സംസ്ഥാനത്ത് ഇനി ഭൂമിതട്ടിപ്പ് നടക്കില്ല; യുണീക്ക് തണ്ടപ്പേര് വരുന്നു ഈമാസം പതിനാറ് മുതൽ

By Ajitha C P  |  First Published May 6, 2022, 12:02 PM IST

ബിനാമി ഭൂമി വാങ്ങിക്കൂട്ടലും ക്രയവിക്രയങ്ങളും ഇതോടെ പൂര്‍ണ്ണമായും ഇല്ലാതാകുമെന്നാണ് ഏറ്റവും വലിയ മെച്ചമായി പറയുന്നത്...


തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂമി തട്ടിപ്പും ഭൂമി ക്രയവിക്രയങ്ങളിലെ തിരിമറിയും തടയാൻ പഴുതടച്ച സംവിധാനം ഒരുങ്ങി. റവന്യു വകുപ്പ് നടപ്പാക്കുന്ന ഒരാൾക്ക് ഒരു തണ്ടപ്പേര് അഥവ യുണീക്ക തണ്ടപ്പേര് എന്ന പേരിലാണ് സംവിധാനം ഒരുങ്ങുന്നത്. ഒരാൾക്ക് സംസ്ഥാനത്ത് എവിടെ ഭൂമി ഉണ്ടെങ്കിലും അതെല്ലാം ഇനി മുൽ ഒറ്റ തണ്ടപ്പേരിലായിരിക്കും. റവന്യു വകുപ്പ് സേവനങ്ങൾ ലഭ്യമാക്കുന്ന റെലിസ് (ReLIS) പോര്‍ട്ടലുമായി വസ്തു ഉടമയുടെ മൊബൈൽ നമ്പറും ആധാറും ലിങ്ക് ചെയ്യും. അതോടെ റവന്യു വകുപ്പ് നൽകുന്ന 12 അക്ക തണ്ടപ്പേരാകും പിന്നീട് ഭൂമി സംബന്ധമായ എല്ലാ ഇടപാടുകൾക്കും ഉപയോഗിക്കേണ്ടത്. 

ബിനാമി ഭൂമി വാങ്ങിക്കൂട്ടലും ക്രയവിക്രയങ്ങളും ഇതോടെ പൂര്‍ണ്ണമായും ഇല്ലാതാകുമെന്നാണ് ഏറ്റവും വലിയ മെച്ചമായി പറയുന്നത്. വസ്തു വിവരങ്ങൾ മറച്ച് വച്ച് ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവരും പിടിയിലാകും . ഒരാൾക്ക് ഒന്നെന്ന മട്ടിൽ പന്ത്രണ്ടക്ക തണ്ടപ്പേര് വരുന്നതോടെ സംസ്ഥാനത്തെ തണ്ടപ്പേരുകളുടെ എണ്ണം കുറയും. സംസ്ഥാനത്ത് എവിടെയും വസ്തുവിന്റെ കരം അടക്കാം. പരിധിയിൽ കൂടുതൽ ഭൂമി കൈവശം വയ്ക്കാനാകില്ലെന്ന് മാത്രമല്ല ഭൂമി വിവരങ്ങൾ ഡിജിലോക്കറിൽ സൂക്ഷിക്കുകയും ചെയ്യാം. 

Latest Videos

എന്താണീ തണ്ടപ്പേര്‍ ? 

ഒരു വില്ലേജ് ഓഫീസ് പരിധിയിൽ പോക്കു വരവ് ചെയ്യുന്ന ആധാരങ്ങൾക്ക് നൽകുന്ന നമ്പരാണ് തണ്ടപ്പേര്. ഒന്നുമുതലുള്ള നമ്പരാണ് ഓരോ വില്ലേജിലും നൽകുന്നത്. ഇത് രേഖപ്പെടുത്തി വയ്ക്കുന്ന ബുക്കാണ് വില്ലേജ് ഓഫീസിന്റെ കൈവശം ഇരിക്കുന്ന തണ്ടപ്പേര്‍ രജിസ്റ്റര്‍ .ഒരു വില്ലേജിൽ രണ്ടോ അതിലധികമോ ബ്ലോക്കുകൾ ഉണ്ടാകും. ബ്ലാക്കുകളായി തിരിച്ചാണ് സര്ഡവെ നമ്പരും മറ്റും രേഖപ്പെടുത്തി വയ്ക്കുന്നത്. ഓരോ ബ്ലോക്കിലും ഒന്നുമുതലുള്ള നമ്പരിലാകും തണ്ടപ്പേര്. ഒരു വില്ലേജിലെ തന്നെ രണ്ട് ബ്ലോക്കുകളിലും സ്ഥലമുള്ള വ്യക്തിക്ക് വ്യത്യസ്തമായ തണ്ടരപ്പേരുകൾ ഉണ്ടാകും. യുണീക്ക് തണ്ടപ്പേരു വരുമ്പോൾ ഈ സംവിധാനം ആകെ മാറും . റെലിസ് പോര്‍ട്ടൽ വഴി കിട്ടുന്ന ഒരു തണ്ടപ്പേരിലേക്ക് ഒരു വ്യക്തിയുടെ ഭൂമി വിവരങ്ങളെല്ലാം ഉൾപ്പെടും .

എങ്ങനെയാണ് ലിങ്ക് ചെയ്യേണ്ടത് ? 

റെലിസ് പോര്‍ട്ടലിലെ പുതിയ മെനുവിൽ വസ്തുവിവരങ്ങൾലും ആധാര്ഡ മൊബൈൽ നമ്പറുകളും നൽകി യാൽ മൊബൈൽ ഫോണിൽ ഓടിപി നമ്പര്‍ കിട്ടും. അത് അപ് ലോഡ് ചെയ്യുന്നതോടെ രജിസ്ട്രേഷൻ നടപടികൾ പൂര്‍ത്തിയാകും.  അതുമല്ലെങ്കിൽ വില്ലേജ് ഓഫീസുകളിൽ ബയോമെട്രിക്ക് സങ്കേതത്തിലൂടെയും രജിസ്ടേഷൻ പൂര്‍ത്തിയാക്കാം. പതിനാറിന് കൽപ്പറ്റയിൽ മുഖ്യമന്ത്രിയാണ് യുണീക് തണ്ടപ്പേര് സംവിധാനം ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പോര്‍ട്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ലഭ്യമാകും 

click me!