ജനുവരി 7 മുതൽ 13 വരെ നടക്കുന്ന നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിലേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ്.
തിരുവനന്തപുരം: വ്യത്യസ്തമായ ഫേസ്ബുക്ക് പോസ്റ്റുമായി നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. നിയമസഭയിലെ പുസ്തകോത്സവത്തിന്റെ ഒരുക്കങ്ങൾ കാണിക്കുന്ന ഒരു റീൽ വീഡിയോയാണ് സ്പീക്കർ അദ്ദേഹത്തിൻറെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലൂടെ പങ്കുവെച്ചിരിക്കുന്നത്. യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ന്യൂജനറേഷൻ വാക്കുകൾ ഉപയോഗിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് തയ്യാറാക്കിയിട്ടുള്ളത് എന്നാണ് വിലയിരുത്തൽ.
ജനുവരി 7 മുതൽ 13 വരെ നടക്കുന്ന നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിലേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ടും, യാതൊരു നിയന്ത്രണവും കൂടാതെ നിയമസഭയുടെ അകത്തളങ്ങളിലേയ്ക്ക് ആളുകൾക്ക് കയറാം എന്ന പ്രഖ്യാപനവുമായാണ് നിയമസഭാ സ്പീക്കർ എ. എൻ ഷംസീറിന്റെ ഫേസ്ബുക്ക് പോസ്റ്റ് എത്തിയിരിക്കുന്നത്.
undefined
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
"ഹലോ ഗയ്സ്....
ഉത്സവ വൈബിലേക്ക് നിയമസഭ ഒരുങ്ങുകയാണ്...
ഉത്സവമാണ്...
കലാ സാംസ്കാരിക നമ്മേളനങ്ങളുടെ, നിറവാർന്ന വർണ്ണ ഘോഷങ്ങളുടെ, വായനയുടെ, വാദ മുഖങ്ങളുടെ എല്ലാം സംഗമിക്കുന്ന ഉത്സവ കാലമാണ് ...
ഇനിയും നിയമസഭ കാണാത്തവർക്ക് ഒരു തടസ്സവുമില്ലാതെ സഭാ ഗേറ്റിനകത്തേക്ക് 7 മുതൽ 13 വരെ നിങ്ങൾക്കും കയറാം....
READ MORE: കോടതി ജീവനക്കാരിയോട് മോശമായി പെരുമാറി, മാപ്പിലും തീര്‍ന്നില്ല; ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്തു