മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ പകൽ മധ്യകേരളത്തിൽ മഴ ശക്തമാകും. മലയോര മേഖലയിലുള്ളവര്‍ ജാഗ്രത പുലർത്തണം. സംസ്ഥാനത്ത് വെള്ളിയാഴ്ചയോടെ മഴ കുറയുമെന്നും കുസാറ്റിലെ കാലാവസ്ഥ ശാസ്ത്രജ്ഞൻ ഡോ.മനോജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 12 ആയി. മൂന്നു പേരെ കാണാതായി. രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ പകൽ മധ്യകേരളത്തിൽ മഴ ശക്തമാകും. മലയോര മേഖലയിലുള്ളവര്‍ ജാഗ്രത പുലർത്തണം. സംസ്ഥാനത്ത് വെള്ളിയാഴ്ചയോടെ മഴ കുറയുമെന്നും കുസാറ്റിലെ കാലാവസ്ഥ ശാസ്ത്രജ്ഞൻ ഡോ.മനോജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇന്ന് രാത്രി തെക്കൻ, മധ്യ കേരളത്തിലെ മലയോരമേഖലകളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴ കിട്ടിയേക്കും. പുലർച്ചയോടെ വടക്കൻ കേരളത്തിലെ മലയോരമേഖലകളിലേക്ക് മഴ മാറിയേക്കും. ആലപ്പുഴ മുതൽ കണ്ണൂർ വരെയുള്ള 10 ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. മറ്റ് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. അറബിക്കടലിൽ നിന്നുള്ള കാറ്റ് ശക്തമാകുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളിൽ അതിജാഗ്രത വേണം. തുടർച്ചയായ ഉരുൾപ്പൊട്ടലിനും മലവെള്ളപാച്ചിലിനും സാധ്യത ഏറെയാണ്. യാതൊരുകരണവശാലും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. നാളെയും ആലപ്പുഴ മുതൽ കണ്ണൂർ വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 95 ആയി. കനത്ത മഴ മൂലം 24 മണിക്കൂറിനുള്ളില്‍ പൂർണമായി തകർന്നത് 23 വീടുകൾ ആണ്. 71 വീടുകൾക്ക് ഭാഗികമായി കേടുപാട് പറ്റി. മൂന്ന് ദിവസത്തെ മഴയിൽ 126 വീടുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്.
Read Also: സംസ്ഥാനത്ത് 49 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു
മന്ത്രി വീണാ ജോര്‍ജ് അനുശോചിച്ചു
കണ്ണൂര്‍ ജില്ലയിലെ കണിച്ചാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജെപിഎച്ച്എന്‍ നാദിറ റഹീമിന്റെ രണ്ടര വയസുകാരിയായ മകള്‍ നുമ തസ്ലിന്‍ പ്രദേശത്തുണ്ടായ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് രൂപപ്പെട്ട ശക്തമായ വെള്ളപ്പാച്ചിലില്‍പ്പെട്ട് മരണമടഞ്ഞ സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അതീവ ദു:ഖം രേഖപ്പെടുത്തി. പത്തനംതിട്ട കോന്നി സ്വദേശിനിയാണ് നാദിറ. തികച്ചും ദൗര്‍ഭാഗ്യകരമായ സംഭവമാണിത്. കുഞ്ഞുമോളുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു.
Read Also: അടുത്ത 3 ദിവസം നിർണായകമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം
പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ