'ഏൽപ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ചു'; കെകെ ശൈലജയെ പുകഴ്ത്തി മുഖ്യമന്ത്രി

By Web Team  |  First Published Apr 28, 2023, 10:31 PM IST

ജനപ്രതിനിധിയെന്ന നിലക്ക് ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചതുകൊണ്ടാണ് സുപ്രധാന വകുപ്പ് തന്നെ ശൈലജയെ ഏല്‍പിച്ചതെന്ന് മുഖ്യമന്ത്രി


ദില്ലി: മുൻ ആരോഗ്യമന്ത്രി കെകെ ശൈലജയെ പുകഴ്ത്തി മുഖ്യമന്ത്രി. ശൈലജ എല്ലാ അർത്ഥത്തിലും പാർട്ടി സഖാവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലിയിൽ പറഞ്ഞു. പാർട്ടി ഏല്‍പിച്ച വിശ്വാസം ആരോഗ്യ മന്ത്രി പദത്തില്‍ പൂര്‍ണ്ണമായും കാത്ത് സൂക്ഷിക്കാന്‍ കെ കെ ശൈലജക്ക് കഴിഞ്ഞിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ടാമതും മന്ത്രിയാകാത്തതില്‍ നിരാശയില്ലെന്ന് കെ കെ ശൈലജയും പ്രതികരിച്ചു. ദില്ലിയില്‍ കെ കെ ശൈലജയുടെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

Read More: സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും ഇനി പൊതുഭരണ വകുപ്പ് നിയന്ത്രിക്കും; സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിഷേധം

Latest Videos

ആരോഗ്യമന്ത്രി പദത്തിലെ ശൈലജയുടെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി മുഖ്യമന്ത്രി. ജനപ്രതിനിധിയെന്ന നിലക്ക് ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചതുകൊണ്ടാണ് സുപ്രധാന വകുപ്പ് തന്നെ ശൈലജയെ ഏല്‍പിച്ചത്. ആ വിശ്വാസം കാത്തു സൂക്ഷിച്ചെന്ന് മുഖ്യമന്ത്രി പ്രശംസിച്ചു. എല്ലാ അര്‍ത്ഥത്തിലും പാര്‍ട്ടി സഖാവ് തന്നെയാണ് ശൈലജയെന്ന് വീണ്ടും പുകഴ്ത്തല്‍.

Read More: എഐ ക്യാമറ ഇടപാട്: വിവാദം പുകയുമ്പോഴും പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ

 

ശൈലജയെ വീണ്ടും മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നത് വലിയ ചര്‍ച്ചയായിരുന്നു. നിരാശയില്ലെന്നും, ഒരു പഞ്ചായത്ത് മെമ്പര്‍ പോലും ആകാന്‍ കഴിയാത്ത എത്രയോ സ്ത്രീകള്‍ പാര്‍ട്ടിയിലുണ്ടെന്നും ശൈലജ പ്രസംഗത്തിൽ പറഞ്ഞു. മഗ്‌സസെ പുരസ്കാരം സ്വീകരിക്കുന്നതില്‍ നിന്ന് ശൈലജയെ പാര്‍ട്ടി വിലക്കിയിരുന്നു. മന്ത്രി പദം രണ്ടമാത് നല്‍കാത്തത് പാര്‍ട്ടി സമ്മേളനങ്ങളിലടക്കം ചര്‍ച്ചയായതിന് ശേഷം ഇതാദ്യമായാണ് ശൈലജയുടെ പ്രവര്‍ത്തനങ്ങളെ മുഖ്യമന്ത്രി പുകഴ്ത്തുന്നത്.

click me!