പൊലീസിൽ ചേര്‍ന്നിട്ട് എട്ട് വര്‍ഷവും നാല് മാസവും 17 ദിവസവും; കേരള പൊലീസ് കെ9 ഡോഗ് സ്‌ക്വാഡിലെ ഹണി ഇനി ഓര്‍മ

By Web Team  |  First Published Dec 14, 2024, 6:32 PM IST

ഹണി കുറ്റകൃത്യങ്ങള്‍ക്ക് തുമ്പുണ്ടാക്കുന്നതില്‍ മാത്രമല്ല ദുരന്തഭൂമിയിലെ രക്ഷാപ്രവര്‍ത്തനത്തിലും ഹീറോയാണ്. ഔദ്യോഗിക ബഹുമതിയോടെയാണ് സംസ്‌കാരം നടന്നത്.  


തൃശൂര്‍: കേരള പൊലീസിന്റെ അഭിമാനമായി മാറിയ കെ 9 ഡോഗ് സ്‌ക്വാഡിലെ ഹണി ഇനി ഓര്‍മയില്‍ മാത്രം. വാര്‍ധക്യ സഹജമായ രോഗം മൂലം ചികിത്സയില്‍ കഴിഞ്ഞിരുന്ന ഹണി കഴിഞ്ഞ ദിവസം വിട പറഞ്ഞു. ജില്ലയിലെ നിരവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കാന്‍ ഹണിയുടെ സേവനം വലുതായിരുന്നു. ലേബര്‍ഡോര്‍ ഇനത്തില്‍പ്പെട്ട ഹണി കേരള പൊലീസില്‍ എത്തിയിട്ട് എട്ടു വര്‍ഷവും നാലു മാസവും 17 ദിവസവും കഴിഞ്ഞു.

തൃശൂര്‍ പൊലീസിന്റെ കീഴിലായിരുന്നു ഹണിയുടെ സേവനം. കുറ്റവാളികളെ പിടികൂടാന്‍ കഴിവു തെളിയിച്ച ഹണി ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനമാരംഭിച്ച തൃശൂര്‍ റൂറല്‍ ഡോഗ് സ്‌കൂളിലെ അംഗമായിരുന്നു. തൂമ്പൂര്‍ പള്ളിക്കേസിലും ചാലക്കുടി ജൂവലറി കവര്‍ച്ചാ കേസ്, ചാവക്കാട് കൊലപാതകം അടക്കമുള്ളവ തെളിയിക്കാന്‍ കാട്ടിയ പ്രകടനം വേറിട്ട തായിരുന്നു. ഹണി കുറ്റകൃത്യങ്ങള്‍ക്ക് തുമ്പുണ്ടാക്കുന്നതില്‍ മാത്രമല്ല ദുരന്തഭൂമിയിലെ രക്ഷാപ്രവര്‍ത്തനത്തിലും ഹീറോയാണ്. ഔദ്യോഗിക ബഹുമതിയോടെയാണ് സംസ്‌കാരം നടന്നത്.  

Latest Videos

പമ്പ മുതൽ സന്നിധാനം വരെ 258 ക്യാമറകൾ; നിരീക്ഷണം ശക്തമാക്കി പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!