അംഗീകാരമില്ലാത്ത കോഴ്സിന്റെ പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ; അന്വേഷണത്തിന് മൂന്നംഗ സിൻഡിക്കേറ്റ് സമിതി

By Afsal E  |  First Published Jan 1, 2025, 9:27 AM IST

വയനാട് ഡബ്ല്യു.എം.ഒ ഇമാം ഗസാലി കോളേജിലെ സർവകലാശാല അംഗീകാരമില്ലാത്ത ബികോം സി.എ കോഴ്സിന്‍റെ ഒന്നാം സെമസ്റ്റർ ഫലമാണ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്.


കണ്ണൂർ: അനുമതിയില്ലാത്ത കോഴ്സിന്‍റെ പരീക്ഷാഫലം ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച സംഭവത്തിൽ കണ്ണൂർ സർവകലാശാല  അന്വേഷണം തുടങ്ങി. വയനാട് ഡബ്ല്യു.എം.ഒ ഇമാം ഗസാലി കോളേജിലെ ബികോം സി.എ കോഴ്സിന്‍റെ ഒന്നാം സെമസ്റ്റർ ഫലമാണ്  സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. 

ഡബ്ല്യു.എം.ഒ ഇമാം ഗസാലി കോളേജിലെ ഈ കോഴ്സിന് സർവകലാശാല ഇതുവരെ അംഗീകാരം നൽകിയിരുന്നില്ല. വെബ്സൈറ്റിൽ ഫലം വന്നതിൽ പിഴവ് എവിടെയാണ് സംഭവിച്ചതെന്ന് കണ്ടെത്താൻ മൂന്നംഗ സിൻഡിക്കേറ്റ് സമിതിയെ നിയോഗിച്ചെന്ന് സർവകലാശാല വൈസ് ചാൻസിലർ അറിയിച്ചു. കെ‍എസ്‍യു സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷമ്മാസാണ് ആരോപണം ഉന്നയിച്ചത്. സ‍ർവകലാശാലകളിൽ പുതിയതായി നടപ്പാക്കിയ കെ-റീപ് സോഫ്റ്റ്‍വെയറിലെ പിഴവാണ് ഇതെന്നും കെ.എസ്.യു ആരോപിക്കുന്നു.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം 

click me!