ആരെങ്കിലും ആരെയെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രി ആവില്ല, രമേശ് ചെന്നിത്തലക്ക് ഒളിയമ്പുമായി കെ മുരളീധരൻ

By Web Desk  |  First Published Jan 5, 2025, 10:35 AM IST

 എല്ലാ സമുദായങ്ങളും കോൺഗ്രസുകാരെ സ്വീകരിക്കുന്നത് നല്ല കാര്യം. മുഖ്യമന്ത്രി ആരെന്ന് ചർച്ച ചെയ്യാനുള്ള സമയമല്ല ഇത്


കോഴിക്കോട്: രമേശ് ചെന്നിത്തലക്ക് ഒളിയമ്പുമായി കെ മുരളീധരൻ രംഗത്ത്.ആരെങ്കിലും ആരെയെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രി ആവില്ല. എല്ലാവരും എല്ലാവരെയും പുകഴ്ത്താറുണ്ട്,  ആരെയും ഇകഴ്ത്താറില്ല. എല്ലാ സമുദായങ്ങളും കോൺഗ്രസുകാരെ സ്വീകരിക്കുന്നത് നല്ല കാര്യമാണ്. മുഖ്യമന്ത്രി ആരെന്ന് ചർച്ച ചെയ്യാനുള്ള സമയമല്ല ഇത്
 രാഹുൽ ഗാന്ധിയും മല്ലികാർജുൻ കാർഗ്യയുമുള്ളപ്പോൾ മുഖ്യമന്ത്രി കാര്യം ഇവിടെ ചർച്ച ചെയ്യേണ്ടതില്ല.കോൺഗ്രസ്‌ നിയമസഭാ കക്ഷിയാണ് മുഖ്യമന്ത്രി കാര്യത്തിൽ തീരുമാനമെടുക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു

 ഗ്രൂപ്പിന്‍റെ  കാലഘട്ടമൊക്കെ അവസാനിച്ചു. നേതാക്കൾക്ക് സ്ഥാനം കിട്ടാനാണ് ഗ്രൂപ്പ് എന്നുള്ളത് പ്രവർത്തകർ മനസ്സിലാക്കിയിട്ടുണ്ട്. നേതാക്കൾക്ക് അധികാരം കിട്ടുമെന്ന് തോന്നുമ്പോൾ ആളുകൾ കൂടുന്നത് സ്വാഭാവികം. തന്‍റെ  പിന്നിലും ഇങ്ങനെ പലപ്പോഴും ആളുകൾ കൂടിയിട്ടുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.

ചെന്നിത്തലയെ പുകഴ്ത്തി പാണക്കാട് സാദിഖലി തങ്ങള്‍, ജാമിയ സമ്മേളനത്തിലെ ഫാസിസത്തിനെതിരായ പ്രസംഗത്തിന് പ്രശംസ

Latest Videos

യുഡിഎഫ്  വിപുലീകരണം ആവശ്യമാണ്. കേരള കോൺഗ്രസ് ഉൾപ്പെടെ മുന്നണി വിട്ടവരെ എല്ലാം തിരികെ കൊണ്ടുവരണം. പി വി അൻവറിന്‍റെ  കാര്യത്തിൽ അദ്ദേഹം തന്നെ ആദ്യം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

click me!