ജിം സന്തോഷ്‌ വധക്കേസിൽ; മുഖ്യപ്രതി പിടിയില്‍, കസ്റ്റഡിയിലെടുത്തത് തമിഴ്നാട്ടില്‍ നിന്ന്

Published : Apr 16, 2025, 11:01 PM IST
ജിം സന്തോഷ്‌ വധക്കേസിൽ; മുഖ്യപ്രതി പിടിയില്‍, കസ്റ്റഡിയിലെടുത്തത് തമിഴ്നാട്ടില്‍ നിന്ന്

Synopsis

ഓച്ചിറ സ്വദേശി അലുവ അതുലിനെയാണ് തമിഴ്നാട് തിരുവള്ളൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസില്‍ നേരിട്ട് പങ്കുള്ള ആറ് പ്രതികളും പിടിയിലായി.

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ വധശ്രമക്കേസ് പ്രതി ജിം സന്തോഷിനെ കൊലപ്പെടുത്തിയ മുഖ്യപ്രതി പിടിയില്‍. ഓച്ചിറ സ്വദേശി അലുവ അതുലിനെയാണ് തമിഴ്നാട് തിരുവള്ളൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസില്‍ നേരിട്ട് പങ്കുള്ള ആറ് പ്രതികളും പിടിയിലായി. കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കിയ പങ്കജ് മേനോന്‍ അടക്കം 13 പേരാണ് ഇതുവരെ പിടിയിലായത്.

മാര്‍ച്ച് 27ന് പുലര്‍ച്ചെയാണ് കരുനാഗപ്പള്ളിയിലെ വീട്ടിലെത്തി വധശ്രമക്കേസ് പ്രതി ജിം സന്തോഷിനെ ഗുണ്ടാ സംഘം കൊലപ്പെടുത്തിയത്. ആഅറംഗ സംഘമാണ് കാറില്‍ എലെത്തി സന്തോഷിനെ വെട്ടിയും അടിച്ചും സ്ഫോടക വസ്തു എറിഞ്ഞും കൊലപ്പെടുത്തിയത്. കൊലാളി സംഘത്തിലെ പ്രധാനിയായ അലുവ അതുല്‍ കേരളത്തിന് അകത്തും പുറത്തുമായി ഒളിവില്‍ കഴിയുകയായിരുന്നു. കരുനാഗപ്പള്ളി പൊലീസ് നടത്തിയ തെരച്ചിന് ഒടുവിലാണ് പ്രതിയെ തമിഴ്നാട് തിരുവള്ളൂരില്‍ നിന്ന് പിടികൂടിയത്. ഇതോടെ കൊലയാളി സംഘത്തിലെ ആറ് പേരും പിടിയിലായി. രാജപ്പനെന്ന രാജീവ്, ഹരി, സോനു, പ്യാരി, സാമുവൽ എന്നിവർ റിമാൻഡിലാണ്. 

ഓച്ചിറ സ്വദേശിയായ പങ്കജ് മേനോനാണ് കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസിന്‍റെ നിഗമനം. പങ്കജിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് സന്തോഷ് ഓടുവില്‍ ജയില്‍ ശിക്ഷ അനുഭവിച്ചത്. ഈ വൈരാഗ്യത്തിലാണ് ജാമ്യത്തില്‍ ഇറങ്ങിയ സന്തോഷിനെ പങ്കജ് ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തിയതെന്നാണ് നിഗമനം. പങ്കജും റിമാന്‍ഡിലാണ്. പ്രതികള്‍ക്ക് സഹായങ്ങള്‍ ചെയ്ത് നല്‍കിയ മനു, ചക്കര അതുൽ എന്നിവര്‍ ഉള്‍പ്പടെ മറ്റ് നാല് പേര്‍ കൂടി റിമാന്‍ഡില്‍ കഴിയുകയാണ്. അലുവ അതുലിനൊപ്പം മറ്റ് രണ്ട് പേര്‍ കൂടി കരുനാഗപ്പള്ളി പൊലീസിന്‍റെ കസ്റ്റഡിയില്‍ തുടരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ലൈം​ഗികാതിക്രമ കേസ്; രണ്ടാം പ്രതി ജോബിയുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ലൈം​ഗികാതിക്രമ കേസ്; രണ്ടാം പ്രതി ജോബിയുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്