പൊന്നാനിയില്‍ ലീഗിന് ഇത്തവണയും മിന്നുംവിജയം; സമദാനി വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു

By Web Team  |  First Published Jun 4, 2024, 5:22 PM IST

1977 മുതല്‍ മുസ്ലീംലീഗിനെ പിന്തുണയ്ക്കുന്ന പൊന്നാനി പിടിച്ചെടുക്കാന്‍ ഇടതുപക്ഷം കാലങ്ങളായി ശ്രമം തുടരുകയാണ്. 


മുസ്ലീം ലീഗിന്റെ പൊന്നാപുരം കോട്ടയായ പൊന്നാനിയില്‍  ഇത്തവണയും ലീഗിന് മിന്നും ജയം. മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി ഡോ. എം. പി അബ്ദുസമദ് സമദാനി 235760 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ. എസ് ഹംസയ്ക്ക്  326756 വോട്ടുകളാണ് ലഭിച്ചത്. 562516 വോട്ടുകളാണ് സമദാനിക്ക് ലഭിച്ചത്. 

എക്സിറ്റ് പോളുകളിലും സമദാനി തന്നെ ജയിക്കുമെന്ന് ഉറപ്പിച്ചിരുന്നു. പൊന്നാനിയില്‍ സമദാനിയുടെ ആദ്യ മത്സരമാണിത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽ തന്നെ പൊന്നാനിയിൽ സമദാനി ലീഡ് നിലനിർത്തി.

Latest Videos

മലപ്പുറം ജില്ലയിലെ പൊന്നാനി, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടക്കല്‍, തവനൂര്‍, പാലക്കാട് ജില്ലയിലെ തൃത്താല എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് പൊന്നാനി ലോക്സഭാ മണ്ഡലം. 1977 മുതല്‍ മുസ്ലീംലീഗിനെ പിന്തുണയ്ക്കുന്ന പൊന്നാനി പിടിച്ചെടുക്കാന്‍ ഇടതുപക്ഷം കാലങ്ങളായി ശ്രമം തുടരുകയാണ്. എന്നാല്‍ ഇത്തവണയും ഫലം കണ്ടില്ല. 2009, 2014, 2019 തെരഞ്ഞെടുപ്പുകളില്‍ ലീഗിന്റെ മുതിര്‍ന്ന നേതാവ് ഇടി മുഹമ്മദ് ബഷീറിനെയാണ് പൊന്നാനി ലോക്‌സഭയിലേക്കയച്ചത്.

Also read: പാലക്കാട് വിജയം ഉറപ്പിച്ച് ശ്രീകണ്ഠന്‍; പ്രതീക്ഷിച്ച പോരാട്ടം നടത്താതെ വിജയരാഘവന്‍

youtubevideo

click me!