10 വർഷത്തെ നികുതി സ്റ്റേറ്മെന്റിന് സമയം ചോദിച്ചു എന്നാണ് പറയുന്നത്. കൊല്ലത്തെ സ്റ്റേറ്റ് മെന്റാണ് മൊയ്തീൻ സമർപ്പിച്ചത്. ഒരു ഓഡിറ്റർക്ക് 10 സെക്കന്റിനുള്ളിൽ ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതേയുള്ളൂ. എന്നിട്ടും മൊയ്തീൻ ഹാജരായില്ലെന്ന് അനിൽ അക്കര പറഞ്ഞു.
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ച എസി മൊയ്തീനെതിരേയും സതീശനെതിരേയും വിമർശനവുമായി കോൺഗ്രസ് നേതാവ് അനിൽ അക്കര. എസി മൊയ്തീൻ ഇന്ന് ഇഡിക്ക് മുമ്പിൽ ചോദ്യം ചെയ്യലിന് ഹാജരായില്ല. 10 വർഷത്തെ നികുതി സ്റ്റേറ്മെന്റിന് സമയം ചോദിച്ചു എന്നാണ് പറയുന്നത്. കൊല്ലത്തെ സ്റ്റേറ്റ് മെന്റാണ് മൊയ്തീൻ സമർപ്പിച്ചത്. ഒരു ഓഡിറ്റർക്ക് 10 സെക്കന്റിനുള്ളിൽ ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതേയുള്ളൂ. എന്നിട്ടും മൊയ്തീൻ ഹാജരായില്ലെന്ന് അനിൽ അക്കര പറഞ്ഞു.
ബിനാമികളായ ബിജുകരീം, കിരൺ റഹിം, അനിൽ എന്നിവരാണ് ഇഡിക്ക് മുന്നിൽ ഹാജരായത്. എന്നാൽ സതീശൻ ഹാജരായില്ല. സിപിഎമ്മിന്റെ ജില്ലയിലെ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപ കൈക്കലാക്കിയ ആളാണ് സതീശൻ. സതീശനെ സിപിഎം ഒളിപ്പിച്ചു വയ്ക്കുകയാണ്. അത് എസി മൊയ്തീനെ സംരക്ഷിക്കാൻ വേണ്ടിയാണ്. എല്ലാ സാക്ഷികളും ഹാജരാകുമ്പോൾ സതീശനും മൊയ്തീനും ഹാജരായില്ല. തൃശൂരിലെ ഒരാശുപത്രിയിലാണ് സതീശനെ സിപിഎം ഒളിപ്പിച്ചിരിക്കുന്നതെന്നും അനിൽ അക്കര പറഞ്ഞു.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ബെനാമി ഇടപാടുമായി ബന്ധപ്പെട്ട് എ.സി. മൊയ്തീനെ ഇഡി ഇന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും അസൗകര്യം അറിയിച്ച് മൊയ്തീന്‍ മറുപടി നല്‍കിയിരുന്നു. മൊയ്തീന് ഇഡി ഉടന്‍ പുതിയ നോട്ടീസ് നല്‍കും. തട്ടിപ്പ് കേസിൽ ബെനാമി ഇടപാടുകാരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. മുന്‍ മാനേജര്‍ ബിജു കരീം, പി.പി.കിരണ്‍, അനില്‍ സേട്ട് എന്നിവരെയാണ് വീണ്ടും വിളിച്ചത്. കേസില്‍ സംശയത്തിന്‍റെ നിഴലിലുള്ള സിഎം റഹീമും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവും.
യുവാവിനെ വെട്ടിപരിക്കേൽപ്പിക്കുകയും വീടുതകർക്കുകയും ചെയ്ത സംഭവത്തിൽ പ്രതികള്‍ പിടിയിൽ
മുൻ മാനേജർ ബിജു കരീം, പി പി കിരൺ, അനിൽ സേട്ട് എന്നിവർ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. കഴിഞ്ഞയാഴ്ച്ച മുൻ മന്ത്രിയും എംഎൽഎയുമായ എസി മൊയ്തീന്റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. 23മണിക്കൂർ നീണ്ട പരിശോധനയിൽ എസി മൊയ്തീന്റെ ഭാര്യയുടേയും മകളുടേയും അക്കൗണ്ടുകൾ ഇഡി പരിശോധിച്ചിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8