കൊവിഡ് ഭേദമായവരിൽ മൂന്ന് മാസത്തേക്ക് വീണ്ടും പരിശോധന നടത്തേണ്ടതില്ല; പുതിയ മാർഗ നിർദേശം

By Web Team  |  First Published Nov 19, 2020, 5:37 PM IST

ശസ്ത്രക്രിയ, ഡയാലിസിസ്, തെരഞ്ഞെടുപ്പ് ചുമതല എന്നിവ ഉള്ളവർക്ക് കൊവിഡ് വന്നുപോയ ശേഷം മൂന്ന് മാസത്തിനുള്ളിൽ ആവശ്യമെങ്കിൽ വീണ്ടും കൊവിഡ് പരിശോധന നടത്താം. 


തിരുവനന്തപുരം: കൊവിഡ് പരിശോധനക്ക് പുതിയ മാർഗ നിർദേശം. കൊവിഡ് ഭേദമായവരിൽ മൂന്ന് മാസത്തേക്ക് വീണ്ടും കൊവിഡ് പരിശോധന നടത്തേണ്ടതില്ലെന്ന് സർക്കാർ. ശസ്ത്രക്രിയ, ഡയാലിസിസ്, തെരഞ്ഞെടുപ്പ് ചുമതല എന്നിവ ഉള്ളവർക്ക് കൊവിഡ് വന്നുപോയ ശേഷം മൂന്ന് മാസത്തിനുള്ളിൽ ആവശ്യമെങ്കിൽ വീണ്ടും കൊവിഡ് പരിശോധന നടത്താം. അത് ആന്റിജൻ പരിശോധന ആയിരിക്കണമെന്നാണ് പുതിയ മാർഗ നിർദേശത്തില്‍ പറയുന്നത്. 

കൊവിഡ് ഭേദമായ ആൾക്ക് ആന്റിജൻ ഒഴികെ ഉള്ള പരിശോധനകളിൽ പൊസിറ്റീവ് ആയി കാണിച്ചാലും ശസ്ത്രക്രിയ അടക്കം ചികിത്സകൾ മുടക്കാൻ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. വൈറൽ ഷെഡിങ് കാരണം നിർജ്ജീവമായ വൈറസുകൾ ശരീരത്തിൽ ഉണ്ടാകാം. അതുപക്ഷേ കൊവിഡ് ബാധ ആയി കണക്കാക്കാൻ ആകില്ല. കൊവിഡ് ഭേദമായ ആൾക്ക് മൂന്ന്‌ മാസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ ഉണ്ടായാൽ മറ്റ് രോഗങ്ങൾ ഒന്നും ഇല്ലെന്ന് ആദ്യം ഉറപ്പിക്കണം. അതിന് ശേഷം കൊവിഡ് പരിശോധന വീണ്ടും നടത്താമെന്നും പുതിയ മാർഗ നിർദേശത്തില്‍ പറയുന്നു.

Latest Videos

click me!