ഗതാഗത കമ്മീഷണർ സ്ഥാനം ഏറ്റെടുക്കാതെ ഐജി അക്ബർ; ഉത്തരവിറങ്ങിയിട്ടും ക്രൈംബ്രാഞ്ചിൽ നിന്ന് സ്ഥാനം ഒഴിഞ്ഞില്ല

By Web Team  |  First Published Sep 9, 2024, 10:58 PM IST

മന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് എഡിജിപി എസ് ശ്രീജിത്ത് ഗതാഗത കമ്മീഷണർ സ്ഥാനം ഒഴിഞ്ഞത്. പകരം എറണാകുളം റെയ്ഞ്ച് ക്രൈംബ്രാഞ്ച് ഐജിയായ എ അക്ബറിനെ ഗതാഗത കമ്മീഷണറായി നിയമിച്ചിരുന്നു.


തിരുവനന്തപുരം: ഗതാഗത കമ്മീഷണർ സ്ഥാനം ഏറ്റെടുക്കാതെ ഐജി എ അക്ബർ. മന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് എഡിജിപി എസ് ശ്രീജിത്ത് ഗതാഗത കമ്മീഷണർ സ്ഥാനം ഒഴിഞ്ഞത്. പകരം എറണാകുളം റെയ്ഞ്ച് ക്രൈംബ്രാഞ്ച് ഐജിയായ എ അക്ബറിനെ ഗതാഗത കമ്മീഷണറായി നിയമിച്ചിരുന്നു.

ഉത്തരവിറങ്ങി ഒരു മാസം കഴിഞ്ഞിട്ടും അക്ബർ സ്ഥാനമേറ്റെടുത്തില്ല. വ്യക്തിപരമായ കാരണങ്ങളാൽ കൊച്ചിയിൽ നിന്നും മാറാൻ കഴിയില്ലെന്ന് അക്ബർ ഡിജിപിയെ അറിയിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ചിൽ നിന്നും സ്ഥാനം ഒഴിഞ്ഞിട്ടുമില്ല. അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കറിനാണ് ഗതാഗത കമ്മീഷണറുടെ നിലവിലെ ചുമതല. കെഎസ്ആർടിസി എംഡിയുടെ ചുമതലയും പ്രമോജ് ശങ്കറിനാണ്.

Latest Videos

click me!