വടക്കൻ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്, അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്; അതീവ ജാഗ്രത, 24 മണിക്കൂർ മഴ തുടരും

By Web Team  |  First Published Jul 30, 2024, 7:48 AM IST

എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു


തിരുവനന്തപുരം: അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ വടക്കൻ കേരളത്തിൽ അതീവ ജാഗ്രത. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ അഞ്ച് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. 24 മണിക്കൂർ കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

നിലവിലെ ഉപഗ്രഹ / റഡാർ സൂചന പ്രകാരം അടുത്ത 24 മണിക്കൂർ കൂടി കേരളത്തിൽ പ്രത്യേകിച്ച് മധ്യ കേരളം മുതൽ വടക്കൻ കേരളം വരെ അതിശക്തമായ മഴ തുടരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്. 

Latest Videos

undefined

വയനാട്ടിലേത് വൻ ദുരന്തം; മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ അഞ്ച് മരണം, കാണാതായവര്‍ക്കായി തെരച്ചിൽ, കണ്‍ട്രോള്‍ റൂം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!