സിപിഎം സ്ഥാനാർഥി എളമരം കരിം രണ്ടാമതും ബിജെപി സ്ഥാനാർഥി എം ടി രമേശ് മൂന്നാമതുമായി. എം കെ രാഘവൻ 520421 വോട്ടു നേടിയാണ് മികച്ച വിജയം നേടിയത്. എളമരം കരീമിന് 374,45 വോട്ടും രമേശിന് 180666 വോട്ടും ലഭിച്ചു.
കോഴിക്കോട് മണ്ഡലത്ത് നാലാം തവണയും വിജയകൊടി പാറി യുഡിഎഫ് സ്ഥാനാർഥി എം കെ രാഘവന്‍. 146176 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ആണ് എം കെ രാഘവൻ വിജയിച്ചത്. സിപിഎം സ്ഥാനാർഥി എളമരം കരിം രണ്ടാമതും ബിജെപി സ്ഥാനാർഥി എം ടി രമേശ് മൂന്നാമതുമായി. എം കെ രാഘവൻ 520421 വോട്ടു നേടിയാണ് മികച്ച വിജയം നേടിയത്. എളമരം കരീമിന് 374245 വോട്ടും രമേശിന് 180666 വോട്ടും ലഭിച്ചു.
ജാതി മത ഭേദമന്യേ ജനമനസുകളാണ് തന്നെ ജയിപ്പിച്ചതെന്നും കോഴിക്കോട്ടെ ജനങ്ങളുടെ വിജയമാണിതെന്നും എം കെ രാഘവൻ പ്രതികരിച്ചു. ജനങ്ങളോടുള്ള കടപ്പാട് എപ്പോഴും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ഇടതിനെയും വലതിനെയും ഒരുപോലെ വിജയിപ്പിച്ച മണ്ഡലമാണ് കോഴിക്കോട്. എന്നാൽ, 2009-ല്‍ ഇടതിന്റെ പിഴവ് അവരെ ഇതുവരെ തിരിച്ചു കൊണ്ടുവന്നില്ല. അന്ന് എംപി വീരേന്ദ്രകുമാര്‍ എല്‍ഡിഎഫുമായി പിണങ്ങി മുന്നണിവിട്ട് യുഡിഎഫില്‍ ചേക്കേറി. കോണ്‍ഗ്രസിന്റെ എംകെ രാഘവനാണ് അന്ന് നറുക്ക് വീണത്. ഇടതുപക്ഷത്തിന്റെ യുവനേതാവായിരുന്ന പിഎ മുഹമ്മദ് റിയാസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി. വാശിയേറിയ മത്സരത്തില്‍ ആയിരത്തില്‍ താഴെ വോട്ടിന് ജയിച്ച രാഘവന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. രാഘവന്‍ ഹാട്രിക്കടിച്ചു. 2019ല്‍ ഭൂരിപക്ഷം 85,225 ആയി ഉയര്‍ത്തിയാണ് രാഘവന്റെ വിജയം.
1980ൽ സിപിഎമ്മിന്റെ സ്ഥാനാർഥിയായി ഇ കെ ഇമ്പിച്ചിബാവയാണ് അവസാനമായി ജയിക്കുന്നത്. 84ൽ കോൺഗ്രസിന്റെ കെ ജി അടിയോടി, 89, 91 വർഷങ്ങളിൽ കോൺഗ്രസിന്റെ കെ മുരളീധരൻ, 1996ൽ ജനതാ ദളിന്റെ എം പി വീരേന്ദ്രകുമാർ, 1998ൽ കോൺഗ്രസിന്റെ പി ശങ്കരൻ, 1999ൽ വീണ്ടും മുരളീധരൻ എന്നിങ്ങനെയാണ് ചരിത്രം. 2004ൽ എൽഡിഎഫിന്റെ ഭാഗമായിരുന്ന വീരേന്ദ്രകുമാർ കോൺഗ്രസ് കുത്തക തകർത്തു. 2009ൽ വീരേന്ദ്രകുമാർ യുഡിഎഫിൽ പോയതോടെ എൽഡിഎഫിന്റെ ജയം അകന്നുനിന്നു. ബാലുശേരി (സിപിഎം), ഏലത്തൂര്‍ (എന്‍സിപി), കോഴിക്കോട് നോര്‍ത്ത് (സിപിഎം), കോഴിക്കോട് സൗത്ത് (ഐഎന്‍എല്‍), ബേപ്പൂര്‍ (സിപിഎം), കുന്നമംഗലം (സിപിഎം സ്വതന്ത്രന്‍), കൊടുവള്ളി (മുസ്ലീം ലീഗ്) എന്നിവയാണ് കോഴിക്കോട് ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നിയമസഭ മണ്ഡലങ്ങള്‍.
Also read: മലപ്പുറം കോട്ട കാത്ത് ഇ ടി മുഹമ്മദ് ബഷീർ; മൂന്ന് ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷം