കോഴിക്കോട് മുക്കം കെഎംസിടി പോളിടെക്നിക് കോളേജ് വിദ്യാർത്ഥി മുഹമ്മദ് ജാബിറിനാണ് മർദ്ദനമേറ്റത്
കോഴിക്കോട്: സൺ ഗ്ലാസ് വച്ച് സ്കൂളിലെത്തിയ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദിച്ചതായി പരാതി. കോഴിക്കോട് മുക്കം കെഎംസിടി പോളിടെക്നിക് കോളേജ് വിദ്യാർത്ഥി മുഹമ്മദ് ജാബിറിനാണ് മർദ്ദനമേറ്റത്. ജാബിർ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. സംഭവത്തിൽ അഞ്ചു വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തതായി കോളേജ് അധികൃതർ അറിയിച്ചു.