ശുചിമുറി നടത്തിപ്പ് ചുമല വിട്ടുകൊടുക്കാത്ത വിരോധമാണ് സുനിൽ കുമാറിന്‍റെ കൊലപാതകത്തിൽ കലാശിച്ചത്
കണ്ണൂര്‍:കണ്ണൂർ കെഎസ്ആർടിസി ബസ്റ്റാൻഡിലെ ശുചിമുറി നടത്തിപ്പുകാരനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി മുണ്ടയാട് സ്വദേശി ഹരിഹരന് കോടതി ശിക്ഷ വിധിച്ചു. പ്രതിക്ക് ഇരട്ട ജീവപര്യന്തവും 1,20,000 രൂപ പിഴയുമാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധിച്ചത്.പിഴയിൽ 1,10,000 രൂപ കൊല്ലപ്പെട്ട സുനിൽകുമാറിന്‍റെ അവകാശികള്‍ക്ക് നല്‍കണം. 2017ലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കണ്ണൂർ കെഎസ്ആർടിസി ബസ്റ്റാൻഡിലെ ശുചിമുറി നടത്തിപ്പുകാരൻ ആയിരുന്നു തിരുവനന്തപുരം തോന്നക്കൽ സുനിൽകുമാർ.
ശുചിമുറി നടത്തിപ്പ് ചുമല വിട്ടുകൊടുക്കാത്ത വിരോധമാണ് സുനിൽ കുമാറിന്‍റെ കൊലപാതകത്തിൽ കലാശിച്ചത്. കിടന്നുറങ്ങുകയായിരുന്ന സുനിൽകുമാറിനെ ഒന്നാം പ്രതി ചേലോറ മുണ്ടയാട് പനക്കൽ വീട്ടിൽ ഹരിഹരൻ തോർത്തിൽ കരിക്ക് കെട്ടി അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ജില്ലാ സെഷന്‍സ് ജഡ്ജ് കെടി നിസാര്‍ അഹമ്മദ് ആണ് ശിക്ഷ വിധിച്ചത്. കേസിൽ ജില്ലാ ഗവ. പീഡര്‍ അഡ്വ. കെ അജിത്ത് കുമാരാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. സുനില്‍ കുമാറിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച കെഎസ്ആര്‍ടിസി ബസ് ജീവനക്കാരനായ അഴീക്കോട് കച്ചേരിസ്വദേശി പി വിനോദ് കുമാറിനെയും ആക്രമിച്ചിരുന്നു.
undefined