കേരളത്തിനുള്ള മൂന്നാം വന്ദേഭാരത്; എറണാകുളം - ബെംഗളൂരു യാത്ര തുടങ്ങി

By Sithara Sreelayam  |  First Published Jul 31, 2024, 1:40 PM IST

ഉച്ചയ്ക്ക് 12.50നു എറണാകുളത്ത് നിന്ന് പുറപ്പെട്ട ട്രെയിൻ രാത്രി 10ന് ബെംഗളൂരുവിലെത്തും. 


കൊച്ചി: കേരളത്തിനുള്ള മൂന്നാം വന്ദേഭാരത് എക്സ്പ്രസ് യാത്ര തുടങ്ങി.  എറണാകുളം - ബെംഗളൂരു പാതയിലാണ് പുതിയ വന്ദേഭാരത്. ഉച്ചയ്ക്ക് 12.50നു എറണാകുളത്ത് നിന്ന് പുറപ്പെട്ട ട്രെയിൻ രാത്രി 10ന് ബെംഗളൂരുവിലെത്തും. 

ചെയർകാറിൽ ഭക്ഷണം ഉൾപ്പെടെ 1465 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിൽ 2945 രൂപയുമാണു ടിക്കറ്റ് നിരക്ക്. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.50ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 10ന് ബെംഗളൂരു കന്‍റോൺമെന്റിൽ എത്തും. വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിൽ പുലർച്ചെ 5.30ന് ബെം​ഗളൂരു കന്‍റോൺമെന്റിൽ നിന്ന് പുറപ്പെട്ട് ഉച്ച കഴിഞ്ഞ് 2.20ന് എറണാകുളം ജങ്ഷനിലെത്തും.

Latest Videos

undefined

ജൂലൈ 31 മുതൽ ഓഗസ്റ്റ് 26 വരെയാണ് നിലവിൽ സർവീസ്. സ്ഥിരമാക്കുമോ എന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല.  620 കിലോമീറ്റർ ദൂരം  9 മണിക്കൂർ 10 മിനിറ്റ് കൊണ്ടാണ് ഓടിയെത്തുന്നത്. തൃശൂർ, പാലക്കാട്, പോത്തന്നൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!