ജൂൺ ആറിന് മുമ്പ് കൊച്ചിയിലെ മാലിന്യ സംസ്കാരണം കാര്യക്ഷമമാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയോട് നാളെയും ഹാജരാകാൻ കോടതി നിർദ്ദേശിച്ചു. ഹർജി നാളെ പരിഗണിക്കാൻ മാറ്റി.
കൊച്ചി : കൊച്ചിയിലെ മാലിന്യ സംസ്കരണത്തിൽ നാളെ വിശദമായ റിപ്പോർട്ട് നൽകണമെന്ന് കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയോട് ഹൈക്കോടതി. കളക്ടറും മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനും നേരിട്ട് ഹാജരാകണം. തദ്ദേശ സ്വയംഭരണ വകുപ്പ് അഡി. ചീറ് സെക്രട്ടറിയെ കോടതി ഹർജിയിൽ കക്ഷി ചേർത്തു. ജൂൺ ആറിന് മുമ്പ് കൊച്ചിയിലെ മാലിന്യ സംസ്കാരണം കാര്യക്ഷമമാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയോട് നാളെയും ഹാജരാകാൻ കോടതി നിർദ്ദേശിച്ചു. ഹർജി നാളെ പരിഗണിക്കാൻ മാറ്റി.
ബ്രഹ്മപുരത്തെ അഗ്നിബാധ മനുഷ്യനിർമിതമാണോയെന്ന് ഹർജി പരിഗണിക്കവേ കോടതി ആരാഞ്ഞു. ഇത്തരത്തിലുളള അഗ്നിബാധ രാജ്യത്ത് പലയിടത്തും സംഭവിക്കുന്നുണ്ടെന്ന് കോർപറേഷൻ സെക്രട്ടറി ഇതിന് മറുപടി നൽകി. മാലിന്യം വലിച്ചെറിയുന്നതിന് എന്ത് നടപടിയെടുത്തുവെന്ന് കോടതി ആരാഞ്ഞു. സിസിടിവി സ്ഥാപിച്ചിട്ടുണ്ടെന്നും ബോധവത്കരണവും നടത്തുന്നുണ്ടെന്നുമായിരുന്നു കോർപറേഷൻ സെക്രട്ടറിയുടെ മറുപടി.
ക്രൂര മർദ്ദനം, സഹറിനെ സദാചാര ഗുണ്ടകൾ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
മാല്യന്യ തള്ളുന്ന കടകൾക്കെതിരെ നടപടിയെടുക്കുന്നുണ്ടെന്ന് ഡിസാസ്റ്റർ മാനേജ്മെന്‍റ് അതോറിറ്റിയും അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് മൂന്ന് ലെവൽ അപ്പ്രോച്ച് ഉദ്ദേശിക്കുന്നുവെന്നും കോർപറേഷൻ മുൻസിപ്പാലിറ്റി പഞ്ചായത്ത് എന്ന നിലയിൽ കോടതിയെ സഹായിക്കാൻ മൂന്ന് അമിക്കസ് ക്യൂറിയേയും നിയമിക്കാമെന്നും കോടതി അറിയിച്ചു. വരുന്ന ജൂൺ ആറിന് മുമ്പ് കൊച്ചിയിലെ മാലിന്യ സംസ്കരണുമായി ബന്ധപ്പെട്ട സംവിധാനം കാര്യക്ഷമമാക്കണം. നിയമം അനുസരിക്കാത്ത ആരെയും വെറുതെ വിടരുത് എന്ന് കോർപറേഷൻ സെക്രട്ടറിയോട് കോടതി നിർദ്ദേശിച്ചു. ഇതിന് വേണ്ടി ഉത്തരവിടാം. പക്ഷെ ഉത്തരവാദിത്വപ്പെട്ടവർ കാര്യക്ഷേമമായി കാര്യങ്ങൾ നടപ്പാക്കണം. എന്താണ് എങ്ങനെ ആണ് ചെയ്യേണ്ടത് എന്നുള്ള ഡീറ്റൈൽഡ് റിപ്പോർട്ട് നാളെ തരണമെന്നും സർക്കാരിനും കോർപറേഷനും പൊല്യൂഷൻ കൺട്രോൾ ബോർഡിനും നിർദേശം നൽകി.