'3,50,000 രൂപ വരെ ശമ്പളം, ഇന്ത്യന്‍ നഗരങ്ങളിലും വിദേശത്തും വന്‍ തൊഴിലവസരങ്ങള്‍'; അപേക്ഷകൾ ക്ഷണിച്ചു

By Web Team  |  First Published Jun 12, 2024, 7:54 PM IST

ജപ്പാനില്‍ കെയര്‍ ടേക്കര്‍ക്ക് ഡിപ്ലോമയാണ് യോഗ്യത. 1,00,000- 1,75,000 ശമ്പളം ലഭിക്കും. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30.  


തിരുവനന്തപുരം: കേരള നോളെജ് ഇക്കോണമി മിഷന്റെ വിവിധ പദ്ധതികളുടെ ഭാഗമായി 21,000 പുതിയ തൊഴിലവസരങ്ങളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. വിദേശത്തും കേരളത്തിനകത്തും പുറത്തുമായാണ് ഒഴിവുകളുള്ളതെന്ന് അധികൃതര്‍ അറിയിച്ചു.

ഓസ്ട്രേലിയയില്‍ മെറ്റല്‍ ഫാബ്രിക്കേറ്റര്‍ ആന്‍ഡ് വെല്‍ഡര്‍, കെയര്‍ അസിസ്റ്റന്റ്, ജപ്പാനില്‍ കെയര്‍ ടേക്കര്‍ എന്നീ തസ്തികളിലേക്ക് 2,000 ഒഴിവുകളാണുള്ളത്. മാനേജര്‍, ക്രിയേറ്റീവ് സൂപ്പര്‍വൈസര്‍ -ഡിജിറ്റല്‍, സൈക്കോളജിസ്റ്റ്, എച്ച് ആര്‍ മാനേജര്‍, ഫിസിയോ തെറാപ്പിസ്റ്റ്, പ്രൊഡക്ഷന്‍ ട്രെയിനി, കസ്റ്റമര്‍ കെയര്‍ എക്സിക്യുട്ടീവ്, ടെക്നിക്കല്‍ ഓപ്പറേറ്റര്‍, അക്കൗണ്ടന്റ്, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ തുടങ്ങി 150 ഓളം തസ്തികകളിലേക്കാണ് ഒഴിവുകള്‍. കേരളത്തിലും ഇന്ത്യയിലെ മറ്റു പ്രമുഖ നഗരങ്ങളിലുമാണ് ജോലി ലഭിക്കുക. 

Latest Videos

ഓസ്ട്രേലിയയിലെ മെറ്റല്‍ ഫാബ്രിക്കേറ്റര്‍ ആന്‍ഡ് വെല്‍ഡര്‍ തസ്തികയിലേക്ക് ഐടിഐ ആണ് യോഗ്യത. 1,75,000- 2,50,000 മാസശമ്പളം. കെയര്‍ അസിസ്റ്റന്റിന് (ഓസ്ട്രേലിയ) പത്താം ക്ലാസ് യോഗ്യത. 2,50,000- 3,50,000 ആണ് മാസശമ്പളം. ജപ്പാനില്‍ കെയര്‍ ടേക്കര്‍ക്ക് ഡിപ്ലോമയാണ് യോഗ്യത. 1,00,000- 1,75,000 ശമ്പളം ലഭിക്കും. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30.  

കേരള നോളെജ് ഇക്കോണമി മിഷന്റെ വെബ് പോര്‍ട്ടലായ ഡിഡബ്ല്യുഎംഎസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള ജോലിയിലേക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് 0471- 2737881, 0471-2737882 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. അല്ലെങ്കില്‍ https://knowledgemission.kerala.gov.in/ എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.

'ലക്ഷ്യം 300 കോടിയുടെ സ്വത്ത്'; ഭര്‍തൃപിതാവിനെ കൊല്ലാൻ അർച്ചനയുടെ ഒരു കോടിയുടെ ക്വട്ടേഷൻ, ഒടുവിൽ അറസ്റ്റ് 
 

click me!