രണ്ട് വർഷത്തിന് ശേഷം ഏഷ്യാനെറ്റ് ന്യൂസിനോടുള്ള നിസ്സഹകരണം പിൻവലിച്ച് ബിജെപി

By Web Team  |  First Published Jul 10, 2023, 4:20 PM IST

ജനാധിപത്യത്തിന്‍റെ നാലാംതൂണായ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള കമ്മ്യൂണിസ്റ്റ് സർക്കാരിന്‍റെ നീക്കങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധത്തിന് ബി ജെ പി നേതൃത്വം നൽകുമെന്നും കെ സുരേന്ദ്രൻ


തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനോടുള്ള നിസഹകരണം അവസാനിപ്പിക്കുന്നതായി ബി ജെ പി കേരളഘടകത്തിന്‍റെ അറിയിപ്പ്. സമകാലീന കേരളത്തിൽ ഇടതുപക്ഷ സർക്കാർ നടത്തുന്ന മാധ്യമവേട്ടയുടെ പശ്ചാത്തലത്തിൽ ഭരണകൂട ഭീകരതയ്ക്ക് ഇരയാവുന്ന മാദ്ധ്യമങ്ങൾക്കൊപ്പം നിൽക്കാൻ ബി ജെ പി ബാധ്യസ്ഥമാണെന്നും ഏഷ്യാനെറ്റ് ന്യൂസിനെതിരെയും അതിലെ മാധ്യമപ്രവർത്തകർക്കെതിരെയും സി പി എം സ്വീകരിക്കുന്ന ഫാസിസ്റ്റ് സമീപനം ജനാധിപത്യ കേരളത്തിന് അംഗീകരിച്ചു തരാൻ സാധിക്കില്ലെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വാർത്താക്കുറിപ്പിലൂടെ പറഞ്ഞു. അടിയന്തരാവസ്ഥയ്ക്ക് സമാനമായ രീതിയിൽ സംസ്ഥാനത്ത് മാധ്യമ സ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യാനാണ് പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സർക്കാർ ശ്രമിക്കുന്നതെന്നതെന്നും ജനാധിപത്യത്തിന്‍റെ നാലാംതൂണായ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള കമ്മ്യൂണിസ്റ്റ് സർക്കാരിന്‍റെ നീക്കങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധത്തിന് ബി ജെ പി നേതൃത്വം നൽകുമെന്നും കെ സുരേന്ദ്രൻ വാർത്താക്കുറിപ്പിലൂടെ പറഞ്ഞു.

വിപ്പ് ലംഘിച്ച് അട്ടിമറി, എൽഡിഎഫിന് വോട്ട്, ബിജെപിയിൽ നടപടി; പിലായിരി പഞ്ചായത്തിലെ 3 പേരെയും പുറത്താക്കി

Latest Videos

സുരേന്ദ്രന്‍റെ വാർത്താക്കുറിപ്പ്

രണ്ട് വർഷമായി തുടരുന്ന ഏഷ്യാനെറ്റ് ന്യൂസുമായുള്ള നിസഹകരണം അവസാനിപ്പിക്കാൻ ബി ജെ പി കേരളഘടകം തീരുമാനിച്ചു. സമകാലീന കേരളത്തിൽ ഇടതുപക്ഷ സർക്കാർ നടത്തുന്ന മാധ്യമവേട്ടയുടെ പശ്ചാത്തലത്തിൽ ഭരണകൂട ഭീകരതയ്ക്ക് ഇരയാവുന്ന മാധ്യമങ്ങൾക്കൊപ്പം നിൽക്കാൻ ബി ജെ പി ബാധ്യസ്ഥമാണ്. ഏഷ്യാനെറ്റ് ന്യൂസിനെതിരെയും അതിലെ മാധ്യമപ്രവർത്തകർക്കെതിരെയും സി പി എം സ്വീകരിക്കുന്ന ഫാസിസ്റ്റ് സമീപനം ജനാധിപത്യ കേരളത്തിന് അംഗീകരിച്ചു തരാൻ സാധിക്കില്ല. അടിയന്തരാവസ്ഥയ്ക്ക് സമാനമായ രീതിയിൽ സംസ്ഥാനത്ത് മാധ്യമ സ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യാനാണ് പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സർക്കാർ ശ്രമിക്കുന്നത്. ജനാധിപത്യത്തിന്‍റെ നാലാംതൂണായ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള കമ്മ്യൂണിസ്റ്റ് സർക്കാരിന്‍റെ നീക്കങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധത്തിന് ബി ജെ പി നേതൃത്വം നൽകും.

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...

click me!