കൊവിഡ് ചട്ടലംഘനം; പിടികൂടിയാൽ 'സ്പോട്ടില്‍' പിഴ ഈടാക്കും

By Web Team  |  First Published Jul 29, 2020, 8:12 PM IST

കൊവിഡ് ചട്ടലംഘനത്തിന് ഇനി പിടിയിലായാല്‍ അവിടെ വച്ച് തന്നെ പിഴ നല്‍കണം


തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനത്തിന് പിടികൂടിയാല്‍ കുറ്റക്കാരില്‍ നിന്ന് ഉടനെ തന്നെ പീഴ ഈടാക്കാന്‍ തീരുമാനം. കൊവിഡ് കേസുകള്‍ വര്‍‌ധിക്കുകയും സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുകയും ചെയ്യുന്നതിന് പിന്നാലെയാണ്  സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നത്.
 
കൊവിഡ് ചട്ടലംഘനത്തിന് ഇനി പിടിയിലായാല്‍ അവിടെ വച്ച് തന്നെ പിഴ നല്‍കണം. മാസ്ക് ഇല്ലെങ്കിൽ പിഴ 200 രൂപയാണ്. സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ 200 രൂപയും, ചടങ്ങുകളിൽ ആളുകളുടെ എണ്ണം കൂടിയാൽ  500 രൂപയം ക്വാറന്റീൻ ലംഘനത്തിന് 1000 രൂപയും   മാനദണ്ഡം ലംഘിച്ച് വാഹനം ഇറക്കിയാൽ 2000 രൂപയുമാണ് പിഴ.

click me!