ബിൽഡർമാരും ഫ്ലാറ്റ് ഉടമകളും നൽകിയ ഹർജിയിൽ ആണ് ഉത്തരവ്. കണ്ണൂരിലെ സെഡ് പ്ലസ് അപ്പാർമെൻറ് ഏറ്റെടുത്ത നടപടിയാണ് തടഞ്ഞത്
കൊച്ചി: കൊവിഡിന്റെ ഫസ്റ്റ് ലൈൻ ചികിത്സയ്ക്കായി ഫ്ലാറ്റ് ഏറ്റെടുത്ത നടപടിക്ക് കേരള ഹൈക്കോടതി സ്റ്റേ അനുവദിച്ചു. കണ്ണൂർ ജില്ലാ കളക്ടറുടെ നടപടിയാണ് സ്റ്റേ ചെയ്തത്. ഫ്ലാറ്റ് ഉടമകൾക്ക് മുൻകൂർ നോട്ടീസ് നൽകിയും അവരുടെ ഭാഗം കേട്ടശേഷവും മാത്രമേ ഫ്ലാറ്റ് ഏറ്റെടുക്കാവൂ എന്ന് ഹൈക്കോടതി വ്യക്തമാക്കി. ബിൽഡർമാരും ഫ്ലാറ്റ് ഉടമകളും നൽകിയ ഹർജിയിൽ ആണ് ഉത്തരവ്. കണ്ണൂരിലെ സെഡ് പ്ലസ് അപ്പാർമെൻറ് ഏറ്റെടുത്ത നടപടിയാണ് തടഞ്ഞത്.