സിപിഎമ്മിലെ വി വസീഫ് ആണ് രണ്ടാം സ്ഥാനത്തുള്ളത്. വസീഫിന് 343888 വോട്ടുകളാണ് ലഭിച്ചത്. ഇ ടി മുഹമ്മദ് ബഷീർ 644006 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്.
മലപ്പുറത്ത് മുസ്ലിം ലീഗിന്‍റെ ഇ ടി മുഹമ്മദ് ബഷീറിന് വന്‍ ഭൂരിപക്ഷത്തില്‍ വിജയം. 300118 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഇ ടി മുഹമ്മദ് ബഷീര്‍ വിജയിച്ചത്. സിപിഎമ്മിലെ വി വസീഫ് ആണ് രണ്ടാം സ്ഥാനത്തുള്ളത്. വസീഫിന് 343888 വോട്ടുകളാണ് ലഭിച്ചത്. ഇ ടി മുഹമ്മദ് ബഷീർ 644006 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് മലപ്പുറം ലോകസഭാ നിയോജകമണ്ഡലം. കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് തിരിച്ചെത്തിയതോടെ 2021ല്‍ മുസ്‌ലിം ലീഗിന്റെ എം പി അബ്ദുസമദ് സമദാനി വലിയ ഭൂരിപക്ഷത്തോടെ വിജയിച്ച മണ്ഡലമാണ് മലപ്പുറം. എക്കാലവും മുസ്‌ലിം ലീഗിന്റെയും യുഡിഎഫിന്റെയും ഫിക്‌സഡ് ഡെപ്പോസിറ്റ്. 1952ലെ ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ പിന്നീട് മഞ്ചേരിയായപ്പോഴും മലപ്പുറമായപ്പോഴും ലീഗിനെ സുരക്ഷിതമായി കാത്ത മണ്ഡലമാണിത്.
യുഡിഎഫ് കനത്ത തോല്‍വി രുചിച്ച 2004-ല്‍ മഞ്ചേരിയില്‍ ടി കെ ഹംസ കെപിഎ മജീജിനെ തോൽപ്പിച്ച് അട്ടിമറി വിജയം നേടിയത് ഒഴിച്ചാല്‍ എന്നും ലീഗ് കോട്ടയാണ് മണ്ഡലം. 2009-ലും 2014-ലും ഇ അഹമ്മദിലൂടെയും അദേഹത്തിന്റെ മരണ ശേഷം പി കെ കുഞ്ഞാലിക്കുട്ടിയിലൂടെയും മലപ്പുറം ലീഗ് കോട്ടയായി ഉറച്ചുനിന്നു. 2019ലും 2021ലും വി പി സാനുവായിരുന്നു സിപിഎം സ്ഥാനാർഥി. പി കെ കുഞ്ഞാലിക്കുട്ടി അങ്കം നിയസഭയിലേക്ക് മാറ്റിയതോടെ 2021-ലെ ഉപതെരഞ്ഞെടുപ്പില്‍ എം പി അബ്ദുസമദ് സമദാനി മലപ്പുറത്ത് നിന്ന് 1,14,692 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചു. 2019ൽ കുഞ്ഞാലിക്കുട്ടി 2.60 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചെങ്കിൽ 1,14,692 വോട്ടിനാണ് സമദാനി ജയിച്ചത്. ഭൂരിപക്ഷത്തിൽ 1.40 ലക്ഷം വോട്ടിന്റെ ഇടിവ്.
Also read: പൊന്നാനിയില്‍ ലീഗിന് ഇത്തവണയും മിന്നുംവിജയം; സമദാനി വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു