എ വിജയരാഘവൻ പുന്നെല്ല് കണ്ട കോഴിയെന്ന് കെ മുരളീധരൻ

By Web Team  |  First Published Sep 7, 2021, 10:17 AM IST

കോൺഗ്രസിനെ നശിപ്പിച്ച് ബി ജെ പി യെ വളർത്താനാണ് വിജയ രാഘവന്റെ ശ്രമം. ഉമ്മൻ ചാണ്ടിയെ വീട്ടിൽ പോയി കാണാൻ വി ഡി സതീശന് വിജയ രാഘവന്റെ അനുവാദം വേണ്ടെന്നും മുരളി പറഞ്ഞു


കോഴിക്കോട്: സി പി എം സംസ്ഥാന സെക്രട്ടറി വിജയരാഘവനെതിരെ കെ മുരളീധരൻ എം പി. വിജയരാഘവൻ വളിപ്പടിക്കുകയാണ്. പുന്നെല്ല് കണ്ട കോഴിയാണ് അദ്ദേഹം.  കോൺഗ്രസിനെ നശിപ്പിച്ച് ബി ജെ പി യെ വളർത്താനാണ് വിജയ രാഘവന്റെ ശ്രമം. ഉമ്മൻ ചാണ്ടിയെ വീട്ടിൽ പോയി കാണാൻ വി ഡി സതീശന് വിജയ രാഘവന്റെ അനുവാദം വേണ്ടെന്നും മുരളി പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos

click me!