ചോദ്യം ചെയ്യലിൻ്റെ പേരിൽ പീഡനമെന്ന സിഎംആർഎൽ ഉദ്യോഗസ്ഥരുടെ പരാതി; ഇഡിക്കെതിരായ ഹർജി ഇന്ന് പരിഗണിക്കും

By Web Team  |  First Published Apr 19, 2024, 9:14 AM IST

ചോദ്യം ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം സൂക്ഷിച്ചുവയ്ക്കണമെന്നും, ഹാജരാക്കാൻ നിർദ്ദേശിക്കണമെന്നും സിഎംആർഎൽ ആവശ്യപ്പെട്ടിട്ടുണ്ട്.


കൊച്ചി : എക്സാലോജിക്കുമായുള്ള ഇടപാടിലെ ഇഡി നടപടികൾക്കെതിരെ സിഎംആർഎൽ ഉദ്യോഗസ്ഥരും, എം ഡി ശശിധരൻ കർത്തയും സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചോദ്യം ചെയ്യലിൻ്റെ പേരിൽ ഇഡി ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പരാതി. വനിത ഉദ്യോഗസ്ഥയെ 24 മണിക്കൂറോളം ചോദ്യചെയ്തത് നിയമവിരുദ്ധമെന്നും സിഎംആർഎൽ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ചോദ്യം ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം സൂക്ഷിച്ചുവയ്ക്കണമെന്നും, ഹാജരാക്കാൻ നിർദ്ദേശിക്കണമെന്നും സിഎംആർഎൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ ഇ.ഡി ഇന്ന് കോടതിയിൽ വിശദീകരണം നൽകും.

ആലുവയിൽ ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ 18 കാരന്‍ മരിച്ചു

Latest Videos

അതേ സമയം, മാസപ്പടി കേസിൽ സിഎംആർഎൽ ജീവനക്കാരുടെ ചോദ്യം ചെയ്യൽ തുടരും. കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത് വിട്ടയച്ച സിഎഫ്ഒ, ഫിനാൻസ് ചീഫ് ജനറൽ മാനേജർ ഉൾപ്പെടെയുള്ളവരെ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം. എംഡി ശശിധരൻ കർത്തയെ കഴിഞ്ഞ ദിവസം പത്ത് മണിക്കൂറിലേറെയാണ് ചോദ്യം ചെയ്തത്. ഉച്ചക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ അർധരാത്രി വരെ നീണ്ടു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇഡി ഓഫീസിൽ ഹാജരാകാതിരുന്ന കർത്തയെ ആലുവയിലെ വീടിലെത്തിയായിരുന്നു ഇഡി  ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ. കമ്പനിയുടെ സമ്പത്തികൾ ഇടപാടുകൾ സംബന്ധിച്ചാണ് ഇഡി അന്വേഷണം പുരോഗമിക്കുന്നത്. മുഖ്യമന്ത്രിയുടെ മകൾ വീണവിജയനുമായി ബന്ധപ്പെട്ട ഇടപാടുകൾ സംബന്ധിച്ച് സിഎംആർഎൽ എംഡിയും ജീവനക്കാരും  കൃത്യമായ മറുപടി നൽകിയിട്ടില്ല.  

 

 

 


 

click me!