'ഡബിള്‍ മാസ്ക്' അത്യാവശ്യം; മാസ്ക് ധരിക്കുന്നതില്‍ വന്‍ ബോധവത്കരണം ആവശ്യമെന്ന് മുഖ്യമന്ത്രി

By Web Team  |  First Published Apr 30, 2021, 6:04 PM IST

കേരളത്തില്‍ കേസുകള്‍ കൂടി വരുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. അതിനാല്‍ തന്നെ വിവിധ വിദേശ ശാസ്ത്ര സ്ഥാപനങ്ങളുടെ പഠനം നാം കാണേണ്ടതാണ്. 


തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടുന്ന അവസ്ഥയില്‍ മാസ്ക് ധരിക്കേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്ത സമ്മേളനത്തില്‍ ഡബിള്‍ മാസ്കിന്‍റെ പ്രധാന്യവും, ഇതിന് വേണ്ടി എല്ലാ തുറയിലുള്ള ആളുകളും ബോധവത്കരണം നടത്തണമെന്നും വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ കേസുകള്‍ കൂടി വരുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. അതിനാല്‍ തന്നെ വിവിധ വിദേശ ശാസ്ത്ര സ്ഥാപനങ്ങളുടെ പഠനം നാം കാണേണ്ടതാണ്. കൊവിഡ് വിജയകരമായി പ്രതിരോധിച്ച പ്രദേശങ്ങളില്‍ നടത്തിയ പഠനത്തില്‍ ഇവിടങ്ങളില്‍ മാസ്ക് വയ്ക്കണമെന്ന നിയമം കര്‍ശ്ശനമായി നടപ്പിലാക്കിയിരുന്നു എന്ന് അവര്‍ കണ്ടെത്തി. 

Latest Videos

undefined

മാസ്കുകളുടെ ശാസ്ത്രീയ ഉപയോഗംകൊവിഡിനെ തടയാന്‍ എത്രത്തോളം ഉപകാരപ്രഥമാണ് എന്നതാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. വീടിന് പുറത്ത് എവിടെയും ഡബിള്‍ മാസ്ക് ഉപയോഗിക്കുന്നത് പ്രധാനമാണെന്ന് പലതവണ വ്യക്തമാക്കിയതാണ്. പ്രധാനപ്പെട്ട കാര്യമായതിനാല്‍ ഈ കാര്യം വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ്. ഡബിള്‍ മാസ്ക് എന്നത് രണ്ട് തുണ മാസ്ക് ധരിക്കുക എന്നതല്ല. ഒരു സര്‍ജിക്കല്‍ മാസ്ക് ധരിക്കുക എന്നതാണ്. 

ഇത്തരത്തില്‍ മാസ്കുകള്‍ ധരിക്കുകയും, കൈകള്‍ ഇടയ്ക്കിടയ്ക്ക് ശൂചീകരിക്കുന്നതും കൊവിഡ് രോഗബാധ തടയാന്‍ സഹായിക്കും. മാസ്ക് ധരിക്കുന്നതിന്‍റെ പ്രധാന്യം ജനങ്ങളെ ബോധവത്കരിക്കാന്‍ വ്യക്തികളും സംഘടനകളും മുന്നോട്ട് വരണം. സിനിമ സംസ്കാരിക രംഗത്തെ പ്രമുഖരും, മതമേലധ്യക്ഷന്മാരും, സാഹിത്യകാരന്മാരും, രാഷ്ട്രീയ നേതാക്കളും, മാധ്യമപ്രവര്‍ത്തരും എല്ലാം ഇതിന്‍റെ ബോധവത്കരണത്തിന് മുന്നോട്ട് വരണം. 

അത്തരത്തിലുള്ള ഇടപെടല്‍ നമ്മുടെ അയല്‍ രാജ്യമായ ബംഗ്ലദേശില്‍ വലിയ മാറ്റം ഉണ്ടാക്കിയിട്ടുണ്ടെന്ന് പഠനങ്ങള്‍ വന്നിട്ടുണ്ട്. ഇത് നമ്മുക്ക് മാതൃകയാകണം. ഓഫീസിടങ്ങളിലും, ജോലിസ്ഥലങ്ങളിലും മാസ്ക് ഉപയോഗിക്കുന്നതില്‍ അലംഭാവം ഉണ്ടാകുന്നുണ്ട്, ഇത് ശ്രദ്ധിക്കണം - മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!