Kerala Budget Live: നികുതി കൂട്ടി, പ്രതീക്ഷിച്ച പ്രഖ്യാപനങ്ങളില്ല; വികസനത്തിൽ ഊന്നി ബജറ്റ്

രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റുമായി ധനമന്ത്രി. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും മുന്നിൽ നിൽക്കെ സംസ്ഥാനത്ത് വികസനവും ക്ഷേമവും മുൻനിർത്തിയുള്ള ബജറ്റാണ് അവതരിപ്പിച്ചത്. അടിസ്ഥാന സൗകര്യ മേഖലയുടെ വളർച്ചയ്‌ക്കൊപ്പം നിക്ഷേപ സമാഹരണത്തിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ബജറ്റ് ലക്ഷ്യമിടുന്നുണ്ട്. വിഴിഞ്ഞത്തിന് ഊന്നൽ നൽകിയ ബജറ്റ് വയനാടിനെയും കൈവിട്ടില്ല.

11:40 AM

പൊതുകടം 40000 കോടി

മൂലധന ചെലവ് 16871.80 കോടി 

പൊതു കടം 40848.21 കോടി 

ബജറ്റ് പ്രഖ്യാപിച്ച അധിക ചെലവ് 1820.50 കോടി

11:36 AM

ക്ഷേമ പെൻഷൻ കൂട്ടിയില്ല, ബജറ്റ് അവതരണം അവസാനിച്ചു

സംസ്ഥാന ബജറ്റിൽ ക്ഷേമ പെൻഷൻ 1800 രൂപ വരെയാക്കി വർധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ശമ്പള പരിഷ്ക്കരണം സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായില്ല. കോടതി ഫീസും ഭൂനികുതിയും വർധിപ്പിച്ചു. നിക്ഷേപ പ്രോത്സാഹനവും അടിസ്ഥാന സൗകര്യ വികസനവും വയനാട് പുനരധിവാസ പാക്കേജുമായിരുന്നു ബജറ്റിൻ്റെ അകക്കാമ്പുകളിൽ പ്രധാനം.

11:33 AM

ട്രംപിനെതിരെ രൂക്ഷ വിമർശനം

അനധികൃത കുടിയേറ്റ വിഷയത്തിലും ഗാസ മുനമ്പിനെ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുമെന്നുമുള്ള അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നിലപാടുകളെ ബജറ്റ് പ്രസംഗത്തിൽ സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ വിമർശിച്ചു. 

11:30 AM

പാട്ടം നിരക്കിലും വർധന

സർക്കാർ ഭൂമിയുടെ പാട്ടം നിരക്കിൽ പരിഷ്ക്കാരം വരുത്തും. പാട്ട നിരക്ക് കുടിശിക തീർപ്പാക്കാൻ ഒറ്റത്തവണ പദ്ധതി നടപ്പാക്കും. 

11:29 AM

ഭൂനികുതി കൂട്ടി

ഭൂനികുതി സ്ലാബുകൾ 50 ശതമാനം വർധിപ്പിച്ചു. ഇതിലൂടെ 100 കോടി രൂപയുടെ അധിക വരുമാനം സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്.

11:25 AM

ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയിൽ മാറ്റം

സ്റ്റേജ് കര്യേജ് വാഹനങ്ങളുടെ നികുതി കുറയ്ക്കും. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി പുനഃക്രമീകരിക്കും. വില അനുസരിച്ചു നികുതിയിൽ മാറ്റം. 

11:23 AM

ശമ്പള വർധന

ദിവസം വേതനക്കാരുടെ വേതനം 5 ശതമാനം കൂട്ടും

11:23 AM

ഫീസ് വർധനവുകൾ

വികെ മോഹൻ കമ്മിറ്റി ശുപാർശ അനുസരിച്ച് ഫീസുകൾ ഉയർത്താൻ തീരുമാനം. കോൺട്രാക്ട് കാര്യേജ് വാഹനങ്ങളുടെ നികുതി പരിഷ്‌കരിക്കും. സീറ്റ് എണ്ണം അനുസരിച്ചു മാറ്റം വരും. 

11:20 AM

കെഎഫ്‌സിയുടെ ഓഹരി മൂലധനം കൂട്ടും

കെഎഫ്‌സിയുടെ ഓഹരി മൂലധനം 300 കോടിയിൽ നിന്ന് 600 കോടി ആക്കി ഉയ‍ർത്തി. ഉടൻ 200 കോടി കൂടി കൂട്ടും. സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റ് ലഭ്യത ഉറപ്പാക്കാൻ കോമൺ പൂൾ സംവിധാനം കൊണ്ടുവരും. മെഡിസെപ് പദ്ധതി ഇൻഷുറൻസ് പദ്ധതി പുതുക്കാൻ വിവിധ കമ്പനികളുമായി ചർച്ച നടത്തും. 

11:19 AM

ഒരു ഗഡു ഡി എ കൂടി

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഒരു ഗഡു ഡി എ കൂടി 2025 ഏപ്രിലിൽ അനുവദിക്കും. സർക്കാർ ജീവനക്കാർക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച മാതൃകയിലാണ് അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പാക്കുകയെന്നും ധനമന്ത്രി അറിയിച്ചു.

11:16 AM

അഷ്വേർഡ് പെൻഷൻ പദ്ധതി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2630 കോടി ചെലവഴിച്ചു. മെഡിസെപ് പദ്ധതിയിൽ 1668 കോടി രൂപ അനുവദിച്ചു. 1605 കോടിയും സ്വകാര്യ ആശുപത്രിയിലെ ചികിത്സാ ചെലവിനത്തിലാണ് നൽകിയത്. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പാക്കും.

11:13 AM

ഹൈക്കോടതിയുടെ ആധുനികവത്കരണത്തിന് വിഹിതം

ജുഡീഷ്യൽ അക്കാദമിയുടെയും ഹൈക്കോടതിയുടെയും  ആധുനിക വൽക്കരണം ലക്ഷ്യമിട്ട് 17.04 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. 

11:12 AM

നവ കേരള സദസിനുള്ളത്...

നവ കേരള സദസിന്റെ പദ്ധതി പൂർത്തീകരണത്തിനായി 500 കോടി കൂടി അനുവദിച്ചു. നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് 7 കോടിയുടെ വികസനവും അടിസ്ഥാന സൗകര്യത്തിനായി 210 കോടിയും നീക്കിവച്ചു.

11:04 AM

ന്യൂനപക്ഷ ക്ഷേമത്തിന് കൂടുതൽ തുക

പട്ടികജാതി വിഭാഗങ്ങളുടെ വികസനത്തിനുള്ള പദ്ധതികൾക്ക് 3200 കോടി നീക്കിവച്ചു. ന്യൂനപക്ഷ ക്ഷേമത്തിനായി 105 കോടി. വിവിധ സ്കോളർഷിപ്പ് പദ്ധതികൾക്കായി 9 കോടിയും ഇമ്പിച്ചിബാവ ഭവന പദ്ധതിക്കായി അഞ്ച് കോടിയും നീക്കിവച്ചു. 

11:00 AM

നോർക്കയ്ക്ക് 101 കോടി

ക്ഷേമനിധി ബോർഡുകൾ വഴി 2703 കോടിയുടെ ആനുകൂല്യം നൽകി. നോർക്കയ്ക്കായി 101.83 കോടി വകയിരുത്തി. ക്ഷേമനിധി പ്രവർത്തനത്തിന് 23 കോടിയും നീക്കിവച്ചു. 

10:46 AM

സിഎം റിസർച്ച് സ്കോളർഷിപ്പ്

സംസ്ഥാനത്തെ സർവകലാശാലകളിൽ ഗവേഷണ പഠനം നടത്തുന്ന മറ്റ് ഫെലോഷിപ്പുകൾ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് പതിനായിരം രൂപ നൽകുന്നതാണ് പദ്ധതി. സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന് 21 കോടി രൂപ. സർക്കാർ തിയേറ്ററുകളിൽ ഇ-ടിക്കറ്റ് സംവിധാനം ഉണ്ടാക്കാൻ 2 കോടി രൂപയും നീക്കിവച്ചു. 

10:42 AM

സ്‌കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിക്ക് 402  കോടി

എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക തീർത്തുവെന്ന് ധനമന്ത്രി അറിയിച്ചു. അടുത്ത ഗഡുവിന് പണം നീക്കിവച്ചതായും അദ്ദേഹം അറിയിച്ചു. സമഗ്ര ശിക്ഷ അഭിയാന് 20.5 കോടി നീക്കിവച്ചു. ഉച്ചഭക്ഷണ പദ്ധതിക്ക് 402  കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.

10:40 AM

കെഎസ്ആർടിസിക്ക് സഹായം, പൊന്മുടിയിൽ റോപ് വേ

കെഎസ്ആർടിസി വികസനത്തിന് 178.98 കോടി രൂപയും പുതിയ ബസ് വാങ്ങാൻ 107 കോടി രൂപയും നീക്കിവച്ചു. ഹൈദ്രാബാദിൽ കേരള ഹൗസ് സ്ഥാപിക്കാനായി അഞ്ച് കോടി രൂപ പ്രാഥമികമായി നീക്കിവച്ചു. ചാമ്പ്യൻസ് ബോട്ട് ലീഗിന് 8.96 കോടി രൂപയും പൊൻമുടിയിൽ റോപ് വേ സാധ്യതാ പഠനത്തിന് 50 ലക്ഷം രൂപയും നീക്കിവച്ചു. 

10:30 AM

ഐടി നയം അന്തിമ ഘട്ടത്തിൽ

സംസ്ഥാനത്ത് പുതിയ ഐടി നയം അന്തിമ ഘട്ടത്തിലാണെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. 15.7 കോടി ഖാദി മേഖലയ്ക്ക് നീക്കിവച്ചെന്നും 56.8 കോടി കൈത്തറി മേഖലയ്ക്കും വകയിരുത്തിയതായി അദ്ദേഹം അറിയിച്ചു. സ്റ്റാർട്ടപ്പ് മിഷന് 90 കോടി നീക്കിവച്ചു. 

10:27 AM

റബ്‌കോയ്ക്ക് 10 കോടി

റബ്‌കോ നവീകരണത്തിന് പത്തു കോടി അനുവദിച്ചു. കുടുംബശ്രീയ്ക്ക് 270 കോടി അനുവദിച്ചു. സാധ്യമായ ഇടങ്ങളിൽ ചെറുകിട ജല വൈദ്യുതി പദ്ധതികൾ തുടങ്ങും. 

10:18 AM

വനം വന്യജീവി സംരക്ഷണത്തിന് 305 കോടി

വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി അനുവദിച്ചു. ആർ ആർ ടി സംഘത്തിൻ്റെ എണ്ണം 28 ആയി വർധിപ്പിച്ചു. കോട്ടൂർ ആന സംരക്ഷണകേന്ദ്രത്തിന് രണ്ടുകോടി അനുവദിച്ചു. പാമ്പുകടി മരണങ്ങൾ ഇല്ലാതാക്കാൻ പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം പദ്ധതിക്ക് 25 കോടി നീക്കിവച്ചു. വയനാട് പാക്കേജിന് 10 കോടി കൂടി അനുവദിച്ചു. 

10:16 AM

റിപ്പോ നിരക്കില്‍ മാറ്റം

അ‍ഞ്ച് വർഷത്തിന് ശേഷം ആദ്യമായി റിസർവ് ബാങ്കിൻ്റെ പണനയ അവലോകന സമിതി റിപ്പോ നിരക്ക് കുറച്ചു. 6.50 ശതമാനത്തിൽ നിന്ന് 6.25 ശതമാനമായാണ് കുറച്ചത്. ആദായ നികുതി ഇളവ് ചെയ്ത കേന്ദ്രസർക്കാർ ലക്ഷ്യം രാജ്യത്ത് മധ്യവർഗ ഉപഭോഗം വർധിപ്പിക്കുകയായിരുന്നു. ഇതിന് കരുത്തേകുന്ന തീരുമാനമാണ് റിസർവ് ബാങ്കും സ്വീകരിച്ചത്. ഇതോടെ വായ്പാ പലിശ നിരക്ക് കുറയും. അതുവഴി തിരിച്ചടവ് തവണ തുകയിലും മാറ്റം വരും.

10:08 AM

എംടിക്ക് തുഞ്ചൻ പറമ്പിൽ സ്മാരകം

വന്യജീവി ആക്രമണം തടയാൻ 50 കോടി യുടെ പദ്ധതി ആരംഭിക്കും. തുഞ്ചൻ പറമ്പിന് സമീപം എംടിക്ക് സ്മാരകം നിർമിക്കാൻ 5 കോടി നീക്കിവച്ചു. സീ പ്ലെയിൻ ടൂറിസം പദ്ധതിക്ക് 20 കോടി രൂപയും വൈക്കം സ്മാരകത്തിന് 5 കോടി രൂപയും നെല്ല് വികസന പദ്ധതിയ്ക്ക് 15 കോടി രൂപയും നീക്കിവെക്കും.

10:07 AM

ഫിനാൻഷ്യൽ കോൺക്ലേവ് സംഘടിപ്പിക്കും

സംസ്ഥാനത്ത് ഫിനാൻഷ്യൽ കോൺക്ലേവ് സംഘടിപ്പിക്കും. ഫിനാൻഷ്യൽ ലിറ്ററസി കോൺക്ലേവും സംഘടിപ്പിക്കും. ഇതിനായി രണ്ടുകോടി രൂപ അനുവദിച്ചു. 

10:06 AM

തുഞ്ചൻ പറമ്പിന് സമീപം സ്മാരകത്തിന് 5 കോടി

തുഞ്ചൻ പറമ്പിന് സമീപം സ്മാരകത്തിന് 5 കോടി ബജറ്റിൽ വകയിരുത്തി. 

9:58 AM

സിറ്റിസൺ ബജറ്റ്

സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ ബജറ്റ് വിവരങ്ങളുടെ സംക്ഷിപ്ത വിവരങ്ങൾ ഉൾക്കൊള്ളുന്ന സിറ്റിസൺ ബജറ്റ് ഈ വർഷം മുതൽ അഴതരിപ്പിക്കും.

9:56 AM

സർക്കാരിന് വാഹനം വാങ്ങാൻ 100 കോടി

പഴയ സർക്കാർ വാഹനങ്ങൾ മാറ്റി പുതിയ വാഹനങ്ങൾ വാങ്ങാൻ 100 കോടി നീക്കിവെച്ചു. പഴഞ്ചൻ സർക്കാർ വണ്ടികൾ മാറ്റുമെന്നും മന്ത്രി പറഞ്ഞു.

9:55 AM

കിഫ്ബി വഴി വരുമാനം, തീരദേശ സംരക്ഷണത്തിന് പ്രത്യേക പാക്കേജ്

സംസ്ഥാനത്ത് 1147 പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകി. കിഫ്ബി വഴി വരുമാനം കണ്ടെത്താൻ പദ്ധതികൾ ആവിഷ്കരിക്കും. ഇതിനായി പഠനം നടത്തും. തീരദേശ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് അനുവദിച്ചു. വിഴിഞ്ഞത്തിന്റെ വാണിജ്യ സാധ്യതകൾ പരമാവധി ഉപയോഗിക്കും. 

9:52 AM

സഹകരണ ഭവന പദ്ധതി, ന്യൂ ഇന്നിങ്സ് ബിസിനസ് പ്ലാൻ

സഹകരണ ഭവന പദ്ധതി ആവിഷ്‌കരിച്ചു. ഇടത്തരം വരുമാനമുള്ളവർക്കായാണ് ഭവന പദ്ധതി. നഗരങ്ങളിൽ ഒരു ലക്ഷം വീടുകൾ നിർമ്മിക്കാൻ ഇതിലൂടെ സഹായം നൽകും. പാർപ്പിട സമുച്ചയങ്ങൾക്ക് തദ്ദേശ വകുപ്പുകളും ഹൗസിംഗ് ബോർഡും പദ്ധതി തയ്യാറാക്കും. പലിശ സബ്സിഡിക്ക് 25 കോടി വകയിരുത്തി. മുതിർന്ന പൗരൻമാർക്ക് ഓപ്പൺ എയർ വ്യായാമ കേന്ദ്രങ്ങൾ ആരംഭിക്കും. ന്യൂ ഇന്നിംഗ്സ് എന്ന പേരിൽ മുതിർന്ന പൗരൻമാർക്ക് ബിസിനസ് പദ്ധതികൾക്കും സഹായം. 

9:50 AM

ബിനാലേക്ക് ഏഴ് കോടി

ഫോർട്ട് കൊച്ചി കുമരകം കോവളം മൂന്നാർ എന്നിവടങ്ങളിലെ 10 കിലോ മീറ്റർ ചുറ്റളവിലാണ് കെ ഹോംസ് ആരംഭിക്കുന്നത്. ബയോ എഥനോൾ വാണിജ്യടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കും. കൊച്ചി മുസിരിസ് ബിനാലേക്ക് 7 കോടി അനുവദിച്ചു. നിർമ്മിത ബുദ്ധി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി സ്റ്റാർട്ട് അപ് മിഷന് ഒരു കോടി രൂപ അനുവദിക്കും. 

9:44 AM

വരുന്നൂ കെ-ഹോം

സംസ്ഥാനത്ത് ഉപയോഗശൂന്യമായി കിടക്കുന്ന വീടുകൾ ഉപയോഗിച്ച് ടൂറിസം വികസനത്തിനടക്കം സാധ്യമാകുന്ന രീതിയിൽ കെ ഹോം പദ്ധതി ആവിഷ്‌കരിക്കുന്നു.

9:41 AM

ഐടി കമ്പനികൾക്ക് സർക്കാർ ഭൂമി

കണ്ണൂർ ഐടി പാർക്ക് 293.22 കോടി കിഫ്ബിയിൽ നിന്ന് നൽകിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെയോ സർക്കാരിൻ്റെയോ സ്ഥലത്ത് ഐടി പാർക്ക് സ്ഥാപിക്കാൻ സാധിക്കും. വിഴിഞ്ഞം കൊല്ലം പുനലൂർ വികസന തൃകോണപദ്ധതി നടപ്പാക്കും. കിഫ്ബിക്ക് വരുമാനം ഉണ്ടാക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് ഐടി പാർക്കുകൾ ആരംഭിക്കുന്നത്. 

9:38 AM

തീരദേശ പാത പൂർത്തിയാക്കും

സ്വകാര്യ നിക്ഷേപത്തോടെ തീരദേശ പാത പൂർത്തിയാക്കും. തിരുവനന്തപുരം ഔട്ടർ ഏര്യാ ഗ‌്രോത്ത് കൊറിഡോറിന് അംഗീകാരം നൽകി. ഒഎൻജിസിയെ ചുറ്റി എട്ട് പ്രത്യേക സാമ്പത്തിക മേഖലകൾ രൂപീകരിക്കും. ലാന്റ് പൂളിംഗ് വഴി സ്ഥലം ഏറ്റെടുക്കും.

9:36 AM

വിഴിഞ്ഞത്തെ വളർത്താൻ പദ്ധതി

വിഴിഞ്ഞത്തെ പ്രധാന ട്രാൻൻഷിപ്മെന്റ് തുറമുഖമാക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇതിനായി ബൃഹദ് പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന വ്യവസായ ഇടനാഴി ആക്കി വിഴിഞ്ഞത്തെ മാറ്റും. കയറ്റുമതിയുടെയും ഇറക്കുമതിയുടെയും പ്രധാന കേന്ദ്രമായി വിഴിഞ്ഞത്തെ വളർത്തും. കോവളം ബേക്കൽ ഉൾനാടൻ ജല ഗതാഗത ഇടനാഴി ഉണ്ടാക്കും. ഉൾനാടൻ ജലഗതാഗത വികസനത്തിന് കിഫ്‌ബി 500 കോടി നൽകും. എൻഎച്ച് 66, പുതിയ ഗ്രീൻ ഫീൽഡ് ദേശീയപാത എന്നിവ വിഴിഞ്ഞം വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും.

9:34 AM

സാമ്പത്തിക വളർച്ചയ്ക്കായി കർമ്മ പദ്ധതി

വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാൻ നടപടി എടുക്കും. കേരളം സാമ്പത്തിക വികസനത്തിലേക്ക് കടക്കുന്നു. പുതിയ കർമ്മ പദ്ധതി ഇതിനായി ആവിഷ്കരിച്ചു. പരിസ്ഥിതി സംരക്ഷിച്ച് കൊണ്ടുള്ള നിക്ഷേപം സമാഹരിക്കും. സർക്കാർ ഭൂമി നിക്ഷേപത്തിന് പ്രയോജനപ്പെടുത്തും. ഭൂമി ഇല്ലാത്തതിന്റെ പേരിൽ ഒരു നിക്ഷേപകനും പിന്മാറേണ്ടിവരില്ല. നിക്ഷേപ സഹായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കും. 

9:30 AM

റോഡിനും പാലത്തിനും 3061 കോടി

കാരുണ്യ പദ്ധതിക്ക് 700 കോടി കൂടി അനുവദിക്കും. 3061 കോടി സംസ്ഥാനത്ത് റോഡുകൾക്കും പാലങ്ങൾക്കുമായി അനുവദിച്ചു. കിഫ്ബി പദ്ധതികൾക്ക് പുറമെ

9:25 AM

തനത് നികുതിയിൽ വർദ്ധന

സംസ്ഥാനത്തിൻ്റെ ധന സ്ഥിതി മെച്ചപ്പെട്ടതിന് കാരണം തനത് നികുതി വർദ്ധനയാണ്. 47660 കോടിയിൽ നിന്ന് 81000 കോടിയിലേക്ക് നാല് വർഷം കൊണ്ട് വ‍ർധിപ്പിക്കാനായി. ധനകമ്മി 2.9% ആയി കുറഞ്ഞു. അനാവശ്യ ചെലവ് ഒഴിവാക്കിയും ചെലവിന് മുൻഗണന തീരുമാനിച്ചുമാണ് പിടിച്ച് നിന്നത്. റവന്യു കമ്മി 1.58% ആയി കുറക്കാൻ സാധിച്ചു. സർക്കാരിൻ്റെ ചെലവുകൾ കൂടി. മുൻകാല ബാധ്യതകൾ കൊടുത്തുതീർക്കാനായത് കൊണ്ടാണ് ധനസ്ഥിതി മെച്ചപ്പെടുമെന്ന് പറയുന്നത്. കിഫ്‌ബിയോട് കേന്ദ്രം എതിർപ്പ് ഉയർത്തുന്നു. മുഴുവൻ കിഫ്ബി പദ്ധതികളുടെയും ഭാരം സംസ്ഥാന ബജറ്റിന് മേലായി. സംസ്ഥാന ബജറ്റിൽ നിന്നാണ് ഇപ്പോൾ പണം കണ്ടെത്തുന്നത്. 

9:22 AM

കേന്ദ്ര സർക്കാരിന് രൂക്ഷ വിമർശനം

സംസ്ഥാനത്തിൻ്റെ ധന ഞെരുക്കത്തിന് കാരണം കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായ അവഗണനയാണ്. ധനകമ്മീഷൻ ഗ്രാന്റ് തുടർച്ചയായി വെട്ടിക്കുറക്കുന്നു. പദ്ധതി വിഹിതം വെട്ടികുറക്കുന്നു. കടമെടുക്കാൻ അനുവദനീയമായ പരിധിപോലും അനുവദിക്കുന്നില്ല. കിഫ്‌ബി വായ്പ കടമായി കണക്കാക്കുന്നു. കിഫ്ബി വായ്പ മുൻകാല പ്രാബല്യത്തോടെയാണ് കടപരിധിയിൽപെടുത്തിയത്. 14ാം ധനക്കമ്മീഷനിൽ ഗ്രാൻ്റ് കൂടുമെന്ന് കരുതുന്നു. ഏതെങ്കിലും സംസ്ഥാനത്തിന് ഇനിയും ഗ്രാൻ്റ് കുറയ്ക്കാൻ ധനക്കമ്മീഷന് സാധിക്കാത്ത സ്ഥിതിയാണ്.

9:19 AM

തിരുവനന്തപുരത്ത് മെട്രോ റെയിൽ

തിരുവനന്തപുരം മെട്രോ റെയിൽ യാഥാർത്ഥ്യമാക്കും.  കൊച്ചി മെട്രോയുടെ വികസനം തുടരും. തെക്കൻ കേരളത്ത്ൽ കപ്പൽ ശാല തുടങ്ങാൻ കേന്ദ്ര സഹകരണം  തേടും. വിഴിഞ്ഞം പദ്ധതിയുടെ ഇതുവരെയുള്ള മുഴുവൻ ചെലവും വഹിച്ചത് കേരളമാണ്. 

9:18 AM

ലോക കേരളം കേന്ദ്രം തുടങ്ങും

പ്രവാസികളുടെ കേരളവുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ലോക കേരളം കേന്ദ്രം തുടങ്ങും. അതിവേഗപാതയ്ക്കായി ശ്രമം തുടരും. വിഴിഞ്ഞം പദ്ധതിയിൽ കേന്ദ്രത്തിൻ്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിച്ച നിലയിലുള്ള സഹായം ലഭിക്കുന്നില്ല. എങ്കിലും ചർച്ചകൾ തുടരും

9:15 AM

മൂന്ന് നഗരങ്ങൾക്ക് മെട്രോ പൊളിറ്റൻ പ്ലാൻ

കൊച്ചി കോഴിക്കോട് തിരുവനന്തപുരം നഗര വികസനത്തിനായി മെട്രോ പൊളിറ്റൻ പ്ലാൻ 

9:13 AM

വയനാടിന് സഹായം

മുണ്ടക്കൈ ചൂരൽ മല ദുരന്ത പുനരധിവാസത്തിന് പദ്ധതി. 1202 കോടിയാണ് ദുരിതാഘാതം. 2025-26 ബജറ്റിലും കേന്ദ്രം വയനാടിനായി ഒന്നും പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്ര സർക്കാർ തുക അനുവദിക്കുമെന്നാണ് കരുതുന്നത്. പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കാൻ 750 കോടിയുടെ ആദ്യ പദ്ധതി പ്രഖ്യാപിക്കുന്നു. അധിക ഫണ്ട് ആവശ്യമായി വന്നാൽ അതും ഉപയോഗിക്കും.

9:08 AM

ആദ്യ ആശ്വാസം ജീവനക്കാർക്ക്

സർവീസ് പെൻഷൻ കുടിശിക 600 കുടിശികയും ശമ്പള പരിഷ്ക്കരണ തുകയുടെ രണ്ട് ഗഡുവും ഈ സാമ്പത്തിക വർഷം നൽകും. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടേയും അവകാശം സംരക്ഷിക്കും. ശമ്പള പരിഷ്കരണ കുടിശികയുടെ രണ്ട് ഗഡു ഈ വർഷം പിഎഫിൽ ലയിപ്പിക്കും. ഡി എ കുടിശികയുടെ ലോക്ക് ഇൻ പിരീഡ് ഒഴിവാക്കും. രണ്ട് ഗഡുവിൻ്റെ ലോക്ക് ഇൻ പിരീഡാണ് ഒഴിവാകുക. സർവീസ് പെൻഷൻ പരിഷ്ക്കരണതിന്റെ കുടിശ്ശിക 600 കോടി ഫെബ്രുവരിയിൽ വിതരണം ചെയ്യും.

9:07 AM

സംസ്ഥാനം ടേക് ഓഫിന് സജ്ജം

സംസ്ഥാനത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചുവെന്ന് ആവർത്തിച്ച് ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങി. മെച്ചപ്പെട്ട ധനസ്ഥിതിയിലേക്ക് സംസ്ഥാനം മുന്നേറും. ധന ഞെരുക്കം ജനങ്ങളോട് തുറന്നുപറഞ്ഞു. സംസ്ഥാനത്തിൻ്റെ വികസനം പരിശോധിക്കുന്ന ആർക്കും സാമ്പത്തിക മുന്നേറ്റത്തിന് ടേക് ഓഫിന് ഒരുങ്ങി നിൽക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു. വളർച്ചാ നിരക്ക് ഇനിയും മെച്ചപ്പെടും. പശ്ചാത്തല മേഖലയുടെ വികസനം തടസപ്പെടരുതെന്ന നിലപാട് സ്വീകരിച്ചു. ഡിഎ കുടിശിക തീർക്കലാണ് സർക്കാരിന് മുന്നിലുള്ള പ്രധാന കടമ്പ. പശ്ചാത്തല സൗകര്യ വികസനവും വികസന പദ്ധതികളും ഒരു പോലെ കൊണ്ട് പോകും

9:04 AM

വിമർശനവുമായി പ്രതിപക്ഷ നേതാവ്, അനുകൂലിച്ച് സ്പീക്കർ

സംസ്ഥാന ബജറ്റിന് മുൻപ് തലേ ദിവസം പതിവായി നൽകുന്ന സാമ്പത്തിക അവലോകന റിപ്പോർട്ട് നൽകാതിരുന്നതിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശനം ഉന്നയിച്ചു. ഇത്തരമൊരു സ്ഥിതി ഇനിയുണ്ടാവില്ലെന്ന് മുൻപ് സ്പീക്കർ വാക്കുനൽകിയത് ഓർമ്മിപ്പിച്ച പ്രതിപക്ഷ നേതാവ് ഇത് ആവർത്തിക്കരുതെന്നും പറഞ്ഞു. ഈ ആവശ്യം ന്യായമാണെന്നും ഭാവിയിൽ ഇത്തരത്തിൽ സ‍ർവേ റിപ്പോ‍ർട്ട് മുൻപേ നൽകണമെന്നും സ്പീക്ക‍‍ർ ആവശ്യപ്പെട്ടു.

8:56 AM

ധനമന്ത്രി നിയമസഭയിലെത്തി

തൻ്റെ അഞ്ചാമത്തെയും രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെയും സമ്പൂർണ ബജറ്റ് അവതരണത്തിനായി ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിലെത്തി. ഒൻപത് മണിക്കാണ് ബജറ്റ് അവതരണം. സംസ്ഥാനം വലിയ പ്രതിസന്ധി ഘട്ടം തരണം ചെയ്തെന്നും എല്ലാം നിലച്ച് പോകുന്ന സ്ഥിതി മറികടന്നുവെന്നും ധനമന്ത്രി പ്രതികരിച്ചു. നാടിന് മുന്നേറ്റമുണ്ടാകുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും തൊഴിലും തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടേണ്ടതുണ്ടെന്നും അതിനായി പദ്ധതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ ക്ഷേമ മേഖലയിലടക്കം നേട്ടങ്ങളുണ്ടാകും. മൂന്ന് മാസത്തെ ക്ഷേമപെൻഷൻ ഇനിയും കൊടുക്കാനുണ്ട്. അമിത പ്രഖ്യാപനങ്ങൾക്കല്ല ഊന്നൽ. സാമ്പത്തിക പ്രതിസന്ധി മെച്ചപ്പെട്ടതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

8:00 AM

മലപ്പുറത്ത് ക്രൂരമായ റാഗിംഗ്

മലപ്പുറം തിരുവാലിയിൽ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥി ക്രൂരമായ റാഗിംഗിന് ഇരയായി. തിരുവാലി ഹിക്മിയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥി ഷാനിദിനെ മൂന്നാം വർഷ വിദ്യാർത്ഥികളാണ് മർദ്ദിച്ചത്. ഇന്‍സ്റ്റഗ്രാം പോസ്റ്ററിന്റെ പേരിലായിരുന്നു മർദ്ദനമെന്നാണ് ഷാനിദിൻ്റെ പരാതി. സംഘം ചേര്‍ന്നുള്ള അക്രമണത്തില്‍ ഷാനിദിന്റെ മുഖത്താണ് പരുക്കേറ്റത്. മുന്‍വശത്തെ പല്ലുകൾ തകര്‍ന്നു. താക്കോൽ ഉപയോഗിച്ചുള്ള കുത്തേറ്റ് മുഖത്ത് ദ്വാരം വീണു. ഇവിടെ തുന്നലിട്ടു. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഷാനിദ്. സംഭവത്തിൽ ഷാനിദിൻ്റെ രക്ഷിതാക്കൾ എടവണ്ണ പൊലീസിൽ പരാതി നൽകി.

7:54 AM

ബോംബുകൾക്ക് 2 ദിവസത്തെ മാത്രം പഴക്കം

കോഴിക്കോട് വളയത്ത് വന്‍ ആയുധ ശേഖരം കണ്ടെടുത്ത സ്ഥലത്ത് ഇന്നും പൊലീസിന്റെ പരിശോധന നടക്കും. പിടിച്ചെടുത്ത ബോബുകള്‍ അടുത്ത ദിവസം കൊണ്ടുവെച്ചതെന്ന് സൂചന. സ്റ്റീൽ ബോംബുകള്‍ക്കും മറ്റും രണ്ട് ദിവസത്തെയെങ്കിലും പഴക്കം മാത്രമാണുള്ളത്. 14 സ്റ്റീല്‍ബോബും പൈപ്പ് ബോബുകളും വടിവാളുകളുമാണ് ഇന്നലെ വളയം പൊലീസ് കണ്ടെടുത്തത്. ബോംബുകള്‍ ഇന്ന് നിര്‍വീര്യമാക്കും.  അടുത്ത കാലത്തൊന്നും സംഘര്‍ഷം ഉണ്ടായിട്ടില്ലാത്ത കോഴിക്കോട് - കണ്ണൂർ അതിര്‍ത്തിയായ കായലോട്ടു താഴെ പാറച്ചാല്‍ എന്ന സ്ഥലത്താണ് ഇന്നലെ വൈകീട്ട് ആയുധ ശേഖരം പിടികൂടിയത്.

7:49 AM

ബജറ്റിൻ്റെ അച്ചടിച്ച കോപ്പി കൈമാറി

ഗവൺമെൻ്റ് പ്രസിൽ നിന്ന് ഉദ്യോഗസ്ഥർ ധനമന്ത്രിയുടെ വീട്ടിലെത്തി. കേരള ബജറ്റ് 2025 ൻ്റെ അച്ചടിച്ച കോപ്പി ധനമന്ത്രിക്ക് കൈമാറി.

7:44 AM

ശമ്പള, പെൻഷൻ പരിഷ്കരണത്തിന് സാധ്യത

സർക്കാർ ജീവനക്കാർക്കും വിരമിച്ചവർക്കുമുള്ള ശമ്പള, പെൻഷൻ പരിഷ്കരണം സംബന്ധിച്ച പ്രഖ്യാപനം ബജറ്റിൽ ഉണ്ടായേക്കും. 5 വർഷത്തിലൊരിക്കൽ ശമ്പളക്കമ്മിഷനെ നിയമിക്കുന്ന കീഴ്‌വഴക്കം അനുസരിച്ചാണെങ്കിൽ കഴിഞ്ഞ ജൂലൈയിൽ ശമ്പളം പരിഷ്കരിക്കേണ്ടതായിരുന്നു. ശന്പളത്തിന് 2023-24 വർഷം വേണ്ടിവന്നത് 38572 കോടി. പെൻഷന് 2023^24 വർഷം ചെലവാക്കിയത് 25644 കോടി. നൽകാനുള്ള ഡിഎ കുടിശ്ശിക 19 ശതമാനം.

7:25 AM

ബജറ്റിന് തൊട്ടുമുൻപ് ധനമന്ത്രിയുടെ കുറിപ്പ്

ധനകാര്യ മന്ത്രി എന്ന നിലയിലുള്ള അഞ്ചാമത്തെ സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കുകയാണ്. സവിശേഷമായ ഒരു ഘട്ടത്തിലാണ് രണ്ടാം പിണറായി സർക്കാർ  അധികാരമേറ്റെടുത്തത്. ചരിത്രത്തിലെ ഏറ്റവും വലിയ കേന്ദ്ര അവഗണന  കേരളം ഇക്കാലത്ത് നേരിട്ടു. സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ മികച്ച നിലയിൽ വർദ്ധനവുണ്ടാക്കിയിട്ടും കേന്ദ്രവിഹിതത്തിൽ വരുത്തിയ വെട്ടിക്കുറവ് മൂലം നമുക്ക് സാമ്പത്തിക ഞെരുക്കം അനുഭവിക്കേണ്ടിവന്നു. 

സാമ്പത്തിക ഞെരുക്കം വികസന ക്ഷേമ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ സർക്കാർ പരമാവധി ശ്രമിച്ചു. നിർണായകമായ പല വികസന പദ്ധതികൾക്കും ഇക്കാലയളവിൽ തുടക്കം കുറിച്ചു. മുൻ സർക്കാരിന്റെ അഭിമാന പദ്ധതികൾ ഒരു മുടക്കവും കൂടാതെ മുന്നോട്ടു കൊണ്ടുപോയി. സാമൂഹ്യ ക്ഷേമരംഗത്തും മെച്ചപ്പെട്ട നിലയിൽ പണം ചെലവഴിച്ചു. 

ഇപ്പോൾ സാമ്പത്തിക ഞെരുക്കത്തിന്റെ തീക്ഷ്ണമായ ഘട്ടത്തെ നാം അതിജീവിച്ചു തുടങ്ങുകയാണ്. നമ്മുടെ സമ്പദ്വ്യവസ്ഥയെ കൂടുതൽ കരുത്തുറ്റതാക്കാൻ കഴിയുന്നു എന്ന സന്തോഷ വർത്തമാനമാണ് ബജറ്റിന് മുന്നോടിയായി പങ്കുവെക്കാനുള്ളത്. 

നമ്മുടെ നാടിന്റെ ഭാവിക്ക് മുതൽക്കൂട്ടാകുന്ന നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടാകും. 

7:24 AM

ക്ഷേമ പെൻഷൻ കൂട്ടിയാൽ 124 കോടി വരെ അധിക ബാധ്യത

സംസ്ഥാനത്ത് നിലവിൽ ക്ഷേമ പെൻഷൻ 1600 രൂപയാണ്. 62 ലക്ഷം പേർ ഇപ്പോൾ പെൻഷൻ കൈപ്പറ്റുന്നു. ഒരു മാസത്തേക്ക് വേണ്ടിവരുന്ന തുക 900 കോടി. 100 രൂപ കൂട്ടിയാൽ തന്നെ വരുന്ന അധിക ചെലവ് 62 കോടിയാണ്. 200 രൂപ കൂട്ടിയാൽ വരുന്ന അധിക ചെലവ് 124 കോടി. ഇതിന് മുൻപ് 2021 ലാണ് പെൻഷൻ തുക വർധിപ്പിച്ചത്. അന്ന് 100 രൂപയായിരുന്നു വർധന.

7:21 AM

ബജറ്റിലെ ഏഴ് പ്രതീക്ഷകൾ

രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ഇന്ന്. രാവിലെ ഒൻപത് മണിക്ക് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. തദ്ദേശ തെരഞ്ഞെടുപ്പും തൊട്ട് പിന്നാലെ നിയമസഭാ തെരഞ്ഞടുപ്പും വരാനിരിക്കെ ജനപ്രിയ നിർദ്ദേശങ്ങൾ ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. പ്രധാന പ്രതീക്ഷകൾ ഇങ്ങനെ:

1. ക്ഷേമ പെൻഷനിൽ 150-200 രൂപ വരെ വർധനയ്ക്ക് സാധ്യത

2. സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണ നടപടികളിൽ പ്രഖ്യാപനം വന്നേക്കും

3. ഇനിയും കേന്ദ്ര സഹായം കിട്ടാത്ത വയനാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചേക്കും.

4. കേന്ദ്രം കടമായി അല്ലാതെ പണം നൽകാത്ത സാഹചര്യത്തിൽ വിഴിഞ്ഞത്തിനായി പ്രഖ്യാപനങ്ങൾ ഉണ്ടാകും.

5. സാമ്പത്തിക പ്രയാസങ്ങൾക്ക് ഇടയിലും തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ വരുമാനത്തിന് നിർദേശങ്ങൾ ഉണ്ടാകും.

6. സ്റ്റാര്‍ട്ടപ്പുകൾക്ക് സഹായം, പുതുതലമുറ വ്യവസായങ്ങൾക്ക് ഊന്നൽ

7. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ചില അപ്രതീക്ഷിത ജനപ്രിയ പ്രഖ്യാപനങ്ങൾക്കും സാധ്യത

6:05 AM

അടൂരിൽ വാഹനാപകടം, 2 യുവാക്കൾ മരിച്ചു

അടൂർ മിത്രപുരത്ത് ഉണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ബൈക്കും ബസ്സും കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്ക് യാത്രികരായ അടൂർ സ്വദേശികൾ അമൽ, നിഷാന്ത് എന്നിവരാണ് മരിച്ചത്. അമ്മകണ്ടകര സ്വദേശികളാണ് ഇരുവരും.

11:40 AM IST:

മൂലധന ചെലവ് 16871.80 കോടി 

പൊതു കടം 40848.21 കോടി 

ബജറ്റ് പ്രഖ്യാപിച്ച അധിക ചെലവ് 1820.50 കോടി

4:22 PM IST:

സംസ്ഥാന ബജറ്റിൽ ക്ഷേമ പെൻഷൻ 1800 രൂപ വരെയാക്കി വർധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ശമ്പള പരിഷ്ക്കരണം സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായില്ല. കോടതി ഫീസും ഭൂനികുതിയും വർധിപ്പിച്ചു. നിക്ഷേപ പ്രോത്സാഹനവും അടിസ്ഥാന സൗകര്യ വികസനവും വയനാട് പുനരധിവാസ പാക്കേജുമായിരുന്നു ബജറ്റിൻ്റെ അകക്കാമ്പുകളിൽ പ്രധാനം.

11:33 AM IST:

അനധികൃത കുടിയേറ്റ വിഷയത്തിലും ഗാസ മുനമ്പിനെ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുമെന്നുമുള്ള അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നിലപാടുകളെ ബജറ്റ് പ്രസംഗത്തിൽ സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ വിമർശിച്ചു. 

11:30 AM IST:

സർക്കാർ ഭൂമിയുടെ പാട്ടം നിരക്കിൽ പരിഷ്ക്കാരം വരുത്തും. പാട്ട നിരക്ക് കുടിശിക തീർപ്പാക്കാൻ ഒറ്റത്തവണ പദ്ധതി നടപ്പാക്കും. 

11:29 AM IST:

ഭൂനികുതി സ്ലാബുകൾ 50 ശതമാനം വർധിപ്പിച്ചു. ഇതിലൂടെ 100 കോടി രൂപയുടെ അധിക വരുമാനം സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്.

11:25 AM IST:

സ്റ്റേജ് കര്യേജ് വാഹനങ്ങളുടെ നികുതി കുറയ്ക്കും. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി പുനഃക്രമീകരിക്കും. വില അനുസരിച്ചു നികുതിയിൽ മാറ്റം. 

11:23 AM IST:

ദിവസം വേതനക്കാരുടെ വേതനം 5 ശതമാനം കൂട്ടും

11:23 AM IST:

വികെ മോഹൻ കമ്മിറ്റി ശുപാർശ അനുസരിച്ച് ഫീസുകൾ ഉയർത്താൻ തീരുമാനം. കോൺട്രാക്ട് കാര്യേജ് വാഹനങ്ങളുടെ നികുതി പരിഷ്‌കരിക്കും. സീറ്റ് എണ്ണം അനുസരിച്ചു മാറ്റം വരും. 

11:20 AM IST:

കെഎഫ്‌സിയുടെ ഓഹരി മൂലധനം 300 കോടിയിൽ നിന്ന് 600 കോടി ആക്കി ഉയ‍ർത്തി. ഉടൻ 200 കോടി കൂടി കൂട്ടും. സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റ് ലഭ്യത ഉറപ്പാക്കാൻ കോമൺ പൂൾ സംവിധാനം കൊണ്ടുവരും. മെഡിസെപ് പദ്ധതി ഇൻഷുറൻസ് പദ്ധതി പുതുക്കാൻ വിവിധ കമ്പനികളുമായി ചർച്ച നടത്തും. 

11:19 AM IST:

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഒരു ഗഡു ഡി എ കൂടി 2025 ഏപ്രിലിൽ അനുവദിക്കും. സർക്കാർ ജീവനക്കാർക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച മാതൃകയിലാണ് അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പാക്കുകയെന്നും ധനമന്ത്രി അറിയിച്ചു.

11:16 AM IST:

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2630 കോടി ചെലവഴിച്ചു. മെഡിസെപ് പദ്ധതിയിൽ 1668 കോടി രൂപ അനുവദിച്ചു. 1605 കോടിയും സ്വകാര്യ ആശുപത്രിയിലെ ചികിത്സാ ചെലവിനത്തിലാണ് നൽകിയത്. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പാക്കും.

11:13 AM IST:

ജുഡീഷ്യൽ അക്കാദമിയുടെയും ഹൈക്കോടതിയുടെയും  ആധുനിക വൽക്കരണം ലക്ഷ്യമിട്ട് 17.04 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. 

11:12 AM IST:

നവ കേരള സദസിന്റെ പദ്ധതി പൂർത്തീകരണത്തിനായി 500 കോടി കൂടി അനുവദിച്ചു. നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് 7 കോടിയുടെ വികസനവും അടിസ്ഥാന സൗകര്യത്തിനായി 210 കോടിയും നീക്കിവച്ചു.

11:04 AM IST:

പട്ടികജാതി വിഭാഗങ്ങളുടെ വികസനത്തിനുള്ള പദ്ധതികൾക്ക് 3200 കോടി നീക്കിവച്ചു. ന്യൂനപക്ഷ ക്ഷേമത്തിനായി 105 കോടി. വിവിധ സ്കോളർഷിപ്പ് പദ്ധതികൾക്കായി 9 കോടിയും ഇമ്പിച്ചിബാവ ഭവന പദ്ധതിക്കായി അഞ്ച് കോടിയും നീക്കിവച്ചു. 

11:00 AM IST:

ക്ഷേമനിധി ബോർഡുകൾ വഴി 2703 കോടിയുടെ ആനുകൂല്യം നൽകി. നോർക്കയ്ക്കായി 101.83 കോടി വകയിരുത്തി. ക്ഷേമനിധി പ്രവർത്തനത്തിന് 23 കോടിയും നീക്കിവച്ചു. 

10:46 AM IST:

സംസ്ഥാനത്തെ സർവകലാശാലകളിൽ ഗവേഷണ പഠനം നടത്തുന്ന മറ്റ് ഫെലോഷിപ്പുകൾ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് പതിനായിരം രൂപ നൽകുന്നതാണ് പദ്ധതി. സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന് 21 കോടി രൂപ. സർക്കാർ തിയേറ്ററുകളിൽ ഇ-ടിക്കറ്റ് സംവിധാനം ഉണ്ടാക്കാൻ 2 കോടി രൂപയും നീക്കിവച്ചു. 

10:42 AM IST:

എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക തീർത്തുവെന്ന് ധനമന്ത്രി അറിയിച്ചു. അടുത്ത ഗഡുവിന് പണം നീക്കിവച്ചതായും അദ്ദേഹം അറിയിച്ചു. സമഗ്ര ശിക്ഷ അഭിയാന് 20.5 കോടി നീക്കിവച്ചു. ഉച്ചഭക്ഷണ പദ്ധതിക്ക് 402  കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.

10:40 AM IST:

കെഎസ്ആർടിസി വികസനത്തിന് 178.98 കോടി രൂപയും പുതിയ ബസ് വാങ്ങാൻ 107 കോടി രൂപയും നീക്കിവച്ചു. ഹൈദ്രാബാദിൽ കേരള ഹൗസ് സ്ഥാപിക്കാനായി അഞ്ച് കോടി രൂപ പ്രാഥമികമായി നീക്കിവച്ചു. ചാമ്പ്യൻസ് ബോട്ട് ലീഗിന് 8.96 കോടി രൂപയും പൊൻമുടിയിൽ റോപ് വേ സാധ്യതാ പഠനത്തിന് 50 ലക്ഷം രൂപയും നീക്കിവച്ചു. 

10:30 AM IST:

സംസ്ഥാനത്ത് പുതിയ ഐടി നയം അന്തിമ ഘട്ടത്തിലാണെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. 15.7 കോടി ഖാദി മേഖലയ്ക്ക് നീക്കിവച്ചെന്നും 56.8 കോടി കൈത്തറി മേഖലയ്ക്കും വകയിരുത്തിയതായി അദ്ദേഹം അറിയിച്ചു. സ്റ്റാർട്ടപ്പ് മിഷന് 90 കോടി നീക്കിവച്ചു. 

10:27 AM IST:

റബ്‌കോ നവീകരണത്തിന് പത്തു കോടി അനുവദിച്ചു. കുടുംബശ്രീയ്ക്ക് 270 കോടി അനുവദിച്ചു. സാധ്യമായ ഇടങ്ങളിൽ ചെറുകിട ജല വൈദ്യുതി പദ്ധതികൾ തുടങ്ങും. 

10:18 AM IST:

വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി അനുവദിച്ചു. ആർ ആർ ടി സംഘത്തിൻ്റെ എണ്ണം 28 ആയി വർധിപ്പിച്ചു. കോട്ടൂർ ആന സംരക്ഷണകേന്ദ്രത്തിന് രണ്ടുകോടി അനുവദിച്ചു. പാമ്പുകടി മരണങ്ങൾ ഇല്ലാതാക്കാൻ പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം പദ്ധതിക്ക് 25 കോടി നീക്കിവച്ചു. വയനാട് പാക്കേജിന് 10 കോടി കൂടി അനുവദിച്ചു. 

10:16 AM IST:

അ‍ഞ്ച് വർഷത്തിന് ശേഷം ആദ്യമായി റിസർവ് ബാങ്കിൻ്റെ പണനയ അവലോകന സമിതി റിപ്പോ നിരക്ക് കുറച്ചു. 6.50 ശതമാനത്തിൽ നിന്ന് 6.25 ശതമാനമായാണ് കുറച്ചത്. ആദായ നികുതി ഇളവ് ചെയ്ത കേന്ദ്രസർക്കാർ ലക്ഷ്യം രാജ്യത്ത് മധ്യവർഗ ഉപഭോഗം വർധിപ്പിക്കുകയായിരുന്നു. ഇതിന് കരുത്തേകുന്ന തീരുമാനമാണ് റിസർവ് ബാങ്കും സ്വീകരിച്ചത്. ഇതോടെ വായ്പാ പലിശ നിരക്ക് കുറയും. അതുവഴി തിരിച്ചടവ് തവണ തുകയിലും മാറ്റം വരും.

10:08 AM IST:

വന്യജീവി ആക്രമണം തടയാൻ 50 കോടി യുടെ പദ്ധതി ആരംഭിക്കും. തുഞ്ചൻ പറമ്പിന് സമീപം എംടിക്ക് സ്മാരകം നിർമിക്കാൻ 5 കോടി നീക്കിവച്ചു. സീ പ്ലെയിൻ ടൂറിസം പദ്ധതിക്ക് 20 കോടി രൂപയും വൈക്കം സ്മാരകത്തിന് 5 കോടി രൂപയും നെല്ല് വികസന പദ്ധതിയ്ക്ക് 15 കോടി രൂപയും നീക്കിവെക്കും.

10:07 AM IST:

സംസ്ഥാനത്ത് ഫിനാൻഷ്യൽ കോൺക്ലേവ് സംഘടിപ്പിക്കും. ഫിനാൻഷ്യൽ ലിറ്ററസി കോൺക്ലേവും സംഘടിപ്പിക്കും. ഇതിനായി രണ്ടുകോടി രൂപ അനുവദിച്ചു. 

10:07 AM IST:

തുഞ്ചൻ പറമ്പിന് സമീപം സ്മാരകത്തിന് 5 കോടി ബജറ്റിൽ വകയിരുത്തി. 

9:58 AM IST:

സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ ബജറ്റ് വിവരങ്ങളുടെ സംക്ഷിപ്ത വിവരങ്ങൾ ഉൾക്കൊള്ളുന്ന സിറ്റിസൺ ബജറ്റ് ഈ വർഷം മുതൽ അഴതരിപ്പിക്കും.

9:56 AM IST:

പഴയ സർക്കാർ വാഹനങ്ങൾ മാറ്റി പുതിയ വാഹനങ്ങൾ വാങ്ങാൻ 100 കോടി നീക്കിവെച്ചു. പഴഞ്ചൻ സർക്കാർ വണ്ടികൾ മാറ്റുമെന്നും മന്ത്രി പറഞ്ഞു.

9:55 AM IST:

സംസ്ഥാനത്ത് 1147 പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകി. കിഫ്ബി വഴി വരുമാനം കണ്ടെത്താൻ പദ്ധതികൾ ആവിഷ്കരിക്കും. ഇതിനായി പഠനം നടത്തും. തീരദേശ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് അനുവദിച്ചു. വിഴിഞ്ഞത്തിന്റെ വാണിജ്യ സാധ്യതകൾ പരമാവധി ഉപയോഗിക്കും. 

9:52 AM IST:

സഹകരണ ഭവന പദ്ധതി ആവിഷ്‌കരിച്ചു. ഇടത്തരം വരുമാനമുള്ളവർക്കായാണ് ഭവന പദ്ധതി. നഗരങ്ങളിൽ ഒരു ലക്ഷം വീടുകൾ നിർമ്മിക്കാൻ ഇതിലൂടെ സഹായം നൽകും. പാർപ്പിട സമുച്ചയങ്ങൾക്ക് തദ്ദേശ വകുപ്പുകളും ഹൗസിംഗ് ബോർഡും പദ്ധതി തയ്യാറാക്കും. പലിശ സബ്സിഡിക്ക് 25 കോടി വകയിരുത്തി. മുതിർന്ന പൗരൻമാർക്ക് ഓപ്പൺ എയർ വ്യായാമ കേന്ദ്രങ്ങൾ ആരംഭിക്കും. ന്യൂ ഇന്നിംഗ്സ് എന്ന പേരിൽ മുതിർന്ന പൗരൻമാർക്ക് ബിസിനസ് പദ്ധതികൾക്കും സഹായം. 

9:50 AM IST:

ഫോർട്ട് കൊച്ചി കുമരകം കോവളം മൂന്നാർ എന്നിവടങ്ങളിലെ 10 കിലോ മീറ്റർ ചുറ്റളവിലാണ് കെ ഹോംസ് ആരംഭിക്കുന്നത്. ബയോ എഥനോൾ വാണിജ്യടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കും. കൊച്ചി മുസിരിസ് ബിനാലേക്ക് 7 കോടി അനുവദിച്ചു. നിർമ്മിത ബുദ്ധി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി സ്റ്റാർട്ട് അപ് മിഷന് ഒരു കോടി രൂപ അനുവദിക്കും. 

9:44 AM IST:

സംസ്ഥാനത്ത് ഉപയോഗശൂന്യമായി കിടക്കുന്ന വീടുകൾ ഉപയോഗിച്ച് ടൂറിസം വികസനത്തിനടക്കം സാധ്യമാകുന്ന രീതിയിൽ കെ ഹോം പദ്ധതി ആവിഷ്‌കരിക്കുന്നു.

9:41 AM IST:

കണ്ണൂർ ഐടി പാർക്ക് 293.22 കോടി കിഫ്ബിയിൽ നിന്ന് നൽകിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെയോ സർക്കാരിൻ്റെയോ സ്ഥലത്ത് ഐടി പാർക്ക് സ്ഥാപിക്കാൻ സാധിക്കും. വിഴിഞ്ഞം കൊല്ലം പുനലൂർ വികസന തൃകോണപദ്ധതി നടപ്പാക്കും. കിഫ്ബിക്ക് വരുമാനം ഉണ്ടാക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് ഐടി പാർക്കുകൾ ആരംഭിക്കുന്നത്. 

9:38 AM IST:

സ്വകാര്യ നിക്ഷേപത്തോടെ തീരദേശ പാത പൂർത്തിയാക്കും. തിരുവനന്തപുരം ഔട്ടർ ഏര്യാ ഗ‌്രോത്ത് കൊറിഡോറിന് അംഗീകാരം നൽകി. ഒഎൻജിസിയെ ചുറ്റി എട്ട് പ്രത്യേക സാമ്പത്തിക മേഖലകൾ രൂപീകരിക്കും. ലാന്റ് പൂളിംഗ് വഴി സ്ഥലം ഏറ്റെടുക്കും.

9:42 AM IST:

വിഴിഞ്ഞത്തെ പ്രധാന ട്രാൻൻഷിപ്മെന്റ് തുറമുഖമാക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇതിനായി ബൃഹദ് പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന വ്യവസായ ഇടനാഴി ആക്കി വിഴിഞ്ഞത്തെ മാറ്റും. കയറ്റുമതിയുടെയും ഇറക്കുമതിയുടെയും പ്രധാന കേന്ദ്രമായി വിഴിഞ്ഞത്തെ വളർത്തും. കോവളം ബേക്കൽ ഉൾനാടൻ ജല ഗതാഗത ഇടനാഴി ഉണ്ടാക്കും. ഉൾനാടൻ ജലഗതാഗത വികസനത്തിന് കിഫ്‌ബി 500 കോടി നൽകും. എൻഎച്ച് 66, പുതിയ ഗ്രീൻ ഫീൽഡ് ദേശീയപാത എന്നിവ വിഴിഞ്ഞം വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും.

9:34 AM IST:

വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാൻ നടപടി എടുക്കും. കേരളം സാമ്പത്തിക വികസനത്തിലേക്ക് കടക്കുന്നു. പുതിയ കർമ്മ പദ്ധതി ഇതിനായി ആവിഷ്കരിച്ചു. പരിസ്ഥിതി സംരക്ഷിച്ച് കൊണ്ടുള്ള നിക്ഷേപം സമാഹരിക്കും. സർക്കാർ ഭൂമി നിക്ഷേപത്തിന് പ്രയോജനപ്പെടുത്തും. ഭൂമി ഇല്ലാത്തതിന്റെ പേരിൽ ഒരു നിക്ഷേപകനും പിന്മാറേണ്ടിവരില്ല. നിക്ഷേപ സഹായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കും. 

9:30 AM IST:

കാരുണ്യ പദ്ധതിക്ക് 700 കോടി കൂടി അനുവദിക്കും. 3061 കോടി സംസ്ഥാനത്ത് റോഡുകൾക്കും പാലങ്ങൾക്കുമായി അനുവദിച്ചു. കിഫ്ബി പദ്ധതികൾക്ക് പുറമെ

9:25 AM IST:

സംസ്ഥാനത്തിൻ്റെ ധന സ്ഥിതി മെച്ചപ്പെട്ടതിന് കാരണം തനത് നികുതി വർദ്ധനയാണ്. 47660 കോടിയിൽ നിന്ന് 81000 കോടിയിലേക്ക് നാല് വർഷം കൊണ്ട് വ‍ർധിപ്പിക്കാനായി. ധനകമ്മി 2.9% ആയി കുറഞ്ഞു. അനാവശ്യ ചെലവ് ഒഴിവാക്കിയും ചെലവിന് മുൻഗണന തീരുമാനിച്ചുമാണ് പിടിച്ച് നിന്നത്. റവന്യു കമ്മി 1.58% ആയി കുറക്കാൻ സാധിച്ചു. സർക്കാരിൻ്റെ ചെലവുകൾ കൂടി. മുൻകാല ബാധ്യതകൾ കൊടുത്തുതീർക്കാനായത് കൊണ്ടാണ് ധനസ്ഥിതി മെച്ചപ്പെടുമെന്ന് പറയുന്നത്. കിഫ്‌ബിയോട് കേന്ദ്രം എതിർപ്പ് ഉയർത്തുന്നു. മുഴുവൻ കിഫ്ബി പദ്ധതികളുടെയും ഭാരം സംസ്ഥാന ബജറ്റിന് മേലായി. സംസ്ഥാന ബജറ്റിൽ നിന്നാണ് ഇപ്പോൾ പണം കണ്ടെത്തുന്നത്. 

9:22 AM IST:

സംസ്ഥാനത്തിൻ്റെ ധന ഞെരുക്കത്തിന് കാരണം കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായ അവഗണനയാണ്. ധനകമ്മീഷൻ ഗ്രാന്റ് തുടർച്ചയായി വെട്ടിക്കുറക്കുന്നു. പദ്ധതി വിഹിതം വെട്ടികുറക്കുന്നു. കടമെടുക്കാൻ അനുവദനീയമായ പരിധിപോലും അനുവദിക്കുന്നില്ല. കിഫ്‌ബി വായ്പ കടമായി കണക്കാക്കുന്നു. കിഫ്ബി വായ്പ മുൻകാല പ്രാബല്യത്തോടെയാണ് കടപരിധിയിൽപെടുത്തിയത്. 14ാം ധനക്കമ്മീഷനിൽ ഗ്രാൻ്റ് കൂടുമെന്ന് കരുതുന്നു. ഏതെങ്കിലും സംസ്ഥാനത്തിന് ഇനിയും ഗ്രാൻ്റ് കുറയ്ക്കാൻ ധനക്കമ്മീഷന് സാധിക്കാത്ത സ്ഥിതിയാണ്.

9:19 AM IST:

തിരുവനന്തപുരം മെട്രോ റെയിൽ യാഥാർത്ഥ്യമാക്കും.  കൊച്ചി മെട്രോയുടെ വികസനം തുടരും. തെക്കൻ കേരളത്ത്ൽ കപ്പൽ ശാല തുടങ്ങാൻ കേന്ദ്ര സഹകരണം  തേടും. വിഴിഞ്ഞം പദ്ധതിയുടെ ഇതുവരെയുള്ള മുഴുവൻ ചെലവും വഹിച്ചത് കേരളമാണ്. 

9:18 AM IST:

പ്രവാസികളുടെ കേരളവുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ലോക കേരളം കേന്ദ്രം തുടങ്ങും. അതിവേഗപാതയ്ക്കായി ശ്രമം തുടരും. വിഴിഞ്ഞം പദ്ധതിയിൽ കേന്ദ്രത്തിൻ്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിച്ച നിലയിലുള്ള സഹായം ലഭിക്കുന്നില്ല. എങ്കിലും ചർച്ചകൾ തുടരും

9:15 AM IST:

കൊച്ചി കോഴിക്കോട് തിരുവനന്തപുരം നഗര വികസനത്തിനായി മെട്രോ പൊളിറ്റൻ പ്ലാൻ 

9:14 AM IST:

മുണ്ടക്കൈ ചൂരൽ മല ദുരന്ത പുനരധിവാസത്തിന് പദ്ധതി. 1202 കോടിയാണ് ദുരിതാഘാതം. 2025-26 ബജറ്റിലും കേന്ദ്രം വയനാടിനായി ഒന്നും പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്ര സർക്കാർ തുക അനുവദിക്കുമെന്നാണ് കരുതുന്നത്. പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കാൻ 750 കോടിയുടെ ആദ്യ പദ്ധതി പ്രഖ്യാപിക്കുന്നു. അധിക ഫണ്ട് ആവശ്യമായി വന്നാൽ അതും ഉപയോഗിക്കും.

9:10 AM IST:

സർവീസ് പെൻഷൻ കുടിശിക 600 കുടിശികയും ശമ്പള പരിഷ്ക്കരണ തുകയുടെ രണ്ട് ഗഡുവും ഈ സാമ്പത്തിക വർഷം നൽകും. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടേയും അവകാശം സംരക്ഷിക്കും. ശമ്പള പരിഷ്കരണ കുടിശികയുടെ രണ്ട് ഗഡു ഈ വർഷം പിഎഫിൽ ലയിപ്പിക്കും. ഡി എ കുടിശികയുടെ ലോക്ക് ഇൻ പിരീഡ് ഒഴിവാക്കും. രണ്ട് ഗഡുവിൻ്റെ ലോക്ക് ഇൻ പിരീഡാണ് ഒഴിവാകുക. സർവീസ് പെൻഷൻ പരിഷ്ക്കരണതിന്റെ കുടിശ്ശിക 600 കോടി ഫെബ്രുവരിയിൽ വിതരണം ചെയ്യും.

9:07 AM IST:

സംസ്ഥാനത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചുവെന്ന് ആവർത്തിച്ച് ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങി. മെച്ചപ്പെട്ട ധനസ്ഥിതിയിലേക്ക് സംസ്ഥാനം മുന്നേറും. ധന ഞെരുക്കം ജനങ്ങളോട് തുറന്നുപറഞ്ഞു. സംസ്ഥാനത്തിൻ്റെ വികസനം പരിശോധിക്കുന്ന ആർക്കും സാമ്പത്തിക മുന്നേറ്റത്തിന് ടേക് ഓഫിന് ഒരുങ്ങി നിൽക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു. വളർച്ചാ നിരക്ക് ഇനിയും മെച്ചപ്പെടും. പശ്ചാത്തല മേഖലയുടെ വികസനം തടസപ്പെടരുതെന്ന നിലപാട് സ്വീകരിച്ചു. ഡിഎ കുടിശിക തീർക്കലാണ് സർക്കാരിന് മുന്നിലുള്ള പ്രധാന കടമ്പ. പശ്ചാത്തല സൗകര്യ വികസനവും വികസന പദ്ധതികളും ഒരു പോലെ കൊണ്ട് പോകും

9:04 AM IST:

സംസ്ഥാന ബജറ്റിന് മുൻപ് തലേ ദിവസം പതിവായി നൽകുന്ന സാമ്പത്തിക അവലോകന റിപ്പോർട്ട് നൽകാതിരുന്നതിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശനം ഉന്നയിച്ചു. ഇത്തരമൊരു സ്ഥിതി ഇനിയുണ്ടാവില്ലെന്ന് മുൻപ് സ്പീക്കർ വാക്കുനൽകിയത് ഓർമ്മിപ്പിച്ച പ്രതിപക്ഷ നേതാവ് ഇത് ആവർത്തിക്കരുതെന്നും പറഞ്ഞു. ഈ ആവശ്യം ന്യായമാണെന്നും ഭാവിയിൽ ഇത്തരത്തിൽ സ‍ർവേ റിപ്പോ‍ർട്ട് മുൻപേ നൽകണമെന്നും സ്പീക്ക‍‍ർ ആവശ്യപ്പെട്ടു.

8:56 AM IST:

തൻ്റെ അഞ്ചാമത്തെയും രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെയും സമ്പൂർണ ബജറ്റ് അവതരണത്തിനായി ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിലെത്തി. ഒൻപത് മണിക്കാണ് ബജറ്റ് അവതരണം. സംസ്ഥാനം വലിയ പ്രതിസന്ധി ഘട്ടം തരണം ചെയ്തെന്നും എല്ലാം നിലച്ച് പോകുന്ന സ്ഥിതി മറികടന്നുവെന്നും ധനമന്ത്രി പ്രതികരിച്ചു. നാടിന് മുന്നേറ്റമുണ്ടാകുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും തൊഴിലും തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടേണ്ടതുണ്ടെന്നും അതിനായി പദ്ധതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ ക്ഷേമ മേഖലയിലടക്കം നേട്ടങ്ങളുണ്ടാകും. മൂന്ന് മാസത്തെ ക്ഷേമപെൻഷൻ ഇനിയും കൊടുക്കാനുണ്ട്. അമിത പ്രഖ്യാപനങ്ങൾക്കല്ല ഊന്നൽ. സാമ്പത്തിക പ്രതിസന്ധി മെച്ചപ്പെട്ടതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

8:00 AM IST:

മലപ്പുറം തിരുവാലിയിൽ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥി ക്രൂരമായ റാഗിംഗിന് ഇരയായി. തിരുവാലി ഹിക്മിയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥി ഷാനിദിനെ മൂന്നാം വർഷ വിദ്യാർത്ഥികളാണ് മർദ്ദിച്ചത്. ഇന്‍സ്റ്റഗ്രാം പോസ്റ്ററിന്റെ പേരിലായിരുന്നു മർദ്ദനമെന്നാണ് ഷാനിദിൻ്റെ പരാതി. സംഘം ചേര്‍ന്നുള്ള അക്രമണത്തില്‍ ഷാനിദിന്റെ മുഖത്താണ് പരുക്കേറ്റത്. മുന്‍വശത്തെ പല്ലുകൾ തകര്‍ന്നു. താക്കോൽ ഉപയോഗിച്ചുള്ള കുത്തേറ്റ് മുഖത്ത് ദ്വാരം വീണു. ഇവിടെ തുന്നലിട്ടു. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഷാനിദ്. സംഭവത്തിൽ ഷാനിദിൻ്റെ രക്ഷിതാക്കൾ എടവണ്ണ പൊലീസിൽ പരാതി നൽകി.

7:54 AM IST:

കോഴിക്കോട് വളയത്ത് വന്‍ ആയുധ ശേഖരം കണ്ടെടുത്ത സ്ഥലത്ത് ഇന്നും പൊലീസിന്റെ പരിശോധന നടക്കും. പിടിച്ചെടുത്ത ബോബുകള്‍ അടുത്ത ദിവസം കൊണ്ടുവെച്ചതെന്ന് സൂചന. സ്റ്റീൽ ബോംബുകള്‍ക്കും മറ്റും രണ്ട് ദിവസത്തെയെങ്കിലും പഴക്കം മാത്രമാണുള്ളത്. 14 സ്റ്റീല്‍ബോബും പൈപ്പ് ബോബുകളും വടിവാളുകളുമാണ് ഇന്നലെ വളയം പൊലീസ് കണ്ടെടുത്തത്. ബോംബുകള്‍ ഇന്ന് നിര്‍വീര്യമാക്കും.  അടുത്ത കാലത്തൊന്നും സംഘര്‍ഷം ഉണ്ടായിട്ടില്ലാത്ത കോഴിക്കോട് - കണ്ണൂർ അതിര്‍ത്തിയായ കായലോട്ടു താഴെ പാറച്ചാല്‍ എന്ന സ്ഥലത്താണ് ഇന്നലെ വൈകീട്ട് ആയുധ ശേഖരം പിടികൂടിയത്.

7:49 AM IST:

ഗവൺമെൻ്റ് പ്രസിൽ നിന്ന് ഉദ്യോഗസ്ഥർ ധനമന്ത്രിയുടെ വീട്ടിലെത്തി. കേരള ബജറ്റ് 2025 ൻ്റെ അച്ചടിച്ച കോപ്പി ധനമന്ത്രിക്ക് കൈമാറി.

7:44 AM IST:

സർക്കാർ ജീവനക്കാർക്കും വിരമിച്ചവർക്കുമുള്ള ശമ്പള, പെൻഷൻ പരിഷ്കരണം സംബന്ധിച്ച പ്രഖ്യാപനം ബജറ്റിൽ ഉണ്ടായേക്കും. 5 വർഷത്തിലൊരിക്കൽ ശമ്പളക്കമ്മിഷനെ നിയമിക്കുന്ന കീഴ്‌വഴക്കം അനുസരിച്ചാണെങ്കിൽ കഴിഞ്ഞ ജൂലൈയിൽ ശമ്പളം പരിഷ്കരിക്കേണ്ടതായിരുന്നു. ശന്പളത്തിന് 2023-24 വർഷം വേണ്ടിവന്നത് 38572 കോടി. പെൻഷന് 2023^24 വർഷം ചെലവാക്കിയത് 25644 കോടി. നൽകാനുള്ള ഡിഎ കുടിശ്ശിക 19 ശതമാനം.

7:25 AM IST:

ധനകാര്യ മന്ത്രി എന്ന നിലയിലുള്ള അഞ്ചാമത്തെ സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കുകയാണ്. സവിശേഷമായ ഒരു ഘട്ടത്തിലാണ് രണ്ടാം പിണറായി സർക്കാർ  അധികാരമേറ്റെടുത്തത്. ചരിത്രത്തിലെ ഏറ്റവും വലിയ കേന്ദ്ര അവഗണന  കേരളം ഇക്കാലത്ത് നേരിട്ടു. സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ മികച്ച നിലയിൽ വർദ്ധനവുണ്ടാക്കിയിട്ടും കേന്ദ്രവിഹിതത്തിൽ വരുത്തിയ വെട്ടിക്കുറവ് മൂലം നമുക്ക് സാമ്പത്തിക ഞെരുക്കം അനുഭവിക്കേണ്ടിവന്നു. 

സാമ്പത്തിക ഞെരുക്കം വികസന ക്ഷേമ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ സർക്കാർ പരമാവധി ശ്രമിച്ചു. നിർണായകമായ പല വികസന പദ്ധതികൾക്കും ഇക്കാലയളവിൽ തുടക്കം കുറിച്ചു. മുൻ സർക്കാരിന്റെ അഭിമാന പദ്ധതികൾ ഒരു മുടക്കവും കൂടാതെ മുന്നോട്ടു കൊണ്ടുപോയി. സാമൂഹ്യ ക്ഷേമരംഗത്തും മെച്ചപ്പെട്ട നിലയിൽ പണം ചെലവഴിച്ചു. 

ഇപ്പോൾ സാമ്പത്തിക ഞെരുക്കത്തിന്റെ തീക്ഷ്ണമായ ഘട്ടത്തെ നാം അതിജീവിച്ചു തുടങ്ങുകയാണ്. നമ്മുടെ സമ്പദ്വ്യവസ്ഥയെ കൂടുതൽ കരുത്തുറ്റതാക്കാൻ കഴിയുന്നു എന്ന സന്തോഷ വർത്തമാനമാണ് ബജറ്റിന് മുന്നോടിയായി പങ്കുവെക്കാനുള്ളത്. 

നമ്മുടെ നാടിന്റെ ഭാവിക്ക് മുതൽക്കൂട്ടാകുന്ന നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടാകും. 

7:24 AM IST:

സംസ്ഥാനത്ത് നിലവിൽ ക്ഷേമ പെൻഷൻ 1600 രൂപയാണ്. 62 ലക്ഷം പേർ ഇപ്പോൾ പെൻഷൻ കൈപ്പറ്റുന്നു. ഒരു മാസത്തേക്ക് വേണ്ടിവരുന്ന തുക 900 കോടി. 100 രൂപ കൂട്ടിയാൽ തന്നെ വരുന്ന അധിക ചെലവ് 62 കോടിയാണ്. 200 രൂപ കൂട്ടിയാൽ വരുന്ന അധിക ചെലവ് 124 കോടി. ഇതിന് മുൻപ് 2021 ലാണ് പെൻഷൻ തുക വർധിപ്പിച്ചത്. അന്ന് 100 രൂപയായിരുന്നു വർധന.

7:21 AM IST:

രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ഇന്ന്. രാവിലെ ഒൻപത് മണിക്ക് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. തദ്ദേശ തെരഞ്ഞെടുപ്പും തൊട്ട് പിന്നാലെ നിയമസഭാ തെരഞ്ഞടുപ്പും വരാനിരിക്കെ ജനപ്രിയ നിർദ്ദേശങ്ങൾ ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. പ്രധാന പ്രതീക്ഷകൾ ഇങ്ങനെ:

1. ക്ഷേമ പെൻഷനിൽ 150-200 രൂപ വരെ വർധനയ്ക്ക് സാധ്യത

2. സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണ നടപടികളിൽ പ്രഖ്യാപനം വന്നേക്കും

3. ഇനിയും കേന്ദ്ര സഹായം കിട്ടാത്ത വയനാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചേക്കും.

4. കേന്ദ്രം കടമായി അല്ലാതെ പണം നൽകാത്ത സാഹചര്യത്തിൽ വിഴിഞ്ഞത്തിനായി പ്രഖ്യാപനങ്ങൾ ഉണ്ടാകും.

5. സാമ്പത്തിക പ്രയാസങ്ങൾക്ക് ഇടയിലും തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ വരുമാനത്തിന് നിർദേശങ്ങൾ ഉണ്ടാകും.

6. സ്റ്റാര്‍ട്ടപ്പുകൾക്ക് സഹായം, പുതുതലമുറ വ്യവസായങ്ങൾക്ക് ഊന്നൽ

7. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ചില അപ്രതീക്ഷിത ജനപ്രിയ പ്രഖ്യാപനങ്ങൾക്കും സാധ്യത

6:05 AM IST: