സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി: ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് ജലസേചന വകുപ്പിൻ്റെ അധിക ചുമതല

By Web Team  |  First Published Aug 30, 2024, 5:58 PM IST

ശ്രീറാം വെങ്കിട്ടരാമന്  കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ അധിക ചുമതല നൽകി. പിആർഡി ഡയറക്ടറായി ടിവി സുഭാഷിനെ നിയമിച്ചു


തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. ആഭ്യന്തര വകുപ്പ് സെക്രട്ടറി വിശ്വനാഥ് സിൻഹയ്ക്ക് ജലസേചന വകുപ്പിന്റെ അധിക ചുമതല കൂടി നൽകി. ഡോക്ടർ വീണ എൻ മാധവന് ഭരണ നവീകരണ വകുപ്പിന്റെ അധിക ചുമതല നൽകി. വാട്ടർ അതോറിറ്റി എംഡിയായി ജീവൻ ബാബുവിനെ നിയമിച്ചു. വിനയ് ഗോയലിനെ ദേശീയ ആരോഗ്യ മിഷൻ ഡയറക്ടറായി നിയമിച്ചു. സഹകരണ വകുപ്പ് രജിസ്ട്രാർ സ്ഥാനത്ത് ഡി സജിത്ത് ബാബുവിനെ നിയമിച്ചു. കെ ഗോപാലകൃഷ്ണൻ വ്യവസായ വകുപ്പ് ഡയറക്ടറാവും. ശ്രീറാം വെങ്കിട്ടരാമന്  കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ അധിക ചുമതല നൽകി. പിആർഡി ഡയറക്ടറായി ടിവി സുഭാഷിനെ നിയമിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos

click me!