'ലീഗ് തനിച്ച് മത്സരിച്ചാൽ കോൺഗ്രസ് ഗതികേടിലാകും, മുന്നണിക്കകത്ത് ഒരു പ്രശ്നവുമില്ല': ഇപി ജയരാജൻ

By Web Team  |  First Published Feb 14, 2024, 10:55 AM IST

ഒരു സീറ്റ് സിപിഎം ഉപേക്ഷിക്കണമെന്ന് എൽഡിഎഫിൽ താനാണ് നിർദ്ദേശിച്ചതെന്നും 15 സീറ്റുകളിൽ സിപിഎം മത്സരിക്കുമെന്നും ഇപി ജയരാജൻ പറഞ്ഞു. 4 സീറ്റിൽ സിപിഐ, ഒരു സീറ്റിൽ കേരള കോൺഗ്രസ് എന്നിങ്ങനെയാണ് തീരുമാനം. ഏക കണ്ഠമായാണ് തീരുമാനിച്ചതെന്നും ഇപി പറഞ്ഞു. 
 


തിരുവനന്തപുരം: ഇടതു മുന്നണിക്കകത്ത് ഒരു പ്രശ്നവുമില്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കേരളത്തിൽ 16 സീറ്റിലാണ് സിപിഎം മത്സരിക്കുന്നത്. ഒരു സീറ്റ് സിപിഎം ഉപേക്ഷിക്കണമെന്ന് എൽഡിഎഫിൽ താനാണ് നിർദ്ദേശിച്ചതെന്നും 15 സീറ്റുകളിൽ സിപിഎം മത്സരിക്കുമെന്നും ഇപി ജയരാജൻ പറഞ്ഞു. 4 സീറ്റിൽ സിപിഐ, ഒരു സീറ്റിൽ കേരള കോൺഗ്രസ് എന്നിങ്ങനെയാണ് തീരുമാനം. ഏക കണ്ഠമായാണ് തീരുമാനിച്ചതെന്നും ഇപി മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

ആർജെഡിക്ക് പ്രത്യേക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചർച്ച ചെയ്യും. സീറ്റ് ഇപ്പോഴത്തെ കൺവീനർ ആർജെഡിക്ക് വാഗ്ദാനം ചെയ്തിട്ടില്ല. ലീഗിന്റെ പിന്തുണ കൊണ്ടാണ് കോൺഗ്രസ് ജയിച്ചു വരുന്നത്. എന്നാൽ അവരെ രണ്ട് സീറ്റിൽ ഒതുക്കി. അങ്ങനെയൊന്നും എൽഡിഎഫിൽ ചെയ്തിട്ടില്ല. പാർട്ടികൾ അഭിപ്രായം പറയുന്നത് തെറ്റല്ല. അത് എൽഡിഎഫിനെ ശക്തിപ്പെടുത്താനാണ്. മുൻകൂട്ടി സീറ്റ് തരാമെന്ന് എൽഡിഎഫ് പറയാറില്ല.  അങ്ങനെ പറഞ്ഞതായി തനിക്കറിയില്ല. ലീഗ് തനിച്ച് മത്സരിച്ചാൽ കോൺഗ്രസ് ഗതികേടിലാകുമെന്നും ഇപി കൂട്ടിച്ചേർത്തു. 

Latest Videos

undefined

കല്യാണ ദിവസം കുതിരപ്പുറത്തു കയറി, ദളിത് യുവാവിന് മർദനം; കേസ്, പ്രതികളെ സംരക്ഷിച്ച് പൊലീസ്

https://www.youtube.com/watch?v=Ko18SgceYX8

click me!