'ചീമേനിയും അതിരപ്പിള്ളിയും', ആണവ നിലയം കേരളത്തിൽ തന്നെ വേണമെന്നില്ല; നിവേദനത്തിൽ നിർദേശവുമായി കേരളം

By Web Team  |  First Published Dec 23, 2024, 7:26 AM IST

തോറിയത്തിൽ നിന്ന് യൂണിറ്റിന് ഒരു രൂപക്ക് വൈദുതി ഉൽപാദിപ്പിക്കാമെന്നും കേരളം കേന്ദ്ര മന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിൽ പറയുന്നു. ചീമേനിയും അതിരപ്പള്ളിയുമാണ് കേരളത്തിൽ പരിഗണിച്ച സ്ഥലങ്ങൾ. 


തിരുവനന്തപുരം: ആണവ വൈദ്യുതിക്കായി നീക്കം സജീവമാക്കി കേരളം. ആണവ നിലയം കേരളത്തിൽ തന്നെ വേണമെന്നില്ലെന്നും നിലയം സംസ്ഥാനത്തിന് പുറത്തും സ്ഥാപിക്കാമെന്നും കേരളം നിർദേശിച്ചു. ഇന്നലെ കേന്ദ്ര മന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിലാണ് കേരളത്തിൻ്റെ നിർദേശം. ചീമേനിയും അതിരപ്പിള്ളിയുമാണ് കേരളത്തിൽ ആണവ നിലയത്തിനായി പരിഗണിച്ച സ്ഥലങ്ങൾ. 

സംസ്ഥാനത്തെ തോറിയം പുറത്തെ നിലയത്തിൽ എത്തിച്ചു വൈദ്യുതി ഉൽപ്പാദിപ്പിക്കാം. തോറിയത്തിൽ നിന്ന് യൂണിറ്റിന് ഒരു രൂപക്ക് വൈദുതി ഉൽപാദിപ്പിക്കാമെന്നും നിവേദനത്തിലുണ്ട്. കേന്ദ്ര മന്ത്രിക്ക് മുന്നിൽ വിശദമായ പദ്ധതി രേഖയാണ് കേരളം അവതരിപ്പിച്ചത്. വിവാദം ഭയന്നാണ് സംസ്ഥാനത്തിന് പുറത്തും കേരളം നിലയ സാധ്യത തേടുന്നതെന്നാണ് വിവരം. അതേസമയം, നിവേദനത്തോട് കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടാർ പ്രതികരിച്ചു. സ്ഥലം കേരളത്തിന്‌ തീരുമാനിക്കാമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

Latest Videos

undefined

'ഒരു ഒറ്റമുണ്ടും ഒരു ​ഗ്രാം തികയാത്ത താലിയും തന്നു, വേണമെങ്കിൽ കെട്ടിക്കോളാൻ പറഞ്ഞു'; സൽസ്‌നേഹഭവനെതിരെ കേസ്

https://www.youtube.com/watch?v=Ko18SgceYX8

click me!