട്ടിൽ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ പലയിടത്തായി കുടുങ്ങിക്കടന്നവരെ രക്ഷിച്ചതായി ഫയര്‍ ഫോഴ്സ് അറിയിച്ചു. ഉരുൾപൊട്ടലിൻ്റെ പ്രഭവകേന്ദ്രമായ മുണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളിൽ നിന്നാണ് ആളുകളെ രക്ഷിച്ചത്. ഈ മേഖലയിൽ ഉണ്ടായിരുന്ന മൃതദേഹങ്ങളെല്ലാം താഴെയെത്തിച്ചു. പിന്നീട് മേപ്പാടി ആശുപത്രിയിലേക്ക് മാറ്റി. മേഖലയിലെ രക്ഷാപ്രവര്‍ത്തനം ഇന്നത്തേക്ക് നിര്‍ത്തി. നാളെ രാവിലെ ഏഴ് മണിയോടെ തെരച്ചിൽ പുനരാരംഭിക്കും
10:44 PM
താമരശ്ശേരി ചുരത്തിൽ വിള്ളൽ
താമരശ്ശേരി ചുരം രണ്ടാം വളവിന് അടുത്ത് റോഡിൽ വിള്ളൽ, വലിയ വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചതായി ഹൈവേ പോലീസ് ചുരത്തിൽ പലയിടങ്ങളിലും മണ്ണിടിയാൻ സാധ്യത, വളരെ അത്യാവശ്യ യാത്രക്കാർ മാത്രമേ ചുരത്തിലൂടെ സഞ്ചരിക്കാൻ പാടുള്ളൂ, യാത്രക്കാർ വളരെ സൂക്ഷിക്കണമെന്നും പൊലീസ് അധികൃതർ അറിയിച്ചു.
10:39 PM
നാളെ വയനാട്ടിലേക്ക് എത്തില്ലെന്ന് രാഹുൽ ഗാന്ധി
നാളെ വയനാടിലേക്ക് എത്തില്ലെന്ന് രാഹുൽ ഗാന്ധി. കാലാവസ്ഥ മോശമായതു കാരണം യാത്ര ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചതിനാലെന്ന് ട്വീറ്റ്. അടുത്ത ഒരു ദിവസം വയനാടിൽ എത്തുമെന്നും രാഹുൽ
9:58 PM
'വയനാടിനായി തൃശൂർ': ദുരിതബാധിതർക്ക് സഹായം എത്തിക്കാം
വയനാട് വൈത്തിരി താലൂക്കിലെ വെള്ളരിമല വില്ലേജിൽ മുണ്ടക്കൈലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതത്തിലായവർക്ക് തൃശൂർ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ സഹായം എത്തിക്കുന്നു. അയ്യന്തോള്‍ കളക്ടറേറ്റിലുള്ള അനക്‌സ് ഹാളില്‍ സഹായ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. നാളെ (ജൂലൈ 31) രാവിലെ 8 മുതൽ രാത്രി 8 വരെ സഹായങ്ങൾ സ്വീകരിച്ച് തുടങ്ങും. വസ്ത്രങ്ങൾ, ഭക്ഷ്യ വസ്തുക്കൾ, കുടിവെള്ളം തുടങ്ങിയ അവശ്യ സാധനങ്ങൾ നൽകാൻ സന്നദ്ധതയുള്ള വ്യക്തികൾ, സംഘടനകൾ എന്നിവർ കളക്ട്റേറ്റ് കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. ഉപയോഗിക്കാത്ത വസ്ത്രങ്ങളും പായ്ക്ക് ചെയ്ത കേടുവരാത്ത ഭക്ഷ്യവസ്തുക്കളും മാത്രം ലഭ്യമാക്കാൻ ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
കണ്‍ട്രോള്‍ റൂം- 9447074424, 1077
9:01 PM
കേരളത്തിനായി സഹായം എത്തിക്കാൻ കോര്‍പ്പറേറ്റ് കമ്പനികളോട് കര്‍ണാടക
കർണാടകയിലെ, പ്രത്യേകിച്ച് ബംഗളുരുവിലെ കോർപ്പറേറ്റ് കമ്പനികളോട് കേരളത്തിനായി സഹായം അഭ്യർത്ഥിച്ച് കർണാടക സർക്കാർ. സിഎസ്ആർ ഫണ്ടിൽ നിന്ന് പരമാവധി കേരളത്തിന് സഹായം എത്തിച്ച് നൽകാൻ ആഹ്വാനം. അവശ്യവസ്തുക്കൾ ആയോ പണമായോ വസ്ത്രങ്ങൾ ആയോ സന്നദ്ധപ്രവർത്തനത്തിന്റെ രൂപത്തിലോ സഹായം എത്തിക്കാൻ അഭ്യർത്ഥന
8:59 PM
വയനാട് മുണ്ടക്കൈ ദുരന്തത്തിൽ പാലക്കാട്ടുകാരനും ഉൾപ്പെട്ടതായി സംശയിക്കുന്നതായി ബന്ധുക്കൾ
മുണ്ടക്കൈ ദുരന്തം നടന്ന സമയത്ത് സംഭവ സ്ഥലത്തുണ്ടായിരുന്ന പോത്തുണ്ടി സ്വദേശി സെബാസ്റ്റ്യന്റെ മകൻ 26 കാരൻ ജസ്റ്റിൻ തോമസിനെ ആണ് മുണ്ടക്കൈയിൽ വെച്ച് കാണാതായത്. കഴിഞ്ഞ ദിവസം മുണ്ടക്കൈയിലുള്ള ബന്ധുവിന്റെ വീട്ടിൽ വിരുന്ന് പോയതാണ് ജസ്റ്റിൻ. തിങ്കളാഴ്ച രാത്രി 12 മണി വരെ അമ്മ ജസ്റ്റിനുമായി സംസാരിച്ചിരുന്നു. ദുരന്ത വിവരമറിഞ്ഞ് ജസ്റ്റിനെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ കഴിഞ്ഞില്ലെന്ന് വീട്ടുകാർ പറയുന്നു. മുണ്ടക്കൈ എൽ പി സ്കൂളിന് സമീപത്താണ് ബന്ധുവിന്റെ വീട്.
8:26 PM
125 മരണങ്ങൾ സ്ഥിരീകരിച്ചു
മുണ്ടക്കൈ ഉരുള്‍പൊട്ടലിൽ വൈകുന്നേരം എട്ടരയോടെ 125 മരണങ്ങൾ സ്ഥിരീകരിച്ചു. ഇതിൽ ആകെ തിരിച്ചറിഞ്ഞത് 48 പേരെയാണ്. മേപ്പാടി ഹെല്‍ത്ത് സെന്‍ററിലുള്ള 63 മൃതദേഹങ്ങളിൽ 42 പേരെയാണ് തിരിച്ചറിഞ്ഞത്. വിംസ് ആശുപത്രിയിൽ 4 മൃതദേഹങ്ങളും ബത്തേരി താലൂക്ക് ആശുപത്രി 1, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 51 മൃതദേഹങ്ങളാണുള്ളത്. ഇതില്‍ 19 ശരീരഭാഗങ്ങൾ മാത്രമാണ്. അതേസമയം, 131 -ലേറെ പേര്‍ ചികിത്സയിലുണ്ട്.
8:02 PM
ഹാരിസണ്‍ പ്ലാൻ്റിൻറെ ബംഗ്ലാവിൽ കുടുങ്ങിയ എല്ലാവരെയും സൈന്യം രക്ഷപ്പെടുത്തി
ഹാരിസണ്‍ പ്ലാൻ്റിൻറെ ബംഗ്ലാവിൽ കുടുങ്ങിയവരെ എല്ലാവരെയും സൈന്യം രക്ഷപ്പെടുത്തി. എല്ലാവരും സുരക്ഷിതരായി മേപ്പാടിയിലെത്തി. 300 പേരെയും സൈന്യം രക്ഷപ്പെടുത്തി.
7:38 PM
മുണ്ടക്കൈയിലേക്ക് താൽക്കാലിക പാലം നിര്‍മിച്ചു
ചുരൽ മലയിൽ നിന്ന് മുണ്ടക്കൈയിലേക്ക് താൽക്കാലിക പാലം നിര്‍മിച്ചു. രാത്രിയായതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്കരമെന്ന് സൈന്യം.
7:37 PM
രാഹുൽ ഗാന്ധി നാളെ വയനാട്ടിലേക്ക്
മുണ്ടക്കൈയിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി നാളെ വയനാട്ടിലെത്തും.
7:35 PM
ഉന്നത സൈനിക ഉദ്യോഗസ്ഥർ വയനാട്ടിലേക്ക്; ദില്ലിയിൽ നിന്ന് സ്നിഫർ ഡോഗുകൾ
വയനാട്ടിൽ മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിനായി നാളെ രണ്ട് മെഡിക്കൽ ചെക്ക് പോസ്റ്റ് കൂടി സൈന്യം സ്ഥാപിക്കും. നാളെ അതിരാവിലെ മുതൽ തിരുവനന്തപുരത്ത് നിന്നുള്ള രണ്ട് കോളം സൈനിക സംഘം രക്ഷാപ്രവർത്തനം തുടങ്ങുമെന്നാണ് റിപ്പോർട്ട്. കർണാടക-കേരള സബ് ഏരിയ കമാന്റർ മേജർ ജനറൽ വിടി മാത്യു നാളെ വയനാട്ടിലേക്ക് തിരിക്കും. രക്ഷാദൗത്യം നേരിട്ട് ഏകോപിപ്പിക്കാൻ ഉന്നത സൈനിക ഉദ്യോഗസ്ഥരാണ് എത്തുന്നത്.
6:38 PM
പ്രകൃതി ദുരന്ത നിവാരണ കൺട്രോൾ റൂം
സംസ്ഥാനത്ത് അതിതീവ്ര മഴയും, പ്രകൃതി ക്ഷോഭങ്ങളും തുടരുന്ന സാഹചര്യത്തിൽ കൊല്ലം റൂറൽ ജില്ലയിൽ പൊതുജനങ്ങൾക്ക് അടിയന്തിര സാഹചര്യത്തിൽ ബന്ധപ്പെടാനായി കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുള്ളതുമാണ്.
കൊല്ലം റൂറൽ ജില്ലാപ്രകൃതി ദുരന്ത നിവാരണ കൺട്രോൾ റൂം എമർജൻസി നമ്പർ:
9497907525
9497931000
0474-2450868
6:38 PM
ഗോവ ഗവർണ്ണർ പിഎസ്ശ്രീ ധരൻ പിള്ള വയനാടിലേക്ക് തിരിച്ചു
ഗോവ ഗവർണ്ണർ പിഎസ്. ശ്രീധരൻ പിള്ള വയനാടിലേക്ക് തിരിച്ചു. ഗോവ സർക്കാർ കേരളത്തിന് ദുരിതാശ്വാസത്തിന് സഹായം അയക്കുമെന്ന് പി.എസ്. ശ്രീധരൻ പിള്ള.
6:24 PM
താത്ക്കാലിക ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു, 51 പേരുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തീകരിച്ചു
വയനാട് ഉരുള്‍പൊട്ടല്‍: താത്ക്കാലിക ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു. താത്ക്കാലിക ആശുപത്രികള്‍ സജ്ജമാക്കി വരുന്നു. ചൂരല്‍മലയില്‍ മദ്രസയിലും പള്ളിയിലും താത്ക്കാലിക ക്ലിനിക്കും സജ്ജമാക്കി. പോളിടെക്‌നിക്കിലെ താല്‍ക്കാലിക ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു.മേപ്പാടിയിലും നിലമ്പൂരിലുമായി 51 പേരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കാന്‍ വയനാടിലുള്ള ഫോറന്‍സിക് സംഘത്തെ കൂടാതെ കോഴിക്കോട് നിന്നുള്ള ഫോറന്‍സിക് ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ കൂടി നിയോഗിച്ചു.
6:14 PM
മരണസംഖ്യ വീണ്ടും ഉയരുന്നു, 119 പേര്‍ മരിച്ചതായി സ്ഥിരീകരണം
മുണ്ടക്കൈ ഉരുള്‍പൊട്ടലിൽ വൈകുന്നേരം 6.10 വരെ 119 മരണങ്ങൾ സ്ഥിരീകരിച്ചു. ആകെ തിരിച്ചറിഞ്ഞത് 48 പേരെ. ഇതിൽ മേപ്പാടി ഹെല്‍ത്ത് സെന്‍ററിലുള്ള 63 മൃതദേഹങ്ങളിൽ 42 പേരെയാണ് തിരിച്ചറിഞ്ഞത്. വിംസ് ആശുപത്രിയിൽ 4 മൃതദേഹങ്ങളും ബത്തേരി താലൂക്ക് ആശുപത്രി 1, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 51 മൃതദേഹങ്ങളാണുള്ളത്. ഇതില്‍ 19 ശരീരഭാഗങ്ങൾ മാത്രമാണ്. അതേസമയം, 131 -ലേറെ പേര്‍ ചികിത്സയിലുണ്ട്. വിംസ് ആശുപത്രിയില്‍ മാത്രം 91 പേരും മേപ്പാടിയിൽ 27 പേരും കല്‍പ്പറ്റ ജിഎച്ച് 13 പേരുമാണ് ചികിത്സയിലുള്ളത്. ഇനിയും 98 പേരെ കാണാനില്ലെന്നാണ് വിവരം. ഇതുവരെ 20 മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായതായും അധികൃതര്‍ അറിയിക്കുന്നു.
6:02 PM
മരണം 116 ആയി, ആകെ തിരിച്ചറിഞ്ഞത് 48 പേരെ
മുണ്ടക്കൈ ഉരുള്‍പൊട്ടലിൽ വൈകുന്നേരം ആറ് മണി വരെ 116 മരണങ്ങൾ സ്ഥിരീകരിച്ചു. ആകെ തിരിച്ചറിഞ്ഞത് 48 പേരെ. ഇതിൽ മേപ്പാടി ഹെല്‍ത്ത് സെന്‍ററിലുള്ള 63 മൃതദേഹങ്ങളിൽ 42 പേരെയാണ് തിരിച്ചറിഞ്ഞത്. വിംസ് ആശുപത്രിയിൽ 4 മൃതദേഹങ്ങളും ബത്തേരി താലൂക്ക് ആശുപത്രി 1, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 48 മൃതദേഹങ്ങളാണുള്ളത്, ഇതില്‍ 19 ശരീരഭാഗങ്ങൾ മാത്രമാണ്. അതേസമയം, 131 -ലേറെ പേര്‍ ചികിത്സയിലുണ്ട്. വിംസ് ആശുപത്രിയില്‍ മാത്രം 91 പേരും മേപ്പാടിയിൽ 27 പേരും കല്‍പ്പറ്റ ജിഎച്ച് 13 പേരുമാണ് ചികിത്സയിലുള്ളത്. ഇനിയും 98 പേരെ കാണാനില്ലെന്നാണ് വിവരം. ഇതുവരെ 20 മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായതായും അധികൃതര്‍ അറിയിക്കുന്നു.
5:53 PM
മരണസംഖ്യ അതിവേഗം ഉയരുന്നു, 114 മരണങ്ങൾ സ്ഥിരീകരിച്ചു
മുണ്ടക്കൈ ഉരുള്‍പൊട്ടലിൽ വൈകുന്നേരം 5.45 വരെ 114 മരണങ്ങൾ സ്ഥിരീകരിച്ചു. ആകെ തിരിച്ചറിഞ്ഞത് 46 പേരെ മാത്രം. ഇതിൽ മേപ്പാടി ഹെല്‍ത്ത് സെന്‍ററിലുള്ള 63 മൃതദേഹങ്ങളിൽ 42 പേരെയാണ് തിരിച്ചറിഞ്ഞത്. വിംസ് ആശുപത്രിയിൽ 3 മൃതദേഹങ്ങളും ബത്തേരി താലൂക്ക് ആശുപത്രി 1, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 47 മൃതദേഹങ്ങളാണുള്ളത്, ഇതില്‍ 17 ശരീരഭാഗങ്ങൾ മാത്രമാണ്. അതേസമയം, 131 -ലേറെ പേര്‍ ചികിത്സയിലുണ്ട്. വിംസ് ആശുപത്രിയില്‍ മാത്രം 91 പേരും മേപ്പാടിയിൽ 27 പേരും കല്‍പ്പറ്റ ജിഎച്ച് 13 പേരുമാണ് ചികിത്സയിലുള്ളത്. ഇനിയും 98 പേരെ കാണാനില്ലെന്നാണ് വിവരം. ഇതുവരെ 20 മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായതായും അധികൃതര്‍ അറിയിക്കുന്നു.
5:40 PM
മരണം 109 ആയി, രക്ഷാപ്രവര്‍ത്തനം തുടരുന്നു
മുണ്ടക്കൈ ഉരുള്‍പൊട്ടലിൽ വൈകുന്നേരം 5.30വരെ 109 മരണങ്ങൾ സ്ഥിരീകരിച്ചു. ഇതിൽ മേപ്പാടി ഹെല്‍ത്ത് സെന്‍ററിലുള്ള 63 മൃതദേഹങ്ങളിൽ 42 പേരെയാണ് തിരിച്ചറിഞ്ഞത്. വിംസ് ആശുപത്രിയിൽ 3 മൃതദേഹങ്ങളും ബത്തേരി താലൂക്ക് ആശുപത്രി 1, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 41 മൃതദേഹങ്ങളാണുള്ളത്, ഇതില്‍ 16 ശരീരഭാഗങ്ങൾ മാത്രമാണ്. അതേസമയം, 131 -ലേറെ പേര്‍ ചികിത്സയിലുണ്ട്. വിംസ് ആശുപത്രിയില്‍ മാത്രം 91 പേരും മേപ്പാടിയിൽ 27 പേരും കല്‍പ്പറ്റ ജിഎച്ച് 13 പേരുമാണ് ചികിത്സയിലുള്ളത്. ഇനിയും 98 പേരെ കാണാനില്ലെന്നാണ് വിവരം. ഇതുവരെ 20 മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായതായും അധികൃതര്‍ അറിയിക്കുന്നു.
5:34 PM
കേരളം ഇന്നേവരെ കണ്ടതിൽ വെച്ച് അതീവ ദാരുണ ദുരന്തം, രക്ഷാപ്രവര്‍ത്തനം തുടരുന്നു: മുഖ്യമന്ത്രി
നാട് ഇത് വരെ കണ്ടതിൽ വച്ച് അതീവ ദാരുണമായ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉറങ്ങാൻ കിടന്നവരാണ് ദുരന്തത്തിൽ അകപ്പെട്ടത്. ജീവൻ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, അമിത് ഷാ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ബംഗാൾ ഗവര്‍ണര്‍ സിവി ആനന്ദബോസ് എന്നിവര്‍ വിളിച്ച് സഹായം വാഗ്ദാനം ചെയ്തുവെന്നും മുഖ്യമന്ത്രി അറിയിച്ചു. Read more
5:20 PM
4 ജില്ലകളിൽ നാളെ അവധി, മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകം
കേരളത്തിലെ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നാല് ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 31) അവധി പ്രഖ്യാപിച്ചു. തൃശൂര്‍, കാസർകോട്, പത്തനംതിട്ട, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും
5:03 PM
വയനാട്ടിൽ നിന്ന് സങ്കടക്കാഴ്ച, 100 കടന്ന് മരണം, ഇനിയും കാണാതെ 98 പേര്‍
മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ 4.50 വരെ സ്ഥീരീകരിച്ചത് 108 മരണം. മേപ്പാടി ഹെല്‍ത്ത് സെന്‍ററിലുള്ള 62 പേരിൽ 42 പേരെ തിരിച്ചറിഞ്ഞു. വിംസ് ആശുപത്രിയിൽ 3, പത്ത് മൃതദേഹങ്ങള്‍ ഉണ്ടായിരുന്നു. 7എണ്ണം മേപ്പാടിയിലേക്ക് മാറ്റി. ബത്തേരി താലൂക്ക് ആശുപത്രി 1, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 41 മൃതദേഹങ്ങളാണുള്ളത്, ഇതില്‍ 16 ശരീരഭാഗങ്ങളാണ്. അതേസമയം, 120ലേറെ പേര്‍ ചികിത്സയിലുണ്ട്. വിംസ് ആശുപത്രിയില്‍ മാത്രം 83 പേരും മേപ്പാടിയിൽ 27ഉം കല്‍പ്പറ്റ ജിഎച്ച് 13 പേരുമാണ് ചികിത്സയിലുള്ളത്. ഇനിയും 98 പേരെ കാണാനില്ലെന്നാണ് വിവരം. ഇതുവരെ 20 മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായതായും അധികൃതര്‍ അറിയിക്കുന്നു.
4:53 PM
ആശങ്കയേറ്റി മരണസംഖ്യ ഉയരുന്നു, മരണം 96 ആയി
മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ 4.45 വരെ 96 മരണം സ്ഥിരീകിരിച്ചു. ഇതിൽ മേപ്പാടി ഹെല്‍ത്ത് സെന്‍ററിലുള്ള 62 മൃതദേഹങ്ങളിൽ 42 പേരെ തിരിച്ചറിഞ്ഞു. വിംസ് ആശുപത്രി 3, ബത്തേരി താലൂക്ക് ആശുപത്രി 1, നിലമ്പൂര്‍ ജില്ലാ ആശുപത്രി 30 മൃതദേഹങ്ങളുമാണ് സൂക്ഷിച്ചിരിക്കുന്നത്. 120ലേറെ പേര്‍ ചികിത്സയിലാണ്. വിംസ് ആശുപത്രിയില്‍ മാത്രം - 83 പേരും മേപ്പാടിയിൽ 27 പേരും. കല്‍പ്പറ്റ ജിഎച്ചിൽ 13 പേരും ചികിത്സയിലുണ്ട്.
4:45 PM
മഴയ്ക്കൊപ്പം ചൂരൽമലയിൽ കനത്ത മൂടൽമഞ്ഞും; ദുരന്തഭൂമിയിൽ തെരച്ചിലിന് വെല്ലുവിളി
ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ ചൂരൽ മലയിൽ രക്ഷാദൗത്യത്തിന് വലിയ വെല്ലുവിളി. മഴയായിരുന്നു ഇതുവരെ പ്രതിസന്ധി സൃഷ്ടിച്ചതെങ്കിൽ ഇപ്പോൾ കനത്ത മൂടൽമഞ്ഞ് കാഴ്ച മറക്കുന്ന സ്ഥിതിയാണ്. ഇനിയും ഉരുൾപൊട്ടലുണ്ടാകാനുള്ള സാഹചര്യമാണ് ഇവിടെ. ഇതിനിടയിലാണ് രക്ഷാപ്രവര്‍ത്തനത്തിന് കനത്ത മൂടൽമഞ്ഞ് തടസമായി വന്നിരിക്കുന്നത്.
4:40 PM
കനത്ത മഴ തുടരുന്നു; 3 ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, പ്രൊഫഷണൽ കോളേജുകൾക്കും ബാധകം
കേരളത്തിലെ കനത്ത മഴ തുടരുമെന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 31) അവധി പ്രഖ്യാപിച്ചു. തൃശൂര്‍, കാസർകോട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമായിരിക്കും. Read More
4:34 PM
ദുരന്തഭൂമിയായി വയനാട്, മരണസംഖ്യ ഉയരുന്നു, 95 മരണം സ്ഥിരീകരിച്ചു
വയനാട്ടിലെ ഉരുൾപൊട്ടലിൽ മരണം 95 ആയി. മണ്ണിനടിയിൽ നിരവധി പേരാണ് കുടങ്ങിക്കിടക്കുന്നത്. രക്ഷാപ്രവർത്തനം തുടരുന്നു.
4:32 PM
എച്ച് ഡി സി & ബി എം പരീക്ഷകൾ മാറ്റി
വയനാട് ദുരന്ത പശ്ചാത്തലത്തിൽ സംസ്ഥാന സഹകരണ യൂണിയൻ്റെ നേതൃത്വത്തിൽ നാളെ ആരംഭിക്കാനിരുന്ന എച്ച് ഡി സി & ബി എം പരീക്ഷകൾ മാറ്റി വെച്ചു. 31, 2 ( ജൂലൈ 31, ആഗസ്റ്റ് 2 )തിയ്യതികളിലെ പരീക്ഷകളാണ് മാറ്റിയത്. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സംസ്ഥാന സഹകരണ യൂണിയൻ അഡീഷണൽ രജിസ്ട്രാർ സെക്രട്ടറി രജിത് കുമാർ എം.പി അറിയിച്ചു
4:13 PM
മൂന്ന് ട്രെയിനുകളുടെ സമയക്രമം മാറ്റി
കനത്ത മഴയെ തുടര്‍ന്ന് കേരളത്തിലേക്കുള്ള ട്രെയിനുകൾ വൈകിയോടുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള മൂന്ന് ട്രെയിനുകളുടെ സമയം മാറ്റി നിശ്ചയിച്ചു. ആലപ്പുഴയിൽ നിന്ന് ചെന്നൈ സെൻട്രൽ വരെ പോകുന്ന എക്സ്പ്രസ് ട്രെയിൻ (22640) ഇന്ന് വൈകിട്ട് മൂന്ന് മണിക്കായിരുന്നു പുറപ്പെടേണ്ടിയിരുന്നത്. ഇത് ആറ് മണിക്കാണ് പുറപ്പെടുക. തിരുവനന്തപുരം മംഗലാപുരം വന്ദേഭാരത് എക്സ്പ്രസ് ഇന്ന് വൈകിട്ട് 4.05 നാണ് പുറപ്പെടേണ്ടിയിരുന്നത്. ഇത് ആറ് മണിക്ക് മാത്രമേ പുറപ്പെടൂ. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വന്ദേഭാരത് എക്സ്പ്രസ് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറപ്പെട്ടില്ല. ഇത് ഇനി നാലരയ്ക്ക് മാത്രമേ പുറപ്പെടൂ.
4:05 PM
എച്ച് ഡി സി & ബി എം പരീക്ഷകൾ മാറ്റി
വയനാട് ദുരന്ത പശ്ചാത്തലത്തിൽ സംസ്ഥാന സഹകരണ യൂണിയൻ്റെ നേതൃത്വത്തിൽ നാളെ ആരംഭിക്കാനിരുന്ന എച്ച് ഡി സി & ബി എം പരീക്ഷകൾ മാറ്റി വെച്ചു. 31, 2 ( ജൂലൈ 31, ആഗസ്റ്റ് 2 ) തിയ്യതികളിലെ പരീക്ഷകളാണ് മാറ്റിയത്. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സംസ്ഥാന സഹകരണ യൂണിയൻ അഡീഷണൽ രജിസ്ട്രാർ സെക്രട്ടറി രജിത് കുമാർ എം പി അറിയിച്ചു.
3:54 PM
കർണാടകയിൽ നിന്ന് സംസ്ഥാനത്തേക്കുള്ള വാഹന ഗതാഗതം നിരോധിച്ചു
ദേശീയപാത 766 ൽ പൊൻകുഴിയിൽ വെള്ളം കയറിയതിനെ തുടർന്ന് കർണാടകയിൽ നിന്ന് സംസ്ഥാനത്തേക്കുള്ള വാഹന ഗതാഗതം നിരോധിച്ചു. കർണാടക മഥൂർ ചെക്ക് പോസ്റ്റിലാണ് വാഹനങ്ങൾ തടഞ്ഞിരിക്കുന്നത്. വെള്ളം കയറിയതിനാൽ വാഹനങ്ങൾ ദേശീയപാതയിലൂടെ സംസ്ഥാനത്തേക്ക് കടത്തിവിടണ്ട എന്ന സുൽത്താൻ ബത്തേരി പോലീസിന്റെ നിർദേശത്തെ തുടർന്നാണ് വാഹനങ്ങൾ മഥൂർ ചെക്ക്പോസ്റ്റിൽ തടഞ്ഞിരിക്കുന്നത്. ദേശീയപാത 766 പൊൻകുഴിക്ക് സമീപമാണ് വെള്ളം കയറി ഗതാഗതം ബുദ്ധിമുട്ടായിരിക്കുന്നത്.
3:53 PM
വയനാട്ടിലെ ഉരുൾപൊട്ടൽ, മരണം 90 ആയി
വയനാട്ടിലെ ഉരുൾപൊട്ടലിൽ മരണം 90 ആയി. മണ്ണിനടിയിൽ നിരവധി പേരാണ് കുടങ്ങിക്കിടക്കുന്നത്. രക്ഷാപ്രവർത്തനം തുടരുന്നു.
3:51 PM
കക്കയം ഡാമില്‍ റെഡ് അലര്‍ട്ട്
കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ കൈകൊളളണമെന്നും കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
3:47 PM
സംസ്ഥാനത്ത് ഇന്നും നാളെയും ഔദ്യോഗിക ദു:ഖാചരണം
വയനാട് ജില്ലയിലെ ചൂരല്‍മലയിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജൂലൈ 30, 31 തീയതികളില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. വയനാട്ടിലെ ദുരന്തത്തില്‍ അനേകം പേര്‍ക്ക് ജീവഹാനിയുണ്ടായതിലും വസ്തുവകകള്‍ക്ക് നാശനഷ്ടം സംഭവിച്ചതിലും സര്‍ക്കാര്‍ അതീവ ദുഃഖം രേഖപ്പെടുത്തി. Read More
3:42 PM
രണ്ട് ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കേരളത്തിലെ കനത്ത മഴ തുടരുമെന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 31) അവധി പ്രഖ്യാപിച്ചു. കാസർകോട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. Read More
3:42 PM
കൈത്താങ്ങുമായി തമിഴ്നാട്; 5 കോടി രൂപ അനുവദിച്ചു
വയനാട്ടിലെ മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽ അടിയന്തര സഹായമായി 5 കോടി രൂപ അനുവദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനമറിയിക്കുകയും ചെയ്ത സ്റ്റാലിൻ ദുരന്തത്തിൽ തമിഴ്‌നാടിന്റെ എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് സഹായമായ 5 കോടി രൂപ അനുവദിച്ചത്.
3:41 PM
48 മണിക്കൂർ കൂടി ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്. അടുത്ത 48 മണിക്കൂർ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതീവ ജാഗ്രത വേണമെന്നുമാണ് നിർദേശം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്നും നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും നിന്നും ആളുകൾ മാറി താമസിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്. Read More
2:16 PM
യുവാവ് ഒഴുക്കിൽ പെട്ടു
പുത്തൂർ - കൈനൂർ റോഡിലെ കനത്ത വെള്ളക്കെട്ടിൽ യുവാവ് ഒഴുക്കിൽ പെട്ടു. കൈനൂർ സ്വദേശി അഖിലാണ് ഒഴുക്കിൽ പെട്ടത്.
ഇയാൾക്കായി തിരച്ചിൽ നടത്തുകയാണ്.
2:15 PM
പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം
കേരളത്തിൽ അതിതീവ്ര മഴ ലഭിക്കുകയും അടുത്ത 48 മണിക്കൂർ നേരം മഴ ശക്തമായി തന്നെ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
2:12 PM
പത്തനംതിട്ടയിൽ മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയും ക്വാറി പ്രവർത്തനങ്ങളും നിരോധിച്ചു
പത്തനംതിട്ടയിൽ മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയും ക്വാറി പ്രവർത്തനങ്ങളും നിരോധിച്ചു. ജൂലൈ 30 മുതൽ ഓഗസ്റ്റ് 5 വരെ നിരോധനം. ശക്തമായ മഴയുടെ അടിസ്ഥാനത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിരോധനം. ദുരന്തനിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജില്ല വിട്ടു പോകരുതെന്നും നിർദ്ദേശം.
2:12 PM
മരണം 70 ആയി
വയനാട്ടിലെ ഉരുൾപൊട്ടലിൽ മരണം 70 ആയി. മണ്ണിനടിയിൽ നിരവധി പേരാണ് കുടങ്ങിക്കിടക്കുന്നത്. രക്ഷാപ്രവർത്തനം തുടരുന്നു.
1:05 PM
സംസ്ഥാനത്ത് 8 ജില്ലകളിൽ റെഡ് അലർട്ട്
സംസ്ഥാനത്ത് 8 ജില്ലകളിൽ റെഡ് അലർട്ട്. ഇടുക്കി മുതൽ കാസർകോട് വരെ റെഡ് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്കൻ കേരളത്തിൽ നാളെയും മറ്റന്നാളും അതിശക്തമായ മഴ തുടരാൻ സാധ്യത.
12:55 PM
കേന്ദ്രമന്ത്രി ജോർജ് കുര്യൻ വയനാട്ടിലേക്ക്
വയനാട് ഉരുൾപൊട്ടൽ ദുരന്തം; രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശപ്രകാരം കേന്ദ്രമന്ത്രി ജോർജ് കുര്യൻ വയനാടിലേക്ക് തിരിച്ചു. കേരളത്തിന് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. മോദി നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചിരുന്നു.
12:53 PM
പെരിങ്ങല്‍ക്കുത്ത് ഡാം; ഒരു റിവര്‍ സ്ലുയിസ് കൂടി തുറക്കും
ഡാമിന്റെ വൃഷ്ടി പ്രദേശത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ 6 ഷട്ടറുകള്‍ 14 അടി വീതവും ഒരു ഷട്ടര്‍ 5 അടിയും ഒരു സ്ലുയിസ് ഗേറ്റും നിലവില്‍ തുറന്നിട്ടുള്ളതാണ്. ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഒരു സ്ലുയിസ് ഗേറ്റ് കൂടി ഉയര്‍ത്തി 200 ക്യൂമെക്‌സ് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കുന്നതാണ്.
12:31 PM
ഉരുൾപൊട്ടലിൽ മരണം 56 ആയി
വയനാടിനെ നടുക്കിയ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 56 പേർ മരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.
വയനാട്ടില്‍ 45 മൃതദേഹങ്ങളും മലപ്പുറം ചാലിയാർ പുഴയിൽ നിന്നും 11 മൃതദേഹങ്ങളുമാണ് ലഭിച്ചത്.
12:02 PM
നേവി സംഘം എത്തും
രക്ഷാപ്രവർത്തനത്തിനായി ഏഴിമലയിൽ നിന്ന് നാവിക സേനാ സംഘം എത്തും. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് നേവിയുടെ സഹായം അഭ്യർത്ഥിച്ചത്. നേവിയുടെ റിവർ ക്രോസിംഗ് ടീമിൻ്റെ സഹായം ആണ് അഭ്യർത്ഥിച്ചത്.
ഏഴിമല നാവിക അക്കാദമിയിലെ നേവിയുടെ സംഘം വയനാട്ടിലേക്ക് ഉടനെ തിരിക്കും
12:02 PM
കോഴിക്കോട് മാവൂർ പഞ്ചായത്തിൽ വെള്ളപ്പൊക്കം
കോഴിക്കോട് മാവൂർ പഞ്ചായത്തിൽ വെള്ളപ്പൊക്കത്തെ തുടർന്ന് നിരവധി ഭാഗങ്ങൾ ഒറ്റപ്പെട്ടു. ഒറ്റപ്പെട്ട മേഖലകളിൽ കുടുങ്ങിയവരെ
സന്നദ്ധ പ്രവർത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തോണികളിൽ കരക്കെ എത്തിക്കാനുള്ള ശ്രമം തെങ്ങിലക്കടവ്, ആമ്പിലേരി, വില്ലേരി താഴം ഭാഗങ്ങളിലുള്ള വരെയാണ് തോണികളിൽ മാറ്റുന്നത്. വീടുകളിലും ക്വാർട്ടേഴ്സുകളിലും വെള്ളം കയറിയതിനെ തുടർന്നാണ്
പുറത്തിറങ്ങാൻ ആവാതെ പലരും കുടുങ്ങിയത്.
12:01 PM
മുണ്ടക്കൈ ദുരന്തം: ചൂരൽമലയിൽ കൺട്രോൾ റൂ തുറന്നു
മേപ്പാടി മുണ്ടക്കൈ പ്രകൃതി ദുരന്തത്തോടനുബന്ധിച്ച് ചൂരൽമലയിൽ താലൂക്ക്തല ഐ.ആർഎസ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. ഡെപ്യൂട്ടി കളക്ടർ- 8547616025, തഹസിൽദാർ വൈത്തിരി - 8547616601, കൽപ്പറ്റ ജോയിൻ്റ് ബി. ഡി. ഒ ഓഫീസ് - 9961289892
11:16 AM
പട്ടാമ്പി പാലത്തിന് മുകളിൽ വെള്ളം, ഗതാഗതം നിരോധിച്ചു
പട്ടാമ്പി പുഴയിലെ ജലവിതാനം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ പാലത്തിന് മുകളിലൂടെ ഇരു ചക്ര വാഹന ഗതാഗതവും കാൽനടയാത്രയും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ല കലക്ടർ അറിയിച്ചു.
11:15 AM
ചൂരൽ മലയിൽ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെടുത്തു
വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ ചൂരൽ മലയിൽ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെടുത്തു.
11:14 AM
പനി ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു
ആലുവ ഏലൂക്കര ചാലക്കൽ വീട്ടിൽ ഫ്രഡി സൗമിനി ദമ്പതികളുടെ മകൻ ഹിലറി ആണ് മരിച്ചത്. മുപ്പത്തടം ഗവൺമെൻ്റ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. രണ്ടു ദിവസമായി പനി ആയിരുന്നു. ഇന്ന് രാവിലെ പനി കൂടിയതിനെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
10:45 AM
ചെളിയിൽ പുതഞ്ഞ് ഒരു ജീവൻ
വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലിനിടയിൽ ചെളിയില്‍ പുതുഞ്ഞു കിടക്കുന്ന ആളെ രക്ഷിക്കാൻ ശ്രമം. മുണ്ടക്കൈ മേഖല ഒറ്റപ്പെട്ടുപോയതിനാല്‍ ഇവിടേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല.
10:32 AM
ഉരുൾപൊട്ടലിൽ മരണം 41ആയി; തകർന്ന വീട്ടിൽ നിന്ന് ഒരു കുട്ടിയെ രക്ഷപ്പെടുത്തി
വയനാട്ടിനെ നടക്കുക്കിയ ഉരുൾപൊട്ടലിൽ മരണം41 ആയി ഉയർന്നു. മുണ്ടക്കൈ, അട്ടമല, ചൂരൽമല എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ 2 മണിയോടെയാണ് ദുരന്തമുണ്ടായത്. അതേസമയം ഉരുൾപൊട്ടലിനെ തുടർന്ന് ദുരന്തഭൂമിയായി മാറിയ വയനാട്ടിൽ നിന്ന് ഒരു ആശ്വാസ വാർത്ത. ചൂരൽമലയിൽ തകർന്ന വീട്ടിൽ നിന്ന് ഒരു കുട്ടിയെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി.
10:27 AM
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് കെ സുധാകരന്‍ എംപി
വയനാട് മേപ്പാടി മുണ്ടക്കൈ,ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങളിലുണ്ടായ ഉരുള്‍പ്പൊട്ടല്‍ കേരളത്തെ ഞെട്ടിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കേരളം കണ്ട വലിയ പ്രകൃതി ദുരന്തത്തില്‍ സര്‍വ്വ ശക്തിയുമെടുത്തുള്ള ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് ഉണ്ടാകേണ്ടത്.വയനാട് ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തില്‍ രണ്ടുദിവസത്തെ കോണ്‍ഗ്രസിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ച് കോണ്‍ഗ്രസിന്റെ എല്ലാ പ്രവര്‍ത്തകരും കൈമെയ് മറന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തിറങ്ങണമെന്ന് സുധാകരന്‍ ആഹ്വാനം ചെയ്തു.
10:20 AM
വിലങ്ങാട് ഉരുള്‍പൊട്ടൽ: രണ്ടു പാലങ്ങളും റോഡും ഒലിച്ചുപോയി
കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടലിൽ 11 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഓടി രക്ഷപ്പെട്ടു. ഒരാളെ കാണാതായി. പ്രദേശവാസിയായ മാത്യു എന്നയാളെയാണ് കാണാതായത്. മഞ്ഞച്ചീളി, പാനോം എന്നിവിടങ്ങളിലാണ് മൂന്നു തവണ ഉരുള്‍ പൊട്ടിയത്. നാല്‍പതോളം വീട്ടുകാര്‍ ഒറ്റപ്പെട്ടു. രണ്ടു പാലങ്ങളും റോഡും ഒലിച്ചുപോയതിനാൽ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാത്ത സാഹചര്യമാണ്.
10:19 AM
ട്രെയിൻ ഗതാഗതത്തിൽ മാറ്റം, 4 ട്രെയിനുകൾ റദ്ദാക്കി
സംസ്ഥാനത്തെ കനത്ത മഴയെ തുടർന്ന് വിവിധ ഭാഗങ്ങളിൽ ഗതാഗത തടസ്സമുണ്ടായതിനാൽ നാല് ട്രെയിനുകൾ പൂർണമായും റദ്ദാക്കി. ഗുരുവായൂർ-തൃശൂർ ഡെയ്ലി എക്പ്രസ്, തൃശൂർ - ഗുരുവായൂർ ഡെയ്ലി എക്സ്പ്രസ്സ്, ഷൊർണൂർ-തൃശൂർ ഡെയ്ലി എക്സ്പ്രസ്സ്, തൃശൂർ - ഷൊർണൂർ ഡെയ്ലി എക്സ്പ്രസ്സ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. 10 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചെയ്തു. കണ്ണൂർ - തിരു: ജൻശതാബ്ദി ഷൊർണൂർ വരെ മാത്രം. കണ്ണൂർ-ആലപ്പുഴ ഇന്റർസിറ്റി എക്സ്പ്രസ്, മംഗളൂരു സെൻട്രൽ - കന്യാകുമാരി പരശുറാം എക്സ്പ്രസ് എന്നീ ട്രെയിനുകൾ ഷൊർണൂർ വരെ മാത്രമാണ് സർവീസ് നടത്തുക.
9:55 AM
രക്ഷാ ദൗത്യത്തിന് സൈന്യം, ടെറിട്ടോറിയൽ ആർമിയും വയനാട്ടിലെത്തും
ഉരുൾ പൊട്ടൽ ദുരന്തം വിതച്ച വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനായി സൈന്യമെത്തും. എയർഫോഴ്സിന്റെ എ.എൽ.എച്ച്, എം.ഐ17 ഹോലികോപ്റ്ററുകൾ പുറപ്പെട്ടിട്ടിട്ടുണ്ട്. രണ്ട് സാരംഗ് ഹെലികോപ്റ്ററുകളാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുക. ടെറിട്ടോറിയൽ ആർമി കോഴിക്കോട് 122 ബെറ്റാലിയനിൽ നിന്നും ഒരു കമ്പനിയും ഉടൻ വയനാട്ടിലേക്ക് യാത്ര തിരിക്കും. 50പേരടങ്ങുന്ന സംഘമാണ് പുറപ്പെടുന്നത്.

9:53 AM
വയനാട് ഉരുൾപൊട്ടൽ: പൊലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം തുറന്നു
വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേയ്ക്ക് പൊതുജനങ്ങൾക്ക് വിവരങ്ങൾ അറിയിക്കാം. സംസ്ഥാന പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. ഫോൺ : 9497900402, 0471 2721566.
9:24 AM
സൈന്യം വയനാട്ടിലേക്ക്
വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനായി സൈന്യം വയനാട്ടിലേക്ക്. ടെറിട്ടോറിയൽ ആർമി കോഴിക്കോട് 122 ബെറ്റാലിയനിൽ നിന്നും ഒരു കമ്പനി ഉടൻ യാത്ര തിരിക്കും. 50പേരടങ്ങുന്ന സംഘമാണ് പുറപ്പെടുന്നത്.
9:23 AM
ഉരുൾ പൊട്ടൽ: അഗാധമായ ദുഃഖം അറിയിച്ച് പ്രധാനമന്ത്രി, സഹായധനം പ്രഖ്യാപിച്ചു
വയനാട്ടിലെ ഉരുൾപൊട്ടലിൽ അഗാധമായ ദുഃഖം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ ബന്ധപ്പെടുകയും സ്ഥിതിഗതികൾ ആരായുകയും ചെയ്തു. വയനാടിലെ രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും സഹായം പ്രഖ്യാപിച്ചു.
9:20 AM
വയനാട് ഉരുൾപൊട്ടൽ: ലോക്സഭയിൽ അടിയന്തിര പ്രമേയ നോട്ടീസ്
വയനാട് ഉരുൾപൊട്ടലിൽ രക്ഷപ്രവർത്തനം ഊർജിതപ്പെടുത്താൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കണമെന്നും വിഷയം സഭ നിർത്തിവെച്ചു ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു കെ സി വേണുഗോപാൽ എം പി ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി.
8:55 AM
മരണം 19 ആയി
വയനാട്ടിലെ ഉരുൾപൊട്ടലിൽ മരണം 19 ആയി ഉയർന്നു. മരിച്ചവരിൽ 3 കുട്ടികളും ഉൾപ്പെടുന്നു.
8:54 AM
10 ജീവനക്കാരെ കാണാതായി
ഹാരിസൺ മലയാളം ഫാക്ടറിയിലെ 10 ജീവനക്കാരെ കാണാതായി എന്ന് സിഇഒ അറിയിച്ചു.
8:54 AM
ട്രീവാലി റിസോർട്ടിൽ നിരവധി പേർ കുടുങ്ങി
വയനാട്ടിലെ ട്രീവാലി റിസോർട്ടിൽ നാട്ടുകാരായ നൂറിലധികം പേർ കുടുങ്ങിക്കിടക്കുന്നു.
8:06 AM
മന്ത്രിമാർ വയനാട്ടിലേക്ക്, മുഖ്യമന്ത്രി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും
ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രിമാർ വയനാട്ടിലേക്ക്. മന്ത്രിമാരായ കെ രാജൻ, മുഹമ്മദ് റിയാസ് , ഒ ആർ കേളു എന്നിവരാണ് വയനാട്ടിലേക്ക് പോകുന്നത്.
8:03 AM
കാണാതായ ഡോക്ടർമാരിൽ ഒരാൾ ആശുപത്രിയിൽ
ചൂരൽമലയിലെ ഹോംസ്റ്റേയിൽ നിന്നും കാണാതായ രണ്ട് ഡോക്ടര്‍മാരിൽ ഒരാളെ കണ്ടെത്തി. പരിക്കുകളോടെ ഒരാളെ ആശുപത്രിയിലെത്തിച്ചു.
ഒഡിഷ സ്വദേശികളാണ് അപകടത്തിൽപ്പെട്ട ഡോക്ടർമാരെന്നാണ് വിവരം.
7:59 AM
രാഹുൽ ഗാന്ധി മുഖ്യമന്ത്രിയുമായി സംസാരിച്ചു
വയനാട് ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിന് ആവശ്യമെങ്കിൽ സൈന്യത്തെ വിളിക്കണം എന്ന് രാഹുൽ ഗാന്ധി. മുഖ്യമന്ത്രി പിണറായി വിജയനുമായി രാഹുൽ സംസാരിച്ചു. ഇക്കാര്യത്തിൽ താനും ഇടപെടാം എന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. വയനാടിലെ സ്ഥിതി നിരീക്ഷിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം വേണമെന്നും രാഹുൽ അഭ്യർത്ഥിച്ചു.
7:57 AM
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ചൊവ്വ, ജൂലൈ 30) ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, സർവകലാശാലാ പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.
7:52 AM
വയനാട് ഉരുൾപൊട്ടൽ: രക്ഷാപ്രവർത്തത്തിന് കൂടുതൽ സംഘം
വയനാട് ഉരുൾപൊട്ടൽ നടന്ന പ്രദേശത്തേത്ത് കൂടുതൽ ദുരന്തനിവാരണ സംഘത്തെ എത്തിക്കുമെന്ന് റവന്യൂമന്ത്രി മന്ത്രി കെ. രാജൻ. സോഷ്യൽ മീഡിയയിൽ തെറ്റായ വാർത്തകൾ നൽകരുതെന്നും ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു. പൊതുജനം ദുരന്ത സ്ഥലത്തേക്കുള്ള യാത്ര ഒഴിവാക്കണം. എത്ര പേർ ഒറ്റപ്പെട്ടു എന്ന് കൃത്യമായി പറയാനാവില്ല. മലയോര മേഖലകളിൽ യാത്ര ഒഴിവാക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
7:51 AM
ചാലിയാർ പുഴയിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി
നിലമ്പൂർ പോത്തുകല്ല് വെള്ളിലമാട് ചാലിയാർ പുഴയിൽ ഒരു ബോഡി കൂടി കരക്കടിഞ്ഞു. നേരത്തെ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
7:50 AM

7:49 AM
അതിശക്തമായ മഴ തുടരാൻ സാധ്യത
നിലവിലെ ഉപഗ്രഹ/ റഡാർ സൂചന പ്രകാരം അടുത്ത 24 മണിക്കൂർകൂടി കേരളത്തിൽ പ്രത്യേകിച്ച് മധ്യകേരളം മുതൽ വടക്കൻ കേരളം വരെ അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
7:32 AM
താമരശേരി ചുരം ഏട്ടാം വളവിന് മുകളിൽ പുലർച്ചെ മണ്ണ് ഇടിഞ്ഞു വീണു
ഫയർഫോഴ്സും, സന്നദ്ധ പ്രവർത്തകരും ചേർന്ന് മണ്ണ് നീക്കം ചെയ്തു. ദുരന്ത പശ്ചാത്തലത്തിൽ വലിയ വാഹനങ്ങൾക്ക് ചുരം വഴി താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. അനാവശ്യ യാത്രക്കാർ ചുരം കയറരുതെന്ന് നിർദേശം.
7:31 AM
വയനാട് ഉരുള്‍പൊട്ടല്‍: ആരോഗ്യ വകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നു
വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂം പുലര്‍ച്ചെ തന്നെ തുറന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അടിയന്തര സാഹചര്യങ്ങളില്‍ ആരോഗ്യ സേവനം ലഭ്യമാവാന്‍ 8086010833, 9656938689 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. വൈത്തിരി, കല്‍പ്പറ്റ, മേപ്പാടി, മാനന്തവാടി ആശുപത്രികള്‍ ഉള്‍പ്പെടെ എല്ലാ ആശുപത്രികളും സജ്ജമാണ്. രാത്രി തന്നെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും സേവനത്തിനായി എത്തിയിരുന്നു. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സംഘത്തെ വയനാട്ടില്‍ വിന്യസിക്കും
7:30 AM
മുണ്ടക്കൈയിലുണ്ടായത് വൻ ദുരന്തം
വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായത് വൻ ദുരന്തമാണുണ്ടായത്. മുണ്ടക്കൈയിൽ രണ്ടു തവണയായുണ്ടായ ഉരുള്‍പൊട്ടലിൽ ഇതുവരെ 8 പേരുടെ മൃതദേഹം കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന വാർത്തകൾ. നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. ചൂരല്‍മല ടൗണിന്‍റെ ഒരു ഭാഗം ഒലിച്ചുപോയി. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകള്‍ തകര്‍ന്നു. വെള്ളാര്‍മല സ്കൂള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ഉരുള്‍പൊട്ടലില്‍ കനത്ത നാശമാണ് ഉണ്ടായത്.
7:29 AM
മൂന്ന് വയസ്സുള്ള കുട്ടിയുടെ മൃതദേഹം പോത്തുകല്ല് പുഴയിൽ
മലപ്പുറം പോത്തുകല്ലിൽ പുഴയിൽ മൃതദേഹം കണ്ടെത്തി. കുനിപ്പാലയിൽ നിന്ന് മൂന്ന് വയസ്സുള്ള കുട്ടിയുടെ മൃതദേഹമാണ് കിട്ടിയത്. വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടലിൽ അപകടത്തിൽപ്പെട്ടതായിരിക്കാമെന്നാണ് നിഗമനം. മൃതദേഹം വയനാട്ടിൽ നിന്ന് ഒലിച്ചുവന്നതാകാമെന്നാണ് കരുതുന്നത്.
7:28 AM
മരണം എട്ടായി
വയനാട് ഉരുൾ പൊട്ടലിൽ മരണം എട്ടായി. മരിച്ചവരിൽ രണ്ട് കുഞ്ഞുങ്ങളും
12:04 AM IST:
മുണ്ടക്കൈയിൽ 130 മൃതദേഹങ്ങൾ കണ്ടെത്തുവെന്നാണ് സര്‍ക്കാര്‍ സ്ഥിരീകരിക്കുന്നത്. അതേസമയം, ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 211 പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്.
11:52 PM IST:
കോഴിക്കോട് ബീച്ച് ആശുപത്രി, വൈത്തിരി താലൂക് ആശുപത്രി, മാനന്തവാടി മെഡിക്കൽ കോളേജ് എന്നിവടങ്ങളിൽ നിന്നാണ് വെന്റിലേറ്റർ എത്തിച്ചത്
11:00 PM IST:
വയനാട്ടിൽ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ പലയിടത്തായി കുടുങ്ങിക്കടന്നവരെ രക്ഷിച്ചതായി ഫയര്‍ ഫോഴ്സ് അറിയിച്ചു. ഉരുൾപൊട്ടലിൻ്റെ പ്രഭവകേന്ദ്രമായ മുണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളിൽ നിന്നാണ് ആളുകളെ രക്ഷിച്ചത്. ഈ മേഖലയിൽ ഉണ്ടായിരുന്ന മൃതദേഹങ്ങളെല്ലാം താഴെയെത്തിച്ചു. പിന്നീട് മേപ്പാടി ആശുപത്രിയിലേക്ക് മാറ്റി. മേഖലയിലെ രക്ഷാപ്രവര്‍ത്തനം ഇന്നത്തേക്ക് നിര്‍ത്തി. നാളെ രാവിലെ ഏഴ് മണിയോടെ തെരച്ചിൽ പുനരാരംഭിക്കും
10:44 PM IST:
താമരശ്ശേരി ചുരം രണ്ടാം വളവിന് അടുത്ത് റോഡിൽ വിള്ളൽ, വലിയ വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചതായി ഹൈവേ പോലീസ് ചുരത്തിൽ പലയിടങ്ങളിലും മണ്ണിടിയാൻ സാധ്യത, വളരെ അത്യാവശ്യ യാത്രക്കാർ മാത്രമേ ചുരത്തിലൂടെ സഞ്ചരിക്കാൻ പാടുള്ളൂ, യാത്രക്കാർ വളരെ സൂക്ഷിക്കണമെന്നും പൊലീസ് അധികൃതർ അറിയിച്ചു.
10:45 PM IST:
നാളെ വയനാടിലേക്ക് എത്തില്ലെന്ന് രാഹുൽ ഗാന്ധി. കാലാവസ്ഥ മോശമായതു കാരണം യാത്ര ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചതിനാലെന്ന് ട്വീറ്റ്. അടുത്ത ഒരു ദിവസം വയനാടിൽ എത്തുമെന്നും രാഹുൽ
9:58 PM IST:
വയനാട് വൈത്തിരി താലൂക്കിലെ വെള്ളരിമല വില്ലേജിൽ മുണ്ടക്കൈലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതത്തിലായവർക്ക് തൃശൂർ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ സഹായം എത്തിക്കുന്നു. അയ്യന്തോള്‍ കളക്ടറേറ്റിലുള്ള അനക്‌സ് ഹാളില്‍ സഹായ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. നാളെ (ജൂലൈ 31) രാവിലെ 8 മുതൽ രാത്രി 8 വരെ സഹായങ്ങൾ സ്വീകരിച്ച് തുടങ്ങും. വസ്ത്രങ്ങൾ, ഭക്ഷ്യ വസ്തുക്കൾ, കുടിവെള്ളം തുടങ്ങിയ അവശ്യ സാധനങ്ങൾ നൽകാൻ സന്നദ്ധതയുള്ള വ്യക്തികൾ, സംഘടനകൾ എന്നിവർ കളക്ട്റേറ്റ് കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. ഉപയോഗിക്കാത്ത വസ്ത്രങ്ങളും പായ്ക്ക് ചെയ്ത കേടുവരാത്ത ഭക്ഷ്യവസ്തുക്കളും മാത്രം ലഭ്യമാക്കാൻ ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
കണ്‍ട്രോള്‍ റൂം- 9447074424, 1077
9:01 PM IST:
കർണാടകയിലെ, പ്രത്യേകിച്ച് ബംഗളുരുവിലെ കോർപ്പറേറ്റ് കമ്പനികളോട് കേരളത്തിനായി സഹായം അഭ്യർത്ഥിച്ച് കർണാടക സർക്കാർ. സിഎസ്ആർ ഫണ്ടിൽ നിന്ന് പരമാവധി കേരളത്തിന് സഹായം എത്തിച്ച് നൽകാൻ ആഹ്വാനം. അവശ്യവസ്തുക്കൾ ആയോ പണമായോ വസ്ത്രങ്ങൾ ആയോ സന്നദ്ധപ്രവർത്തനത്തിന്റെ രൂപത്തിലോ സഹായം എത്തിക്കാൻ അഭ്യർത്ഥന
8:59 PM IST:
മുണ്ടക്കൈ ദുരന്തം നടന്ന സമയത്ത് സംഭവ സ്ഥലത്തുണ്ടായിരുന്ന പോത്തുണ്ടി സ്വദേശി സെബാസ്റ്റ്യന്റെ മകൻ 26 കാരൻ ജസ്റ്റിൻ തോമസിനെ ആണ് മുണ്ടക്കൈയിൽ വെച്ച് കാണാതായത്. കഴിഞ്ഞ ദിവസം മുണ്ടക്കൈയിലുള്ള ബന്ധുവിന്റെ വീട്ടിൽ വിരുന്ന് പോയതാണ് ജസ്റ്റിൻ. തിങ്കളാഴ്ച രാത്രി 12 മണി വരെ അമ്മ ജസ്റ്റിനുമായി സംസാരിച്ചിരുന്നു. ദുരന്ത വിവരമറിഞ്ഞ് ജസ്റ്റിനെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ കഴിഞ്ഞില്ലെന്ന് വീട്ടുകാർ പറയുന്നു. മുണ്ടക്കൈ എൽ പി സ്കൂളിന് സമീപത്താണ് ബന്ധുവിന്റെ വീട്.
8:26 PM IST:
മുണ്ടക്കൈ ഉരുള്‍പൊട്ടലിൽ വൈകുന്നേരം എട്ടരയോടെ 125 മരണങ്ങൾ സ്ഥിരീകരിച്ചു. ഇതിൽ ആകെ തിരിച്ചറിഞ്ഞത് 48 പേരെയാണ്. മേപ്പാടി ഹെല്‍ത്ത് സെന്‍ററിലുള്ള 63 മൃതദേഹങ്ങളിൽ 42 പേരെയാണ് തിരിച്ചറിഞ്ഞത്. വിംസ് ആശുപത്രിയിൽ 4 മൃതദേഹങ്ങളും ബത്തേരി താലൂക്ക് ആശുപത്രി 1, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 51 മൃതദേഹങ്ങളാണുള്ളത്. ഇതില്‍ 19 ശരീരഭാഗങ്ങൾ മാത്രമാണ്. അതേസമയം, 131 -ലേറെ പേര്‍ ചികിത്സയിലുണ്ട്.
8:02 PM IST:
ഹാരിസണ്‍ പ്ലാൻ്റിൻറെ ബംഗ്ലാവിൽ കുടുങ്ങിയവരെ എല്ലാവരെയും സൈന്യം രക്ഷപ്പെടുത്തി. എല്ലാവരും സുരക്ഷിതരായി മേപ്പാടിയിലെത്തി. 300 പേരെയും സൈന്യം രക്ഷപ്പെടുത്തി.
7:38 PM IST:
ചുരൽ മലയിൽ നിന്ന് മുണ്ടക്കൈയിലേക്ക് താൽക്കാലിക പാലം നിര്‍മിച്ചു. രാത്രിയായതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്കരമെന്ന് സൈന്യം.
7:37 PM IST:
മുണ്ടക്കൈയിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി നാളെ വയനാട്ടിലെത്തും.
7:35 PM IST:
വയനാട്ടിൽ മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിനായി നാളെ രണ്ട് മെഡിക്കൽ ചെക്ക് പോസ്റ്റ് കൂടി സൈന്യം സ്ഥാപിക്കും. നാളെ അതിരാവിലെ മുതൽ തിരുവനന്തപുരത്ത് നിന്നുള്ള രണ്ട് കോളം സൈനിക സംഘം രക്ഷാപ്രവർത്തനം തുടങ്ങുമെന്നാണ് റിപ്പോർട്ട്. കർണാടക-കേരള സബ് ഏരിയ കമാന്റർ മേജർ ജനറൽ വിടി മാത്യു നാളെ വയനാട്ടിലേക്ക് തിരിക്കും. രക്ഷാദൗത്യം നേരിട്ട് ഏകോപിപ്പിക്കാൻ ഉന്നത സൈനിക ഉദ്യോഗസ്ഥരാണ് എത്തുന്നത്.
6:38 PM IST:
സംസ്ഥാനത്ത് അതിതീവ്ര മഴയും, പ്രകൃതി ക്ഷോഭങ്ങളും തുടരുന്ന സാഹചര്യത്തിൽ കൊല്ലം റൂറൽ ജില്ലയിൽ പൊതുജനങ്ങൾക്ക് അടിയന്തിര സാഹചര്യത്തിൽ ബന്ധപ്പെടാനായി കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുള്ളതുമാണ്.
കൊല്ലം റൂറൽ ജില്ലാപ്രകൃതി ദുരന്ത നിവാരണ കൺട്രോൾ റൂം എമർജൻസി നമ്പർ:
9497907525
9497931000
0474-2450868
6:38 PM IST:
ഗോവ ഗവർണ്ണർ പിഎസ്. ശ്രീധരൻ പിള്ള വയനാടിലേക്ക് തിരിച്ചു. ഗോവ സർക്കാർ കേരളത്തിന് ദുരിതാശ്വാസത്തിന് സഹായം അയക്കുമെന്ന് പി.എസ്. ശ്രീധരൻ പിള്ള.
6:24 PM IST:
വയനാട് ഉരുള്‍പൊട്ടല്‍: താത്ക്കാലിക ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു. താത്ക്കാലിക ആശുപത്രികള്‍ സജ്ജമാക്കി വരുന്നു. ചൂരല്‍മലയില്‍ മദ്രസയിലും പള്ളിയിലും താത്ക്കാലിക ക്ലിനിക്കും സജ്ജമാക്കി. പോളിടെക്‌നിക്കിലെ താല്‍ക്കാലിക ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു.മേപ്പാടിയിലും നിലമ്പൂരിലുമായി 51 പേരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കാന്‍ വയനാടിലുള്ള ഫോറന്‍സിക് സംഘത്തെ കൂടാതെ കോഴിക്കോട് നിന്നുള്ള ഫോറന്‍സിക് ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ കൂടി നിയോഗിച്ചു.
6:40 PM IST:
മുണ്ടക്കൈ ഉരുള്‍പൊട്ടലിൽ വൈകുന്നേരം 6.10 വരെ 119 മരണങ്ങൾ സ്ഥിരീകരിച്ചു. ആകെ തിരിച്ചറിഞ്ഞത് 48 പേരെ. ഇതിൽ മേപ്പാടി ഹെല്‍ത്ത് സെന്‍ററിലുള്ള 63 മൃതദേഹങ്ങളിൽ 42 പേരെയാണ് തിരിച്ചറിഞ്ഞത്. വിംസ് ആശുപത്രിയിൽ 4 മൃതദേഹങ്ങളും ബത്തേരി താലൂക്ക് ആശുപത്രി 1, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 51 മൃതദേഹങ്ങളാണുള്ളത്. ഇതില്‍ 19 ശരീരഭാഗങ്ങൾ മാത്രമാണ്. അതേസമയം, 131 -ലേറെ പേര്‍ ചികിത്സയിലുണ്ട്. വിംസ് ആശുപത്രിയില്‍ മാത്രം 91 പേരും മേപ്പാടിയിൽ 27 പേരും കല്‍പ്പറ്റ ജിഎച്ച് 13 പേരുമാണ് ചികിത്സയിലുള്ളത്. ഇനിയും 98 പേരെ കാണാനില്ലെന്നാണ് വിവരം. ഇതുവരെ 20 മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായതായും അധികൃതര്‍ അറിയിക്കുന്നു.
6:03 PM IST:
മുണ്ടക്കൈ ഉരുള്‍പൊട്ടലിൽ വൈകുന്നേരം ആറ് മണി വരെ 116 മരണങ്ങൾ സ്ഥിരീകരിച്ചു. ആകെ തിരിച്ചറിഞ്ഞത് 48 പേരെ. ഇതിൽ മേപ്പാടി ഹെല്‍ത്ത് സെന്‍ററിലുള്ള 63 മൃതദേഹങ്ങളിൽ 42 പേരെയാണ് തിരിച്ചറിഞ്ഞത്. വിംസ് ആശുപത്രിയിൽ 4 മൃതദേഹങ്ങളും ബത്തേരി താലൂക്ക് ആശുപത്രി 1, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 48 മൃതദേഹങ്ങളാണുള്ളത്, ഇതില്‍ 19 ശരീരഭാഗങ്ങൾ മാത്രമാണ്. അതേസമയം, 131 -ലേറെ പേര്‍ ചികിത്സയിലുണ്ട്. വിംസ് ആശുപത്രിയില്‍ മാത്രം 91 പേരും മേപ്പാടിയിൽ 27 പേരും കല്‍പ്പറ്റ ജിഎച്ച് 13 പേരുമാണ് ചികിത്സയിലുള്ളത്. ഇനിയും 98 പേരെ കാണാനില്ലെന്നാണ് വിവരം. ഇതുവരെ 20 മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായതായും അധികൃതര്‍ അറിയിക്കുന്നു.
5:53 PM IST:
മുണ്ടക്കൈ ഉരുള്‍പൊട്ടലിൽ വൈകുന്നേരം 5.45 വരെ 114 മരണങ്ങൾ സ്ഥിരീകരിച്ചു. ആകെ തിരിച്ചറിഞ്ഞത് 46 പേരെ മാത്രം. ഇതിൽ മേപ്പാടി ഹെല്‍ത്ത് സെന്‍ററിലുള്ള 63 മൃതദേഹങ്ങളിൽ 42 പേരെയാണ് തിരിച്ചറിഞ്ഞത്. വിംസ് ആശുപത്രിയിൽ 3 മൃതദേഹങ്ങളും ബത്തേരി താലൂക്ക് ആശുപത്രി 1, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 47 മൃതദേഹങ്ങളാണുള്ളത്, ഇതില്‍ 17 ശരീരഭാഗങ്ങൾ മാത്രമാണ്. അതേസമയം, 131 -ലേറെ പേര്‍ ചികിത്സയിലുണ്ട്. വിംസ് ആശുപത്രിയില്‍ മാത്രം 91 പേരും മേപ്പാടിയിൽ 27 പേരും കല്‍പ്പറ്റ ജിഎച്ച് 13 പേരുമാണ് ചികിത്സയിലുള്ളത്. ഇനിയും 98 പേരെ കാണാനില്ലെന്നാണ് വിവരം. ഇതുവരെ 20 മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായതായും അധികൃതര്‍ അറിയിക്കുന്നു.
5:40 PM IST:
മുണ്ടക്കൈ ഉരുള്‍പൊട്ടലിൽ വൈകുന്നേരം 5.30വരെ 109 മരണങ്ങൾ സ്ഥിരീകരിച്ചു. ഇതിൽ മേപ്പാടി ഹെല്‍ത്ത് സെന്‍ററിലുള്ള 63 മൃതദേഹങ്ങളിൽ 42 പേരെയാണ് തിരിച്ചറിഞ്ഞത്. വിംസ് ആശുപത്രിയിൽ 3 മൃതദേഹങ്ങളും ബത്തേരി താലൂക്ക് ആശുപത്രി 1, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 41 മൃതദേഹങ്ങളാണുള്ളത്, ഇതില്‍ 16 ശരീരഭാഗങ്ങൾ മാത്രമാണ്. അതേസമയം, 131 -ലേറെ പേര്‍ ചികിത്സയിലുണ്ട്. വിംസ് ആശുപത്രിയില്‍ മാത്രം 91 പേരും മേപ്പാടിയിൽ 27 പേരും കല്‍പ്പറ്റ ജിഎച്ച് 13 പേരുമാണ് ചികിത്സയിലുള്ളത്. ഇനിയും 98 പേരെ കാണാനില്ലെന്നാണ് വിവരം. ഇതുവരെ 20 മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായതായും അധികൃതര്‍ അറിയിക്കുന്നു.
5:34 PM IST:
നാട് ഇത് വരെ കണ്ടതിൽ വച്ച് അതീവ ദാരുണമായ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉറങ്ങാൻ കിടന്നവരാണ് ദുരന്തത്തിൽ അകപ്പെട്ടത്. ജീവൻ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, അമിത് ഷാ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ബംഗാൾ ഗവര്‍ണര്‍ സിവി ആനന്ദബോസ് എന്നിവര്‍ വിളിച്ച് സഹായം വാഗ്ദാനം ചെയ്തുവെന്നും മുഖ്യമന്ത്രി അറിയിച്ചു. Read more
5:20 PM IST:
കേരളത്തിലെ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നാല് ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 31) അവധി പ്രഖ്യാപിച്ചു. തൃശൂര്‍, കാസർകോട്, പത്തനംതിട്ട, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും
5:11 PM IST:
മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ 4.50 വരെ സ്ഥീരീകരിച്ചത് 108 മരണം. മേപ്പാടി ഹെല്‍ത്ത് സെന്‍ററിലുള്ള 62 പേരിൽ 42 പേരെ തിരിച്ചറിഞ്ഞു. വിംസ് ആശുപത്രിയിൽ 3, പത്ത് മൃതദേഹങ്ങള്‍ ഉണ്ടായിരുന്നു. 7എണ്ണം മേപ്പാടിയിലേക്ക് മാറ്റി. ബത്തേരി താലൂക്ക് ആശുപത്രി 1, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 41 മൃതദേഹങ്ങളാണുള്ളത്, ഇതില്‍ 16 ശരീരഭാഗങ്ങളാണ്. അതേസമയം, 120ലേറെ പേര്‍ ചികിത്സയിലുണ്ട്. വിംസ് ആശുപത്രിയില്‍ മാത്രം 83 പേരും മേപ്പാടിയിൽ 27ഉം കല്‍പ്പറ്റ ജിഎച്ച് 13 പേരുമാണ് ചികിത്സയിലുള്ളത്. ഇനിയും 98 പേരെ കാണാനില്ലെന്നാണ് വിവരം. ഇതുവരെ 20 മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായതായും അധികൃതര്‍ അറിയിക്കുന്നു.
4:53 PM IST:
മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ 4.45 വരെ 96 മരണം സ്ഥിരീകിരിച്ചു. ഇതിൽ മേപ്പാടി ഹെല്‍ത്ത് സെന്‍ററിലുള്ള 62 മൃതദേഹങ്ങളിൽ 42 പേരെ തിരിച്ചറിഞ്ഞു. വിംസ് ആശുപത്രി 3, ബത്തേരി താലൂക്ക് ആശുപത്രി 1, നിലമ്പൂര്‍ ജില്ലാ ആശുപത്രി 30 മൃതദേഹങ്ങളുമാണ് സൂക്ഷിച്ചിരിക്കുന്നത്. 120ലേറെ പേര്‍ ചികിത്സയിലാണ്. വിംസ് ആശുപത്രിയില്‍ മാത്രം - 83 പേരും മേപ്പാടിയിൽ 27 പേരും. കല്‍പ്പറ്റ ജിഎച്ചിൽ 13 പേരും ചികിത്സയിലുണ്ട്.
4:45 PM IST:
ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ ചൂരൽ മലയിൽ രക്ഷാദൗത്യത്തിന് വലിയ വെല്ലുവിളി. മഴയായിരുന്നു ഇതുവരെ പ്രതിസന്ധി സൃഷ്ടിച്ചതെങ്കിൽ ഇപ്പോൾ കനത്ത മൂടൽമഞ്ഞ് കാഴ്ച മറക്കുന്ന സ്ഥിതിയാണ്. ഇനിയും ഉരുൾപൊട്ടലുണ്ടാകാനുള്ള സാഹചര്യമാണ് ഇവിടെ. ഇതിനിടയിലാണ് രക്ഷാപ്രവര്‍ത്തനത്തിന് കനത്ത മൂടൽമഞ്ഞ് തടസമായി വന്നിരിക്കുന്നത്.
4:55 PM IST:
കേരളത്തിലെ കനത്ത മഴ തുടരുമെന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 31) അവധി പ്രഖ്യാപിച്ചു. തൃശൂര്‍, കാസർകോട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമായിരിക്കും. Read More
4:39 PM IST:
വയനാട്ടിലെ ഉരുൾപൊട്ടലിൽ മരണം 95 ആയി. മണ്ണിനടിയിൽ നിരവധി പേരാണ് കുടങ്ങിക്കിടക്കുന്നത്. രക്ഷാപ്രവർത്തനം തുടരുന്നു.
4:32 PM IST:
വയനാട് ദുരന്ത പശ്ചാത്തലത്തിൽ സംസ്ഥാന സഹകരണ യൂണിയൻ്റെ നേതൃത്വത്തിൽ നാളെ ആരംഭിക്കാനിരുന്ന എച്ച് ഡി സി & ബി എം പരീക്ഷകൾ മാറ്റി വെച്ചു. 31, 2 ( ജൂലൈ 31, ആഗസ്റ്റ് 2 )തിയ്യതികളിലെ പരീക്ഷകളാണ് മാറ്റിയത്. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സംസ്ഥാന സഹകരണ യൂണിയൻ അഡീഷണൽ രജിസ്ട്രാർ സെക്രട്ടറി രജിത് കുമാർ എം.പി അറിയിച്ചു
4:13 PM IST:
കനത്ത മഴയെ തുടര്‍ന്ന് കേരളത്തിലേക്കുള്ള ട്രെയിനുകൾ വൈകിയോടുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള മൂന്ന് ട്രെയിനുകളുടെ സമയം മാറ്റി നിശ്ചയിച്ചു. ആലപ്പുഴയിൽ നിന്ന് ചെന്നൈ സെൻട്രൽ വരെ പോകുന്ന എക്സ്പ്രസ് ട്രെയിൻ (22640) ഇന്ന് വൈകിട്ട് മൂന്ന് മണിക്കായിരുന്നു പുറപ്പെടേണ്ടിയിരുന്നത്. ഇത് ആറ് മണിക്കാണ് പുറപ്പെടുക. തിരുവനന്തപുരം മംഗലാപുരം വന്ദേഭാരത് എക്സ്പ്രസ് ഇന്ന് വൈകിട്ട് 4.05 നാണ് പുറപ്പെടേണ്ടിയിരുന്നത്. ഇത് ആറ് മണിക്ക് മാത്രമേ പുറപ്പെടൂ. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വന്ദേഭാരത് എക്സ്പ്രസ് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറപ്പെട്ടില്ല. ഇത് ഇനി നാലരയ്ക്ക് മാത്രമേ പുറപ്പെടൂ.
4:05 PM IST:
വയനാട് ദുരന്ത പശ്ചാത്തലത്തിൽ സംസ്ഥാന സഹകരണ യൂണിയൻ്റെ നേതൃത്വത്തിൽ നാളെ ആരംഭിക്കാനിരുന്ന എച്ച് ഡി സി & ബി എം പരീക്ഷകൾ മാറ്റി വെച്ചു. 31, 2 ( ജൂലൈ 31, ആഗസ്റ്റ് 2 ) തിയ്യതികളിലെ പരീക്ഷകളാണ് മാറ്റിയത്. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സംസ്ഥാന സഹകരണ യൂണിയൻ അഡീഷണൽ രജിസ്ട്രാർ സെക്രട്ടറി രജിത് കുമാർ എം പി അറിയിച്ചു.
3:54 PM IST:
ദേശീയപാത 766 ൽ പൊൻകുഴിയിൽ വെള്ളം കയറിയതിനെ തുടർന്ന് കർണാടകയിൽ നിന്ന് സംസ്ഥാനത്തേക്കുള്ള വാഹന ഗതാഗതം നിരോധിച്ചു. കർണാടക മഥൂർ ചെക്ക് പോസ്റ്റിലാണ് വാഹനങ്ങൾ തടഞ്ഞിരിക്കുന്നത്. വെള്ളം കയറിയതിനാൽ വാഹനങ്ങൾ ദേശീയപാതയിലൂടെ സംസ്ഥാനത്തേക്ക് കടത്തിവിടണ്ട എന്ന സുൽത്താൻ ബത്തേരി പോലീസിന്റെ നിർദേശത്തെ തുടർന്നാണ് വാഹനങ്ങൾ മഥൂർ ചെക്ക്പോസ്റ്റിൽ തടഞ്ഞിരിക്കുന്നത്. ദേശീയപാത 766 പൊൻകുഴിക്ക് സമീപമാണ് വെള്ളം കയറി ഗതാഗതം ബുദ്ധിമുട്ടായിരിക്കുന്നത്.
4:18 PM IST:
വയനാട്ടിലെ ഉരുൾപൊട്ടലിൽ മരണം 90 ആയി. മണ്ണിനടിയിൽ നിരവധി പേരാണ് കുടങ്ങിക്കിടക്കുന്നത്. രക്ഷാപ്രവർത്തനം തുടരുന്നു.
3:51 PM IST:
കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ കൈകൊളളണമെന്നും കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
3:47 PM IST:
വയനാട് ജില്ലയിലെ ചൂരല്‍മലയിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജൂലൈ 30, 31 തീയതികളില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. വയനാട്ടിലെ ദുരന്തത്തില്‍ അനേകം പേര്‍ക്ക് ജീവഹാനിയുണ്ടായതിലും വസ്തുവകകള്‍ക്ക് നാശനഷ്ടം സംഭവിച്ചതിലും സര്‍ക്കാര്‍ അതീവ ദുഃഖം രേഖപ്പെടുത്തി. Read More
3:42 PM IST:
കേരളത്തിലെ കനത്ത മഴ തുടരുമെന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 31) അവധി പ്രഖ്യാപിച്ചു. കാസർകോട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. Read More
3:42 PM IST:
വയനാട്ടിലെ മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽ അടിയന്തര സഹായമായി 5 കോടി രൂപ അനുവദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനമറിയിക്കുകയും ചെയ്ത സ്റ്റാലിൻ ദുരന്തത്തിൽ തമിഴ്‌നാടിന്റെ എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് സഹായമായ 5 കോടി രൂപ അനുവദിച്ചത്.
3:41 PM IST:
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്. അടുത്ത 48 മണിക്കൂർ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതീവ ജാഗ്രത വേണമെന്നുമാണ് നിർദേശം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്നും നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും നിന്നും ആളുകൾ മാറി താമസിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്. Read More
2:17 PM IST:
പുത്തൂർ - കൈനൂർ റോഡിലെ കനത്ത വെള്ളക്കെട്ടിൽ യുവാവ് ഒഴുക്കിൽ പെട്ടു. കൈനൂർ സ്വദേശി അഖിലാണ് ഒഴുക്കിൽ പെട്ടത്.
ഇയാൾക്കായി തിരച്ചിൽ നടത്തുകയാണ്.
2:16 PM IST:
കേരളത്തിൽ അതിതീവ്ര മഴ ലഭിക്കുകയും അടുത്ത 48 മണിക്കൂർ നേരം മഴ ശക്തമായി തന്നെ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
2:13 PM IST:
പത്തനംതിട്ടയിൽ മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയും ക്വാറി പ്രവർത്തനങ്ങളും നിരോധിച്ചു. ജൂലൈ 30 മുതൽ ഓഗസ്റ്റ് 5 വരെ നിരോധനം. ശക്തമായ മഴയുടെ അടിസ്ഥാനത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിരോധനം. ദുരന്തനിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജില്ല വിട്ടു പോകരുതെന്നും നിർദ്ദേശം.
2:12 PM IST:
വയനാട്ടിലെ ഉരുൾപൊട്ടലിൽ മരണം 70 ആയി. മണ്ണിനടിയിൽ നിരവധി പേരാണ് കുടങ്ങിക്കിടക്കുന്നത്. രക്ഷാപ്രവർത്തനം തുടരുന്നു.
1:06 PM IST:
സംസ്ഥാനത്ത് 8 ജില്ലകളിൽ റെഡ് അലർട്ട്. ഇടുക്കി മുതൽ കാസർകോട് വരെ റെഡ് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്കൻ കേരളത്തിൽ നാളെയും മറ്റന്നാളും അതിശക്തമായ മഴ തുടരാൻ സാധ്യത.
12:56 PM IST:
വയനാട് ഉരുൾപൊട്ടൽ ദുരന്തം; രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശപ്രകാരം കേന്ദ്രമന്ത്രി ജോർജ് കുര്യൻ വയനാടിലേക്ക് തിരിച്ചു. കേരളത്തിന് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. മോദി നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചിരുന്നു.
12:54 PM IST:
ഡാമിന്റെ വൃഷ്ടി പ്രദേശത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ 6 ഷട്ടറുകള്‍ 14 അടി വീതവും ഒരു ഷട്ടര്‍ 5 അടിയും ഒരു സ്ലുയിസ് ഗേറ്റും നിലവില്‍ തുറന്നിട്ടുള്ളതാണ്. ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഒരു സ്ലുയിസ് ഗേറ്റ് കൂടി ഉയര്‍ത്തി 200 ക്യൂമെക്‌സ് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കുന്നതാണ്.
12:53 PM IST:
വയനാടിനെ നടുക്കിയ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 56 പേർ മരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.
വയനാട്ടില്‍ 45 മൃതദേഹങ്ങളും മലപ്പുറം ചാലിയാർ പുഴയിൽ നിന്നും 11 മൃതദേഹങ്ങളുമാണ് ലഭിച്ചത്.
12:03 PM IST:
രക്ഷാപ്രവർത്തനത്തിനായി ഏഴിമലയിൽ നിന്ന് നാവിക സേനാ സംഘം എത്തും. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് നേവിയുടെ സഹായം അഭ്യർത്ഥിച്ചത്. നേവിയുടെ റിവർ ക്രോസിംഗ് ടീമിൻ്റെ സഹായം ആണ് അഭ്യർത്ഥിച്ചത്.
ഏഴിമല നാവിക അക്കാദമിയിലെ നേവിയുടെ സംഘം വയനാട്ടിലേക്ക് ഉടനെ തിരിക്കും
12:03 PM IST:
കോഴിക്കോട് മാവൂർ പഞ്ചായത്തിൽ വെള്ളപ്പൊക്കത്തെ തുടർന്ന് നിരവധി ഭാഗങ്ങൾ ഒറ്റപ്പെട്ടു. ഒറ്റപ്പെട്ട മേഖലകളിൽ കുടുങ്ങിയവരെ
സന്നദ്ധ പ്രവർത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തോണികളിൽ കരക്കെ എത്തിക്കാനുള്ള ശ്രമം തെങ്ങിലക്കടവ്, ആമ്പിലേരി, വില്ലേരി താഴം ഭാഗങ്ങളിലുള്ള വരെയാണ് തോണികളിൽ മാറ്റുന്നത്. വീടുകളിലും ക്വാർട്ടേഴ്സുകളിലും വെള്ളം കയറിയതിനെ തുടർന്നാണ്
പുറത്തിറങ്ങാൻ ആവാതെ പലരും കുടുങ്ങിയത്.
12:02 PM IST:
മേപ്പാടി മുണ്ടക്കൈ പ്രകൃതി ദുരന്തത്തോടനുബന്ധിച്ച് ചൂരൽമലയിൽ താലൂക്ക്തല ഐ.ആർഎസ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. ഡെപ്യൂട്ടി കളക്ടർ- 8547616025, തഹസിൽദാർ വൈത്തിരി - 8547616601, കൽപ്പറ്റ ജോയിൻ്റ് ബി. ഡി. ഒ ഓഫീസ് - 9961289892
11:17 AM IST:
പട്ടാമ്പി പുഴയിലെ ജലവിതാനം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ പാലത്തിന് മുകളിലൂടെ ഇരു ചക്ര വാഹന ഗതാഗതവും കാൽനടയാത്രയും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ല കലക്ടർ അറിയിച്ചു.
11:16 AM IST:
വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ ചൂരൽ മലയിൽ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെടുത്തു.
11:15 AM IST:
ആലുവ ഏലൂക്കര ചാലക്കൽ വീട്ടിൽ ഫ്രഡി സൗമിനി ദമ്പതികളുടെ മകൻ ഹിലറി ആണ് മരിച്ചത്. മുപ്പത്തടം ഗവൺമെൻ്റ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. രണ്ടു ദിവസമായി പനി ആയിരുന്നു. ഇന്ന് രാവിലെ പനി കൂടിയതിനെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
10:46 AM IST:
വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലിനിടയിൽ ചെളിയില്‍ പുതുഞ്ഞു കിടക്കുന്ന ആളെ രക്ഷിക്കാൻ ശ്രമം. മുണ്ടക്കൈ മേഖല ഒറ്റപ്പെട്ടുപോയതിനാല്‍ ഇവിടേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല.
10:33 AM IST:
വയനാട്ടിനെ നടക്കുക്കിയ ഉരുൾപൊട്ടലിൽ മരണം41 ആയി ഉയർന്നു. മുണ്ടക്കൈ, അട്ടമല, ചൂരൽമല എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ 2 മണിയോടെയാണ് ദുരന്തമുണ്ടായത്. അതേസമയം ഉരുൾപൊട്ടലിനെ തുടർന്ന് ദുരന്തഭൂമിയായി മാറിയ വയനാട്ടിൽ നിന്ന് ഒരു ആശ്വാസ വാർത്ത. ചൂരൽമലയിൽ തകർന്ന വീട്ടിൽ നിന്ന് ഒരു കുട്ടിയെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി.
10:28 AM IST:
വയനാട് മേപ്പാടി മുണ്ടക്കൈ,ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങളിലുണ്ടായ ഉരുള്‍പ്പൊട്ടല്‍ കേരളത്തെ ഞെട്ടിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കേരളം കണ്ട വലിയ പ്രകൃതി ദുരന്തത്തില്‍ സര്‍വ്വ ശക്തിയുമെടുത്തുള്ള ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് ഉണ്ടാകേണ്ടത്.വയനാട് ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തില്‍ രണ്ടുദിവസത്തെ കോണ്‍ഗ്രസിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ച് കോണ്‍ഗ്രസിന്റെ എല്ലാ പ്രവര്‍ത്തകരും കൈമെയ് മറന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തിറങ്ങണമെന്ന് സുധാകരന്‍ ആഹ്വാനം ചെയ്തു.
10:21 AM IST:
കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടലിൽ 11 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഓടി രക്ഷപ്പെട്ടു. ഒരാളെ കാണാതായി. പ്രദേശവാസിയായ മാത്യു എന്നയാളെയാണ് കാണാതായത്. മഞ്ഞച്ചീളി, പാനോം എന്നിവിടങ്ങളിലാണ് മൂന്നു തവണ ഉരുള്‍ പൊട്ടിയത്. നാല്‍പതോളം വീട്ടുകാര്‍ ഒറ്റപ്പെട്ടു. രണ്ടു പാലങ്ങളും റോഡും ഒലിച്ചുപോയതിനാൽ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാത്ത സാഹചര്യമാണ്.
10:20 AM IST:
സംസ്ഥാനത്തെ കനത്ത മഴയെ തുടർന്ന് വിവിധ ഭാഗങ്ങളിൽ ഗതാഗത തടസ്സമുണ്ടായതിനാൽ നാല് ട്രെയിനുകൾ പൂർണമായും റദ്ദാക്കി. ഗുരുവായൂർ-തൃശൂർ ഡെയ്ലി എക്പ്രസ്, തൃശൂർ - ഗുരുവായൂർ ഡെയ്ലി എക്സ്പ്രസ്സ്, ഷൊർണൂർ-തൃശൂർ ഡെയ്ലി എക്സ്പ്രസ്സ്, തൃശൂർ - ഷൊർണൂർ ഡെയ്ലി എക്സ്പ്രസ്സ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. 10 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചെയ്തു. കണ്ണൂർ - തിരു: ജൻശതാബ്ദി ഷൊർണൂർ വരെ മാത്രം. കണ്ണൂർ-ആലപ്പുഴ ഇന്റർസിറ്റി എക്സ്പ്രസ്, മംഗളൂരു സെൻട്രൽ - കന്യാകുമാരി പരശുറാം എക്സ്പ്രസ് എന്നീ ട്രെയിനുകൾ ഷൊർണൂർ വരെ മാത്രമാണ് സർവീസ് നടത്തുക.
9:55 AM IST:
ഉരുൾ പൊട്ടൽ ദുരന്തം വിതച്ച വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനായി സൈന്യമെത്തും. എയർഫോഴ്സിന്റെ എ.എൽ.എച്ച്, എം.ഐ17 ഹോലികോപ്റ്ററുകൾ പുറപ്പെട്ടിട്ടിട്ടുണ്ട്. രണ്ട് സാരംഗ് ഹെലികോപ്റ്ററുകളാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുക. ടെറിട്ടോറിയൽ ആർമി കോഴിക്കോട് 122 ബെറ്റാലിയനിൽ നിന്നും ഒരു കമ്പനിയും ഉടൻ വയനാട്ടിലേക്ക് യാത്ര തിരിക്കും. 50പേരടങ്ങുന്ന സംഘമാണ് പുറപ്പെടുന്നത്.
9:55 AM IST:
ഉരുൾ പൊട്ടൽ ദുരന്തം വിതച്ച വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനായി സൈന്യമെത്തും. എയർഫോഴ്സിന്റെ എ.എൽ.എച്ച്, എം.ഐ17 ഹോലികോപ്റ്ററുകൾ പുറപ്പെട്ടിട്ടിട്ടുണ്ട്. രണ്ട് സാരംഗ് ഹെലികോപ്റ്ററുകളാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുക. ടെറിട്ടോറിയൽ ആർമി കോഴിക്കോട് 122 ബെറ്റാലിയനിൽ നിന്നും ഒരു കമ്പനിയും ഉടൻ വയനാട്ടിലേക്ക് യാത്ര തിരിക്കും. 50പേരടങ്ങുന്ന സംഘമാണ് പുറപ്പെടുന്നത്.
9:55 AM IST:
ഉരുൾ പൊട്ടൽ ദുരന്തം വിതച്ച വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനായി സൈന്യമെത്തും. എയർഫോഴ്സിന്റെ എ.എൽ.എച്ച്, എം.ഐ17 ഹോലികോപ്റ്ററുകൾ പുറപ്പെട്ടിട്ടിട്ടുണ്ട്. രണ്ട് സാരംഗ് ഹെലികോപ്റ്ററുകളാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുക. ടെറിട്ടോറിയൽ ആർമി കോഴിക്കോട് 122 ബെറ്റാലിയനിൽ നിന്നും ഒരു കമ്പനിയും ഉടൻ വയനാട്ടിലേക്ക് യാത്ര തിരിക്കും. 50പേരടങ്ങുന്ന സംഘമാണ് പുറപ്പെടുന്നത്.
9:54 AM IST:
വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേയ്ക്ക് പൊതുജനങ്ങൾക്ക് വിവരങ്ങൾ അറിയിക്കാം. സംസ്ഥാന പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. ഫോൺ : 9497900402, 0471 2721566.
9:25 AM IST:
വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനായി സൈന്യം വയനാട്ടിലേക്ക്. ടെറിട്ടോറിയൽ ആർമി കോഴിക്കോട് 122 ബെറ്റാലിയനിൽ നിന്നും ഒരു കമ്പനി ഉടൻ യാത്ര തിരിക്കും. 50പേരടങ്ങുന്ന സംഘമാണ് പുറപ്പെടുന്നത്.
9:24 AM IST:
വയനാട്ടിലെ ഉരുൾപൊട്ടലിൽ അഗാധമായ ദുഃഖം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ ബന്ധപ്പെടുകയും സ്ഥിതിഗതികൾ ആരായുകയും ചെയ്തു. വയനാടിലെ രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും സഹായം പ്രഖ്യാപിച്ചു.
9:22 AM IST:
വയനാട് ഉരുൾപൊട്ടലിൽ രക്ഷപ്രവർത്തനം ഊർജിതപ്പെടുത്താൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കണമെന്നും വിഷയം സഭ നിർത്തിവെച്ചു ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു കെ സി വേണുഗോപാൽ എം പി ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി.
8:56 AM IST:
വയനാട്ടിലെ ഉരുൾപൊട്ടലിൽ മരണം 19 ആയി ഉയർന്നു. മരിച്ചവരിൽ 3 കുട്ടികളും ഉൾപ്പെടുന്നു.
8:55 AM IST:
ഹാരിസൺ മലയാളം ഫാക്ടറിയിലെ 10 ജീവനക്കാരെ കാണാതായി എന്ന് സിഇഒ അറിയിച്ചു.
8:55 AM IST:
വയനാട്ടിലെ ട്രീവാലി റിസോർട്ടിൽ നാട്ടുകാരായ നൂറിലധികം പേർ കുടുങ്ങിക്കിടക്കുന്നു.
8:07 AM IST:
ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രിമാർ വയനാട്ടിലേക്ക്. മന്ത്രിമാരായ കെ രാജൻ, മുഹമ്മദ് റിയാസ് , ഒ ആർ കേളു എന്നിവരാണ് വയനാട്ടിലേക്ക് പോകുന്നത്.
8:04 AM IST:
ചൂരൽമലയിലെ ഹോംസ്റ്റേയിൽ നിന്നും കാണാതായ രണ്ട് ഡോക്ടര്‍മാരിൽ ഒരാളെ കണ്ടെത്തി. പരിക്കുകളോടെ ഒരാളെ ആശുപത്രിയിലെത്തിച്ചു.
ഒഡിഷ സ്വദേശികളാണ് അപകടത്തിൽപ്പെട്ട ഡോക്ടർമാരെന്നാണ് വിവരം.
8:00 AM IST:
വയനാട് ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിന് ആവശ്യമെങ്കിൽ സൈന്യത്തെ വിളിക്കണം എന്ന് രാഹുൽ ഗാന്ധി. മുഖ്യമന്ത്രി പിണറായി വിജയനുമായി രാഹുൽ സംസാരിച്ചു. ഇക്കാര്യത്തിൽ താനും ഇടപെടാം എന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. വയനാടിലെ സ്ഥിതി നിരീക്ഷിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം വേണമെന്നും രാഹുൽ അഭ്യർത്ഥിച്ചു.
7:58 AM IST:
ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ചൊവ്വ, ജൂലൈ 30) ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, സർവകലാശാലാ പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.
7:53 AM IST:
വയനാട് ഉരുൾപൊട്ടൽ നടന്ന പ്രദേശത്തേത്ത് കൂടുതൽ ദുരന്തനിവാരണ സംഘത്തെ എത്തിക്കുമെന്ന് റവന്യൂമന്ത്രി മന്ത്രി കെ. രാജൻ. സോഷ്യൽ മീഡിയയിൽ തെറ്റായ വാർത്തകൾ നൽകരുതെന്നും ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു. പൊതുജനം ദുരന്ത സ്ഥലത്തേക്കുള്ള യാത്ര ഒഴിവാക്കണം. എത്ര പേർ ഒറ്റപ്പെട്ടു എന്ന് കൃത്യമായി പറയാനാവില്ല. മലയോര മേഖലകളിൽ യാത്ര ഒഴിവാക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
7:51 AM IST:
നിലമ്പൂർ പോത്തുകല്ല് വെള്ളിലമാട് ചാലിയാർ പുഴയിൽ ഒരു ബോഡി കൂടി കരക്കടിഞ്ഞു. നേരത്തെ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
7:51 AM IST:
നിലമ്പൂർ പോത്തുകല്ല് വെള്ളിലമാട് ചാലിയാർ പുഴയിൽ ഒരു ബോഡി കൂടി കരക്കടിഞ്ഞു. നേരത്തെ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
7:50 AM IST:
നിലവിലെ ഉപഗ്രഹ/ റഡാർ സൂചന പ്രകാരം അടുത്ത 24 മണിക്കൂർകൂടി കേരളത്തിൽ പ്രത്യേകിച്ച് മധ്യകേരളം മുതൽ വടക്കൻ കേരളം വരെ അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
7:33 AM IST:
ഫയർഫോഴ്സും, സന്നദ്ധ പ്രവർത്തകരും ചേർന്ന് മണ്ണ് നീക്കം ചെയ്തു. ദുരന്ത പശ്ചാത്തലത്തിൽ വലിയ വാഹനങ്ങൾക്ക് ചുരം വഴി താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. അനാവശ്യ യാത്രക്കാർ ചുരം കയറരുതെന്ന് നിർദേശം.
7:32 AM IST:
വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂം പുലര്‍ച്ചെ തന്നെ തുറന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അടിയന്തര സാഹചര്യങ്ങളില്‍ ആരോഗ്യ സേവനം ലഭ്യമാവാന്‍ 8086010833, 9656938689 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. വൈത്തിരി, കല്‍പ്പറ്റ, മേപ്പാടി, മാനന്തവാടി ആശുപത്രികള്‍ ഉള്‍പ്പെടെ എല്ലാ ആശുപത്രികളും സജ്ജമാണ്. രാത്രി തന്നെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും സേവനത്തിനായി എത്തിയിരുന്നു. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സംഘത്തെ വയനാട്ടില്‍ വിന്യസിക്കും
7:31 AM IST:
വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായത് വൻ ദുരന്തമാണുണ്ടായത്. മുണ്ടക്കൈയിൽ രണ്ടു തവണയായുണ്ടായ ഉരുള്‍പൊട്ടലിൽ ഇതുവരെ 8 പേരുടെ മൃതദേഹം കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന വാർത്തകൾ. നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. ചൂരല്‍മല ടൗണിന്‍റെ ഒരു ഭാഗം ഒലിച്ചുപോയി. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകള്‍ തകര്‍ന്നു. വെള്ളാര്‍മല സ്കൂള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ഉരുള്‍പൊട്ടലില്‍ കനത്ത നാശമാണ് ഉണ്ടായത്.
7:30 AM IST:
മലപ്പുറം പോത്തുകല്ലിൽ പുഴയിൽ മൃതദേഹം കണ്ടെത്തി. കുനിപ്പാലയിൽ നിന്ന് മൂന്ന് വയസ്സുള്ള കുട്ടിയുടെ മൃതദേഹമാണ് കിട്ടിയത്. വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടലിൽ അപകടത്തിൽപ്പെട്ടതായിരിക്കാമെന്നാണ് നിഗമനം. മൃതദേഹം വയനാട്ടിൽ നിന്ന് ഒലിച്ചുവന്നതാകാമെന്നാണ് കരുതുന്നത്.
7:29 AM IST: