അതിതീവ്ര മഴ; കണ്ണൂരിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ടര്‍

By Web Team  |  First Published Jul 18, 2024, 5:47 PM IST

പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങല്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചത്.  മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍, യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.


കണ്ണൂര്‍: അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയില്‍ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴയും കാറ്റും തുടരുന്നതിനാൽ നാളെയും അതിതീവ്രമായ മഴ തുടരുമെന്ന മുന്നറിയിപ്പുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ഈ സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ് സി  സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അംഗൺവാടികൾ, മദ്രസകൾ തുടങ്ങിയ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 19, 2024 ബുധനാഴ്ച) അവധി പ്രഖ്യാപിച്ചതായി കണ്ണൂര്‍ ജില്ലാ കളക്ടര്‍ അറിയിച്ചു.

Latest Videos

undefined

അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്നും കളക്ടര്‍ അറിയിച്ചു.പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങല്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.  മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍, യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. അതിശക്തമായ മഴ തുടരുന്നതിനാൽ കണ്ണൂരില്‍ ഇന്ന് റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ബംഗാള്‍ ഉള്‍ക്കടലിൽ പുതിയ ന്യൂനമര്‍ദ്ദം, 2 ദിവസത്തിനുള്ളിൽ ശക്തിപ്രാപിക്കും, കേരളത്തിൽ അതിശക്തമായ മഴ തുടരും

അതിസാഹസിക ശ്രമം, രക്ഷകനായി കെഎസ്ഇബി ലൈൻമാൻ; കുത്തിയൊലിക്കുന്ന തോട്ടിലിറങ്ങി പൊട്ടിവീണ വൈദ്യുത കമ്പി മാറ്റി

ചക്രം കറങ്ങുന്നില്ല, തിരുവനന്തപുരത്ത് നിന്ന് ദില്ലിയിലേക്കുള്ള കേരള എക്സ്പ്രസ് കോട്ടയത്ത് പിടിച്ചിട്ടു

 

click me!