പൂട്ടിക്കിടന്ന വീട്ടിൽ വന്ന വാട്ടർ ബില്ല് കണ്ട് കണ്ണുതള്ളി, വാട്ടർ അതോറിറ്റിയും കൈവിട്ടു; ഒടുവിൽ 'കൈത്താങ്ങ്'

By Web Team  |  First Published Dec 23, 2024, 8:55 PM IST

മുടങ്ങാതെ ബിൽ അടക്കുന്നുണ്ടെങ്കിലും ഇത്രയും തുക ആദ്യമായതിനാൽ പരാതി നൽകുകയായിരുന്നു. 


പാലക്കാട്: പൂട്ടിക്കിടന്ന വീടിന് 34,511 രൂപ കേരള വാട്ടർ അതോറിറ്റി ബില്ല് ഈടാക്കിയതിൽ ഇളവ് നൽകാൻ കരുതലും കൈതാങ്ങും അദാലത്തിൽ മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നിർദ്ദേശം. കല്ലുവഴി പത്തായപ്പുരയിൽ തങ്കമ്മയ്ക്ക് വേണ്ടി മകൻ സി. സുധർശൻ നൽകിയ അപേക്ഷ പരിഗണിച്ച മന്ത്രി തുക 6,470 രൂപയാക്കി കുറക്കാൻ ഷൊർണൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി.

തങ്കമ്മ മകൻ്റെ ക്വാർട്ടേഴ്സിലാണ് ആറ് വർഷമായി താമസിക്കുന്നത്. മുടങ്ങാതെ ബിൽ അടക്കുന്നുണ്ടെങ്കിലും ഇത്രയും തുക ആദ്യമായതിനാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ ഗാർഹിക കണക്ഷനിലെ പൈപ്പ് ലൈനിൽ ചോർച്ച കണ്ടെത്തിയിരുന്നു. രണ്ട് മാസത്തെ റീഡിങ്ങുകളിലായിരുന്നു മുൻകാലങ്ങളേക്കാൾ ഉയർന്ന ഉപഭോഗം രേഖപ്പെടുത്തിയിരുന്നത്. പിന്നീട് വെള്ളം ഉപയോഗിക്കാത്തത് കൊണ്ടും മീറ്റർ സ്റ്റാറ്റസ് തെറ്റായി രേഖപ്പെടുത്തിയതിനാലും മുൻ ബില്ലിലെ അതേ നിരക്കിൽ തുക കണക്കാക്കിയതുമാണ് ബിൽ തുക വർദ്ധിക്കാൻ കാരണം. തുടർന്ന് മീറ്റർ മാറ്റി സ്ഥാപിച്ചെങ്കിലും കുടിശ്ശിക അടക്കാഞ്ഞതിനാൽ കണക്ഷൻ വിഛേദിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ  വെള്ളം പാഴായി പോയ കാലയളവിലെ തുകയ്ക്ക്  ആനുകൂല്യവും പിഴ തുകയും ഇളവ് നൽകുകയായിരുന്നു.

Latest Videos

READ MORE: ലോറിയ്ക്ക് പിന്നിൽ സ്‌കൂട്ടറിടിച്ചു; പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം, സുഹൃത്തിന് പരിക്ക്

click me!