മാധ്യമങ്ങള്‍ക്കും പിവി അൻവറിനും വിവരങ്ങള്‍ നൽകി; രണ്ട് എസ്ഒജി കമാന്‍ഡോ ഹവിൽദാര്‍മാര്‍ക്ക് സസ്പെന്‍ഷൻ

Published : Apr 29, 2025, 08:38 AM ISTUpdated : Apr 29, 2025, 09:49 AM IST
മാധ്യമങ്ങള്‍ക്കും പിവി അൻവറിനും വിവരങ്ങള്‍ നൽകി; രണ്ട് എസ്ഒജി കമാന്‍ഡോ ഹവിൽദാര്‍മാര്‍ക്ക് സസ്പെന്‍ഷൻ

Synopsis

മാധ്യമങ്ങൾക്കും പി വി അൻവറിനും വിവരങ്ങൾ നൽകിയെന്നാരോപിച്ച് രണ്ട് എസ്ഒജി കമാൻഡോ ഹവിൽദാർമാർക്ക് സസ്പെൻഷൻ. മലപ്പുറം അരിക്കോട് ക്യാമ്പിലെ കമാൻഡോ ഹവിൽദാർമാരായ പയസ് സെബാസ്റ്റ്യൻ, മുഹമ്മദ് ഇല്യാസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

മലപ്പുറം: മാധ്യമങ്ങൾക്കും പി വി അൻവറിനും വിവരങ്ങൾ നൽകിയെന്നാരോപിച്ച് രണ്ട് എസ്ഒജി കമാൻഡോ ഹവിൽദാർമാർക്ക് സസ്പെൻഷൻ. മലപ്പുറം അരിക്കോട് ക്യാമ്പിലെ കമാൻഡോ ഹവിൽദാർമാരായ പയസ് സെബാസ്റ്റ്യൻ, മുഹമ്മദ് ഇല്യാസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

അരിക്കോട് ക്യാമ്പിൽ ഹവിൽദാർ വിനീത് സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ മാധ്യമങ്ങൾക്കും ഒരു ഉന്നത രാഷ്ട്രീയ നേതാവിനും വിവരങ്ങൾ നൽകിയെന്ന് കണ്ടെത്തിയാണ് നടപടി. പി വി അൻവർ ക്യാമ്പ് പ്രവർത്തനങ്ങൾക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. എസ്ഒജിയുടെ പ്രവർത്തനങ്ങൾ തെറ്റായി പ്രചരിക്കാൻ ഇടയായെന്നും കണ്ടെത്തൽ. വിശദ അന്വേഷണം നടത്താൻ ഇന്ത്യ റിസർവ് ബറ്റാലിയൻ ഡെപ്യൂട്ടി കമാന്‍ഡന്‍റ് സജീഷ് ബാബുവിനെ ചുമതലതപ്പെടുത്തി. കഴിഞ്ഞവർഷം ഡിസംബർ 15നാണ് അരീക്കോട്ടെ എസ്‌ ഒ ജി ക്യാമ്പിൽ ഹവിൽദാർ വിനീത് സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തത്.

 

സൗകര്യങ്ങളൊരുക്കിയിട്ട് മതി; കടുത്ത നടപടിയുമായി തൃശൂർ കളക്ടർ; പാലിയേക്കരയിലെ ടോൾ പിരിവ് നിർത്താൻ ഉത്തരവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗുഡ്സ് ഓട്ടോ ഡ്രൈവറായ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനം; പതിനഞ്ച് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
2025 ൽ കൈക്കൂലി കേസിൽ പിടിയിലായത് 76 പേർ, വിജിലൻസ് രജിസ്റ്റർ ചെയ്തത് 201 അഴിമതിക്കേസുകൾ