വയനാട്ടിൽ സിപിഎമ്മിൻ്റെ അപ്രതീക്ഷിത നീക്കം; ​ഗ​ഗാറിനെ മാറ്റി, ജില്ലാ സെക്രട്ടറിയായി കെ റഫീഖിനെ തെരഞ്ഞെടുത്തു

By Web Team  |  First Published Dec 23, 2024, 12:29 PM IST

​നിലവിലുള്ള ജില്ലാ സെക്രട്ടറി ഗ​ഗാറിനെ മാറ്റുമെന്നുള്ള ചെറിയ രീതിയിലുള്ള സൂചനകൾ മാത്രമേ നിലവിലുണ്ടായിരുന്നുള്ളൂ. ആദ്യ ടേം മാത്രമാണ് ​ഗ​ഗാർ ജില്ലാ സെക്രട്ടറിയാവുന്നത്. ഒരു തവണ കൂടി അവസരം ലഭിക്കാൻ സാധ്യതയുണ്ടെന്നിരിക്കെയാണ് അപ്രതീക്ഷിതമായി മാറ്റമുണ്ടാവുന്നത്. 


കൽപ്പറ്റ: ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ വയനാട്ടിൽ ജില്ലാ സെക്രട്ടറിയെ മാറ്റി സിപിഎം. പി ഗഗാറിനെ മാറ്റി കെ റഫീഖിനെ സെക്രട്ടറിയായി തെര‍ഞ്ഞെടുക്കുകയായിരുന്നു. നിലവിൽ ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറിയാണ് കെ റഫീഖ്. അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് സിപിഎം റഫീഖിനെ പാർട്ടി സെക്രട്ടറി ആക്കിയത്. 

​നിലവിലുള്ള ജില്ലാ സെക്രട്ടറി ഗ​ഗാറിനെ മാറ്റുമെന്നുള്ള ചെറിയ രീതിയിലുള്ള സൂചനകൾ മാത്രമേ നിലവിലുണ്ടായിരുന്നുള്ളൂ. ആദ്യ ടേം മാത്രമാണ് ​ഗ​ഗാർ ജില്ലാ സെക്രട്ടറിയാവുന്നത്. ഒരു തവണ കൂടി അവസരം ലഭിക്കാൻ സാധ്യതയുണ്ടെന്നിരിക്കെയാണ് അപ്രതീക്ഷിതമായി മാറ്റമുണ്ടാവുന്നത്. അതേസമയം, ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നുവെന്നാണ് വിവരം. 11 വോട്ടുകൾക്കെതിരെ 16 വോട്ടുകൾക്കാണ് റഫീഖിനെ തെരഞ്ഞെടുത്തത്. ​ഗ​ഗാറിന് 11ഉം റഫീഖിന് 16 വോട്ടുകളും ലഭിച്ചു. എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയും പ്രസിഡൻ്റുമായിരുന്നു കെ റഫീഖ്. നിലവിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയാണ് റഫീഖ്. 

Latest Videos

undefined

27 അം​ഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുപ്പ്. 5 അം​ഗങ്ങൾ പുതുമുഖങ്ങളാണ്. പികെ രാമചന്ദ്രൻ, സി യൂസഫ്, എൻപി കുഞ്ഞിമോൾ, പിഎം നാസർ, പികെ പുഷ്പൻ എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെ പുതുമുഖങ്ങൾ. 

'വി ഡി സതീശൻ അഹങ്കാരത്തിന്റെ ആൾരൂപം, 'തറ പറ' പറയുന്ന ബഹുമാനമില്ലാതെ സംസാരിക്കുന്ന ആദ്യ പ്രതിപക്ഷ നേതാവ്'

https://www.youtube.com/watch?v=Ko18SgceYX8


 

click me!