ബേക്കറി ജംഗ്ഷന് ഇനി രാത്രിയിൽ വർണത്തിളക്കം; ഇവിടെ ഒതുങ്ങില്ല, സംസ്ഥാനത്ത് വ്യാപകമായി നടപ്പാക്കുമെന്ന് മന്ത്രി

By Web Team  |  First Published Oct 8, 2024, 2:02 PM IST

നിലവിൽ കേരളത്തിൽ രണ്ട് പാലങ്ങളാണ് ഇത്തരത്തിൽ ദീപാലംകൃതമാക്കിയിട്ടുള്ളത്. കോഴിക്കോടും തിരുവനന്തപുരത്തുമാണ് ഇവ.


തിരുവനന്തപുരം: വിവിധ വർണങ്ങളിലുള്ള ലൈറ്റുകൾ സ്ഥാപിച്ച് പാലങ്ങൾ ദീപാലംകൃതമാക്കുന്ന പ്രവർത്തനം സംസ്ഥാന വ്യാപകമാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരം ബേക്കറി ജംഗ്ഷൻ പാലത്തിൽ സ്ഥാപിച്ച ലൈറ്റുകളുടെ  സ്വിച്ച് ഓൺ കർമം  നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

 തദ്ദേശ സ്വയംഭരണ വകുപ്പും തിരുവനന്തപുരം കോർപ്പറേഷനും പൊതുമരാമത്ത് വകുപ്പും സംയുക്തമായി സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് പ്രവർത്തനം പൂർത്തീകരിച്ചത്. കേരളത്തിൽ രണ്ട് പാലങ്ങൾ നിലവിൽ ദീപാലംകൃതമാക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ഫറോഖ് പഴയ പാലം ദീപാലംകൃതമാക്കിയതിനെ തുടർന്ന് അതൊരു ടൂറിസ്റ്റ് കേന്ദ്രവുമായി മാറി. ഇത്തരത്തിൽ തിരുവനന്തപുരം നഗരത്തിലും സംസ്ഥാന വ്യാപകമായും പാലങ്ങൾ ദീപാലംകൃതമാക്കുന്ന പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരായ എം.ബി രാജേഷ്, വി ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ സ്വിച്ച് ഓൺ ചടങ്ങിൽ പങ്കെടുത്തു.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!