299 യാത്രക്കാരുമായി വന്ന ഇസ്താബൂൾ- കൊളംബോ ടർക്കിഷ് വിമാനം തിരുവനന്തപുരത്ത് ഇറക്കി, ശ്രീലങ്കയിൽ മോശം കാലാവസ്ഥ

By Web Desk  |  First Published Jan 7, 2025, 10:45 AM IST

10 ക്രൂ ഉൾപ്പെടെ 299 പേർ ഉണ്ടായിരുന്ന വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയർപോർട്ട് അധിക്യതർ പറഞ്ഞു


തിരുവനന്തപുരം: മോശം കാലാവസ്ഥയെത്തുടർന്നു ഇസ്താംബൂളിൽനിന്നും - കൊളംബോയിലേക്ക്  പുറപ്പെട്ട വിമാനം തിരുവനന്തപുരത്ത് ഇറക്കി. തുർക്കിയിലെ ഇസ്താംബൂളിൽ നിന്നും ശ്രീലങ്കയിലെ കൊളംബോയിലേക്ക് പുറപ്പെട്ട ടർക്കിഷ് വിമാനമാണ് ഇന്ന് രാവിലെ 6.51 ന്  തിരുവനന്തപുരത്തെ അന്താരാഷ്ട്ര ടെർമിനലിൽ ഇറക്കിയത്. 

ആറ് മണിയോടെ കൊളംബോയിയിൽ ഇറങ്ങേണ്ടിയിരുന്ന വിമാനം കാലാവസ്ഥ മോശമാണെന്ന വിലയിരുത്തലിനെ തുടർന്ന്  ആകാശത്ത് വട്ടമിട്ട് പറന്ന ശേഷം ലാൻഡിങിന് അനുമതി ലഭിക്കാതിരുന്നതോടെ തിരുവനന്തപുരത്തേക്ക് ഇറങ്ങാൻ നിർദ്ദേശിക്കുകയായിരുന്നു.  10 ക്രൂ ഉൾപ്പെടെ 299 പേർ ഉണ്ടായിരുന്ന വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയർപോർട്ട് അധിക്യതർ പറഞ്ഞു. കാലാവസ്ഥ അനുകൂലമായാൽ യാത്ര തുടരും.

Latest Videos

'മുന്നിലെ റൺവേ കാണുന്നില്ല', ദില്ലി വിമാനത്താവളത്തിൽ ഇന്നലെ വൈകിയോടിയത് 400 ഫ്ലൈറ്റുകൾ; യെല്ലോ അലേർട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!