Kalamassery Municipality : കളമശ്ശേരി നഗരസഭയിൽ ഭരണ പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി

By Web Team  |  First Published Dec 29, 2021, 3:31 PM IST

കയ്യാങ്കളിക്കിടെ ഇടത് കൗൺസിലർ ലിസി കാർത്തികേയൻ തലകറങ്ങി വീണതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ഇടത് കൗൺസിലർമാർ അനവാശ്യ ബഹളമുണ്ടാക്കി യോഗം തടസ്സപ്പെടുത്താൻ നോക്കിയെന്നാണ് ചെയർപേഴസൻ സീമ കണ്ണൻ്റെ പ്രതികരണം. 

കൊച്ചി: കളമശ്ശേരി നഗരസഭയിൽ (Kalamassery Municipality) ഭരണ പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി. മുൻ കൗൺസിൽ യോഗത്തിന്‍റെ മിനുട്സ് കിട്ടാൻ വൈകിയതിനെ ചൊല്ലി ഇടത് കൗൺസിലർമാർ യോഗത്തിൽ ബഹളം വെക്കുകയായിരുന്നു. എന്നാൽ ബഹളത്തിനിടെ അജണ്ട പൂർത്തികരിച്ച് കൗൺസിൽ യോഗത്തിൽ നിന്ന് ചെയർപേഴ്സൺ (Chairperson) അടക്കം ഭരണ കൗൺസിലർമാർ ഇറങ്ങിപ്പോകാൻ നോക്കിയതോടെ കയ്യാങ്കളി ആകുകയായിരുന്നു. 

Latest Videos

കയ്യാങ്കളിക്കിടെ ഇടത് കൗൺസിലർ ലിസി കാർത്തികേയൻ തലകറങ്ങി വീണതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ഇടത് കൗൺസിലർമാർ അനവാശ്യ ബഹളമുണ്ടാക്കി യോഗം തടസ്സപ്പെടുത്താൻ നോക്കിയെന്നാണ് ചെയർപേഴസൻ സീമ കണ്ണൻ്റെ പ്രതികരണം. 

കയ്യാങ്കളിയുടെ ചിത്രങ്ങൾ

click me!