വയനാട്ടിൽ സിപിഎമ്മിൻ്റെ അപ്രതീക്ഷിത നീക്കം; ​ഗ​ഗാറിനെ മാറ്റി, ജില്ലാ സെക്രട്ടറിയായി കെ റഫീഖിനെ തെരഞ്ഞെടുത്തു

By Web Team  |  First Published Dec 23, 2024, 12:29 PM IST

​നിലവിലുള്ള ജില്ലാ സെക്രട്ടറി ഗ​ഗാറിനെ മാറ്റുമെന്നുള്ള ചെറിയ രീതിയിലുള്ള സൂചനകൾ മാത്രമേ നിലവിലുണ്ടായിരുന്നുള്ളൂ. ആദ്യ ടേം മാത്രമാണ് ​ഗ​ഗാർ ജില്ലാ സെക്രട്ടറിയാവുന്നത്. ഒരു തവണ കൂടി അവസരം ലഭിക്കാൻ സാധ്യതയുണ്ടെന്നിരിക്കെയാണ് അപ്രതീക്ഷിതമായി മാറ്റമുണ്ടാവുന്നത്. 


കൽപ്പറ്റ: ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ വയനാട്ടിൽ ജില്ലാ സെക്രട്ടറിയെ മാറ്റി സിപിഎം. പി ഗഗാറിനെ മാറ്റി കെ റഫീഖിനെ സെക്രട്ടറിയായി തെര‍ഞ്ഞെടുക്കുകയായിരുന്നു. നിലവിൽ ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറിയാണ് കെ റഫീഖ്. അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് സിപിഎം റഫീഖിനെ പാർട്ടി സെക്രട്ടറി ആക്കിയത്. 

​നിലവിലുള്ള ജില്ലാ സെക്രട്ടറി ഗ​ഗാറിനെ മാറ്റുമെന്നുള്ള ചെറിയ രീതിയിലുള്ള സൂചനകൾ മാത്രമേ നിലവിലുണ്ടായിരുന്നുള്ളൂ. ആദ്യ ടേം മാത്രമാണ് ​ഗ​ഗാർ ജില്ലാ സെക്രട്ടറിയായത്. ഒരു തവണ കൂടി അവസരം ലഭിക്കാൻ സാധ്യതയുണ്ടെന്നിരിക്കെയാണ് അപ്രതീക്ഷിതമായി മാറ്റമുണ്ടാവുന്നത്. അതേസമയം, ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നുവെന്നാണ് വിവരം.11 വോട്ടുകൾക്കെതിരെ 16 വോട്ടുകൾക്കാണ് റഫീഖിനെ തെരഞ്ഞെടുത്തിരിക്കുന്നത്. ​ഗ​ഗാറിന് 11ഉം റഫീഖിന് 16 വോട്ടുകളും ലഭിച്ചു. എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയും പ്രസിഡൻ്റുമായിരുന്നു കെ റഫീഖ്. നിലവിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയാണ്. 27 അം​ഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഇതിൽ 5 അം​ഗങ്ങൾ പുതുമുഖങ്ങളാണ്. പികെ രാമചന്ദ്രൻ, സി യൂസഫ്, എൻപി കുഞ്ഞിമോൾ, പിഎം നാസർ, പികെ പുഷ്പൻ എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെ പുതുമുഖങ്ങൾ. 

Latest Videos

undefined

'വി ഡി സതീശൻ അഹങ്കാരത്തിന്റെ ആൾരൂപം, 'തറ പറ' പറയുന്ന ബഹുമാനമില്ലാതെ സംസാരിക്കുന്ന ആദ്യ പ്രതിപക്ഷ നേതാവ്'

https://www.youtube.com/watch?v=Ko18SgceYX8


 

click me!