അത് വ്യാജ വാര്‍ത്തയല്ല, പ്രതിഭയുടെ മകനെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമെന്ന്എഫ്ഐആര്‍

By Web Desk  |  First Published Dec 29, 2024, 12:29 PM IST

മകനെതിരെ ഉള്ളത് വ്യാജ വാർത്തയാണെന്ന വിശദീകരണവുമായി ഫേസ് ബുക്ക്‌ ലൈവിലൂടെ യൂ പ്രതിഭ എംഎൽഎ രംഗത്ത് എത്തിയിരുന്നു


ആലപ്പുഴ: യു പ്രതിഭ എംഎൽയുടെ മകനെതിരായ കഞ്ചാവ് കേസിലെ FIR ന്‍റെ  പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.കനിവ് ഉൾപ്പടെ ഉള്ളവർക്കെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമെന്ന് FIRല്‍ പറയുന്നു. കേസിൽ ഒൻപതാം പ്രതിയാണ് കനിവ്.സംഘത്തിൽ നിന്ന് പിടിച്ചെടുത്തത് 3ഗ്രാം കഞ്ചാവ്, കഞ്ചാവ് കലർന്ന പുകയില മിശ്രിതം, പള്ളഭാഗത്ത് ദ്വാരമുള്ള പ്ലാസ്റ്റിക് കുപ്പി, പച്ച പപ്പായ തണ്ട് എന്നിവയാണ്.മകനെതിരെ ഉള്ളത് വ്യാജ വാർത്തയാണെന്ന വിശദീകരണവുമായി ഫേസ് ബുക്ക്‌ ലൈവിലൂടെ യൂ പ്രതിഭ എംഎൽഎ രംഗത്ത് എത്തിയിരുന്നു.മാധ്യമങ്ങൾ കള്ളവാർത്ത നൽകിയെന്നും നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു എംഎൽഎ യുടെ വാദം.അതിനിടെയാണ് എഫ്ഐആര്‍ വിവരങ്ങള്‍ പുറത്ത് വന്നത്.

കനിവ് ഉൾപ്പടെ ഒൻപതുപേർ കഞ്ചാവുമായി കഴിഞ്ഞ ദിവസമാണ്എക്സൈസിന്‍റെ  പിടിയിലായത്.. കസ്റ്റഡിയിൽ എടുത്ത യുവാക്കളെ ജാമ്യത്തിൽ വിട്ടു. രഹസ്യ വിവരത്തിന്‍റെ  അടിസ്ഥാനത്തിൽ മഫ്തിയിൽ എത്തിയാണ് കുട്ടനാട് എക്സൈസ് സംഘം കഞ്ചാവ് ഉപയോഗിച്ച് കൊണ്ടിരിക്കെ യുവാക്കളെ കസ്റ്റഡിയിൽ എടുത്തത്. തിങ്കളാഴ്ച എക്സൈസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. 

Latest Videos

കഞ്ചാവുമായി മകനെ പിടിച്ചെന്ന വാർത്ത വ്യാജമെന്ന് പ്രതിഭ, സുഹൃത്തുക്കൾക്കൊപ്പം ചോദ്യം ചെയ്തത് മാത്രമെന്നും എംഎൽഎ

click me!