സിപിഎമ്മും കോൺഗ്രസും ഒരു മറയുമില്ലാതെ വർഗീയത പരത്തുന്നുവെന്ന് കെ.സുരേന്ദ്രൻ

By Afsal E  |  First Published Jul 9, 2023, 9:58 PM IST

കേരളത്തിൽ ഒരു മതം മാത്രമേയുള്ളുവെന്ന തരത്തിലാണ് സിപിഎം നേതാക്കൾ സംസാരിക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു


തിരുവനന്തപുരം: സിപിഎം - കോൺഗ്രസ് നേതാക്കൾ ഒരു മറയുമില്ലാതെ വർഗീയത പരത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ജനപ്രതിനിധികളുടെ മതം പറയുന്ന എ.കെ ബാലൻ പച്ചയ്ക്ക് വർഗീയ പറയുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. മുസ്ലിം വോട്ടിന് വേണ്ടി എത്രത്തോളം തരംതാഴാമോ അത്രയും തരംതാഴുകയാണ് അദ്ദേഹമെന്നും എം.വി ഗോവിന്ദൻ സിപിഎമ്മിന്റെ മുൻകാല നിലപാടുകൾ എല്ലാം വിഴുങ്ങുകയാണെന്നും അദ്ദേഹം പ്രസ്‍താവനയില്‍ പറഞ്ഞു. 

നഗ്നമായ വർഗീയ പ്രീണനമാണ് സിപിഎം സെക്രട്ടറി നടത്തുന്നത്. ഇംഗ്ലണ്ടിൽ ക്രിസ്തുമതം തകർന്നെന്ന ഗോവിന്ദന്റെ പരാമർശം മതമൗലികവാദികളെ പ്രീണിപ്പിക്കാൻ വേണ്ടിയാണ്. കേരളത്തിൽ ഒരു മതം മാത്രമേയുള്ളുവെന്ന തരത്തിലാണ് സിപിഎം നേതാക്കൾ സംസാരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. രമേശ് ചെന്നിത്തലയും വിഡി സതീശനും വർഗീയത പറയുന്നതിൽ സിപിഎമ്മിനോട് മത്സരിക്കുകയാണ്. ലീഗ് തെളിച്ച വഴിയിലൂടെ സഞ്ചരിക്കുന്നവരായി കോൺഗ്രസ് മാറി. സമസ്തയുടെ കയ്യിലെ കളിപ്പാട്ടങ്ങളായി കോൺഗ്രസും കമ്മ്യൂണിസ്റ്റുകാരും അധഃപതിച്ചു. ഇരുപാർട്ടികളിലെയും മതേതരവാദികൾ ഇതിനെതിരെ പ്രതിഷേധിക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Latest Videos

undefined

Read also:  ബഹുസ്വര സമൂഹത്തിൽ ഏക സിവിൽ കോഡ് നടപ്പാക്കുന്നത് അപ്രായോഗികം: മാർത്തോമ്മാ മെത്രാപ്പൊലീത്ത

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

click me!