ദില്ലിയിലെ സാകേത് ആശുപത്രിയിൽ നഴ്‌സായ മലയാളി യുവാവ് സിബി വിനീതിനെ മരിച്ച നിലയിൽ കണ്ടെത്തി
ദില്ലി: മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി. ദില്ലിയിലെ സാകേത് മാക്സ് ആശുപത്രിയിലെ നഴ്‌സ് സിബി വിനീതാണ് മരിച്ചത്. തൃശൂർ ജില്ലയിലെ അമ്മാടം കോടന്നൂർ സ്വദേശിയാണ് മരിച്ച സിബി വീനീത് ആണ്. ദില്ലി ഹൗസ്റാണിയിലെ താമസസ്ഥലത്ത് മുറിക്കകത്താണ് മൃതദേഹം കണ്ടെത്തിയത്. മുറിയിൽ സീലിങിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യ ചെയ്തതാണോയെന്ന് സംശയമുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് പൊലീസ് വ്യക്തത വരുത്തിയിട്ടില്ല.