ഓൺലൈൻ ട്രേഡിൽ വൻ ലാഭം വാഗ്ദാനം ചെയ്ത് 11 ലക്ഷം തട്ടി; പ്രതി പിടിയിൽ

By Web TeamFirst Published Sep 29, 2024, 7:36 PM IST
Highlights

സോഷ്യൽ മീഡിയ വഴിയാണ് പ്രകാശ് ഈരപ്പ ഇയാളെ പരിചയപ്പെടുന്നത്. ചാറ്റിലൂടെ വിശ്വാസ്യത നേടിയ ശേഷമാണ് തട്ടിപ്പ് നടത്തിയത്

കൊച്ചി: ഓൺലൈൻ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് എറണാകുളം സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിൽ കർണാടക സ്വദേശിയെ അറസ്റ്റ് ചെയ്തു. ഗുൽബർഗ എൻജിഒ കോളനിയിലെ പ്രകാശ് ഈരപ്പയെ ആണ് തടിയിട്ടപ്പറന്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കിഴക്കമ്പലം  മലയിടം തുരുത്ത് സ്വദേശിക്ക് 11 ലക്ഷം രൂപയാണ് നഷ്ടമായത്.

സോഷ്യൽ മീഡിയ വഴിയാണ് പ്രകാശ് ഈരപ്പ ഇയാളെ പരിചയപ്പെടുന്നത്. ചാറ്റിലൂടെ വിശ്വാസ്യത നേടിയ ശേഷമാണ് ഇയാൾ തട്ടിപ്പ് തുടങ്ങിയത്. ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ വലിയ ലാഭം ഉണ്ടാക്കാമെന്ന് കൊച്ചി സ്വദേശിയെ ഈരപ്പ ബോധ്യപ്പെടുത്തി. ഇതോടെയാണ് പരാതിക്കാരൻ പണം നൽകിയത്. പിടിയിലായ പ്രതി ഇത്തരത്തിൽ സമാനമായ തട്ടിപ്പ് നടത്തി കൂടുതൽ പേരിൽ നിന്ന് പണം തട്ടിയോയെന്ന് അന്വേഷിക്കുകയാണ്.
 

Latest Videos

click me!