കോഴിക്കോട് ‌സ്കൂളിൽ മഞ്ഞപ്പിത്ത ബാധ; 50 ഓളം വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചു, പ്രതിരോധ പ്രവർത്തനം തുടങ്ങി

By Web Team  |  First Published Sep 12, 2024, 8:42 AM IST

സ്കൂൾ കിണറിലെ വെള്ളത്തിൽ നിന്നല്ല രോഗം പകർന്നതെന്നു പരിശോധനാ ഫലത്തിൽ വ്യക്തമായി


കോഴിക്കോട്: പാലേരി വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളിൽ മഞ്ഞപ്പിത്തം പടരുന്നു. 50ഓളം കുട്ടികൾക്ക് മഞ്ഞപിത്തം സ്ഥിരീകരിച്ചു. പ്രദേശത്തെ കൂൾബാറുകൾ അടച്ചിടാൻ ചങ്ങരോത്ത്  പഞ്ചായത്ത് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. കുട്ടികൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സ്കൂൾ കിണറിലെ വെള്ളത്തിൽ നിന്നല്ല രോഗം പകർന്നതെന്നു പരിശോധനാ ഫലത്തിൽ വ്യക്തമായി. പിന്നാലെ സ്കൂളിലെ മുഴുവൻ കുട്ടികളെയും പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos

click me!