Malayalam Live News: നയപ്രഖ്യാപന പ്രസംഗത്തോടെ ഈ മാസം 23 ന് നിയമസഭ സമ്മേളനം ചേർന്നേക്കും
Jan 5, 2023, 2:29 PM IST
Malayalam Live News: നയപ്രഖ്യാപന പ്രസംഗത്തോടെ ഈ മാസം 23 ന് നിയമസഭ സമ്മേളനം ചേർന്നേക്കും
2:29 PM
നിയമസഭാ സമ്മേളനം ജനുവരി 23 മുതല്‍
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിടെ പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാമത് സമ്മേളനം ജനുവരി 23ന് തുടങ്ങും. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് തയ്യാറാക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി.
2:29 PM
ബഫർ സോൺ സമരം തുടരും
ബഫർ സോൺ സമരം തുടരുമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് ജോസ് പുളിക്കൽ. സർക്കാരിനെതിരെയല്ല സമരമെന്നും പ്രശ്നത്തിൽ പരിഹാരമുണ്ടാകുന്നത് വരെ സമരം തുടരുമെന്നും ബിഷപ്പ് വ്യക്തമാക്കി. പ്രശ്ന പരിഹാരത്തിനായുള്ള റിപ്പോർട്ട് സർക്കാർ സമർപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
2:26 PM
വി ജോയ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി
വർക്കല എംഎൽഎയായ വി.ജോയ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാവും. ജില്ലയിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് വി.ജോയിയുടെ പേര് സെക്രട്ടറി സ്ഥാനത്തേക്ക് നിർദേശിക്കപ്പെട്ടത്. പല മുതിർന്ന നേതാക്കളുടേയും പേരുകൾ സെക്രട്ടറി സ്ഥാനത്തേക്ക് വന്നതോടെ സമവായം എന്ന നിലയിലാണ് വി ജോയിക്ക് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വഴി തുറന്നത്.
2:26 PM
നയനയുടെ മരണം; ദുരൂഹതയുണ്ടെന്ന് അന്വേഷണ റിപ്പോർട്ട്
ചലച്ചിത്ര സംവിധായിക നയനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അന്വേഷണ റിപ്പോർട്ട്.വിശദമായ അന്വേഷണം ആവശ്യമാണ്. നയന സ്വയം പരിക്കേൽപ്പിച്ചുവെന്ന് ഫൊറൻസിക് റിപ്പോർട്ട് സ്ഥിരീകരിക്കുന്നില്ല. മുൻവാതിൽ അടച്ചിരുന്നുവെങ്കിലും ബാൽക്കണി വാതിൽ വഴി ഒരാൾക്ക് രക്ഷപ്പെനുള്ള സാധ്യതയുണ്ട്. ആദ്യ അന്വേഷണത്തിലുണ്ടായത് ഗുരുതര വീഴ്ചയാണ്. ഡിസിആർബി അസി.കമ്മീഷണറുടെ അന്വേഷണത്തിലാണ് കണ്ടെത്തൽ.
8:10 AM
സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പിനായി കടുത്ത പോരാട്ടം.
മുന്നിൽ കണ്ണൂർ, കോഴിക്കോടും പാലക്കാടും തൊട്ടുപിന്നിൽ
8:09 AM
തൃശ്ശൂർ ജില്ലയിൽ നഴ്സുമാരുടെ സൂചന പണിമുടക്ക് ഇന്ന്.
ഒപി ബഹിഷ്കരണം മാത്രമാണ് സമരത്തിലുണ്ടാവുക, അവശ്യവിഭാഗങ്ങളെ ബാധിക്കില്ല. ദിവസ വേതനം 1500 രൂപയാക്കണ എന്നാണ് ഇവരുടെ ആവശ്യം.
8:08 AM
നയപ്രഖ്യാപന പ്രസംഗത്തോടെ ഈ മാസം 23 ന് നിയമസഭ സമ്മേളനം ചേർന്നേക്കും
ഇന്നത്തെ പ്രത്യേക മന്ത്രിസഭായോഗം തീരുമാനമെടുക്കും. കരട് നയപ്രഖ്യാപനം തയ്യാറാക്കാൻ മന്ത്രിസഭ ഉപസമിതിയെയും നിശ്ചയിക്കും
2:29 PM IST:
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിടെ പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാമത് സമ്മേളനം ജനുവരി 23ന് തുടങ്ങും. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് തയ്യാറാക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി.
2:29 PM IST:
ബഫർ സോൺ സമരം തുടരുമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് ജോസ് പുളിക്കൽ. സർക്കാരിനെതിരെയല്ല സമരമെന്നും പ്രശ്നത്തിൽ പരിഹാരമുണ്ടാകുന്നത് വരെ സമരം തുടരുമെന്നും ബിഷപ്പ് വ്യക്തമാക്കി. പ്രശ്ന പരിഹാരത്തിനായുള്ള റിപ്പോർട്ട് സർക്കാർ സമർപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
2:26 PM IST:
വർക്കല എംഎൽഎയായ വി.ജോയ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാവും. ജില്ലയിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് വി.ജോയിയുടെ പേര് സെക്രട്ടറി സ്ഥാനത്തേക്ക് നിർദേശിക്കപ്പെട്ടത്. പല മുതിർന്ന നേതാക്കളുടേയും പേരുകൾ സെക്രട്ടറി സ്ഥാനത്തേക്ക് വന്നതോടെ സമവായം എന്ന നിലയിലാണ് വി ജോയിക്ക് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വഴി തുറന്നത്.
2:26 PM IST:
ചലച്ചിത്ര സംവിധായിക നയനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അന്വേഷണ റിപ്പോർട്ട്.വിശദമായ അന്വേഷണം ആവശ്യമാണ്. നയന സ്വയം പരിക്കേൽപ്പിച്ചുവെന്ന് ഫൊറൻസിക് റിപ്പോർട്ട് സ്ഥിരീകരിക്കുന്നില്ല. മുൻവാതിൽ അടച്ചിരുന്നുവെങ്കിലും ബാൽക്കണി വാതിൽ വഴി ഒരാൾക്ക് രക്ഷപ്പെനുള്ള സാധ്യതയുണ്ട്. ആദ്യ അന്വേഷണത്തിലുണ്ടായത് ഗുരുതര വീഴ്ചയാണ്. ഡിസിആർബി അസി.കമ്മീഷണറുടെ അന്വേഷണത്തിലാണ് കണ്ടെത്തൽ.
8:10 AM IST:
മുന്നിൽ കണ്ണൂർ, കോഴിക്കോടും പാലക്കാടും തൊട്ടുപിന്നിൽ
8:09 AM IST:
ഒപി ബഹിഷ്കരണം മാത്രമാണ് സമരത്തിലുണ്ടാവുക, അവശ്യവിഭാഗങ്ങളെ ബാധിക്കില്ല. ദിവസ വേതനം 1500 രൂപയാക്കണ എന്നാണ് ഇവരുടെ ആവശ്യം.
8:08 AM IST: